image

9 Feb 2024 1:32 PM GMT

E-commerce

പാദഫലത്തിലെ നേട്ടം; ഓഹരിയിലും കുതിപ്പോടെ സൊമാറ്റോ

MyFin Desk

പാദഫലത്തിലെ നേട്ടം; ഓഹരിയിലും കുതിപ്പോടെ സൊമാറ്റോ
X

Summary

  • ദ്രുത വാണിജ്യത്തിന്റെ ത്വരിതഗതിയിലുള്ള വളര്‍ച്ചയുടെയും പ്രധാന ബിസിനസിന്റെ സ്ഥിരതയുള്ള പ്രകടനത്തിന്റെയും പശ്ചാത്തലത്തിലാണ് നേട്ടം


മൂന്നാം പാദത്തില്‍ 138 കോടി രൂപയുടെ സംയോജിത അറ്റാദായം റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സ്ഥാപനമായ സോമാറ്റോയുടെ ഓഹരികള്‍ ഇന്ന് നാല് ശതമാനം ഉയര്‍ന്നും വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇ സെന്‍സെക്‌സില്‍ ഓഹരി വില 5.17 ശതമാനം ഉയര്‍ന്ന് 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 151.45 രൂപയിലെത്തി. തുടര്‍ന്ന് 3.78 ശതമാനം ഉയര്‍ന്ന് 149.45 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

എന്‍എസ്ഇ നിഫ്റ്റിയില്‍ ഓഹരികള്‍ അഞ്ച് ശതമാനം ഉയര്‍ന്ന് 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയായ 151.40 രൂപയിലെത്തി. തുടര്‍ന്ന് 3.46 ശതമാനം ഉയര്‍ന്ന് 149.10 രൂപയില്‍ അവസാനിച്ചു. സ്ഥാപനത്തിന്റെ 114.94 ലക്ഷം ഓഹരികള്‍ ബിഎസ്ഇയിലും 25.79 കോടിയിലധികം ഓഹരികള്‍ എന്‍എസ്ഇയിലും ഇന്‍ഡ്രാ ഡേയില്‍ വിറ്റഴിക്കപ്പെട്ടു.

വളര്‍ച്ചാ മികവോടെ നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദഫലത്തില്‍ സൊമാറ്റോ 138 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. .

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ കമ്പനിയുടെ സംയോജിത അറ്റ നഷ്ടം 347 കോടി രൂപയായിരുന്നു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള സംയോജിത വരുമാനം 3,288 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,948 കോടി രൂപയായിരുന്നു.