image

5 Jun 2023 10:24 AM GMT

Education

ബൈജൂസ് ആകാശിന്റെ ഐപിഒ 2024-ല്‍

Antony Shelin

byjuice akashs ipo in 2024
X

Summary

  • ബൈജൂസിന്റെ ബോര്‍ഡ് ഐപിഒയ്ക്ക് ഔദ്യോഗിക അനുമതി നല്‍കി
  • നിലവില്‍ രാജ്യത്തുടനീളം 4,00,000-ത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് സേവനം നല്‍കുന്ന 325 കേന്ദ്രങ്ങളുണ്ട് ആകാശിന്
  • 2021 ഏപ്രിലിലാണ് 7100 കോടി രൂപയ്ക്ക് ബൈജൂസ് ആകാശിനെ ഏറ്റെടുത്തത്.


എഡ്യുടെക് ഭീമനായ ബൈജൂസിന് കീഴിലുള്ള പരീക്ഷ കോച്ചിംഗ് സെന്റര്‍ ശൃംഖലയായ ആകാശ് എഡ്യുക്കേഷന്‍ സര്‍വീസസ് ലിമിറ്റഡിന്റെ (എഇഎസ്എല്‍) പ്രാരംഭ ഓഹരി വില്‍പ്പന (ഐപിഒ) 2024-പകുതിയോടെ നടക്കുമെന്ന് ബൈജൂസ് ജൂണ്‍ 5 തിങ്കളാഴ്ച അറിയിച്ചു.

ബൈജൂസിന്റെ ബോര്‍ഡ് ഐപിഒയ്ക്ക് ഔദ്യോഗിക അനുമതി നല്‍കി.

ഐപിഒയ്ക്കുള്ള മര്‍ച്ചന്റ് ബാങ്കര്‍മാരുടെ നിയമനം ഉടന്‍ പ്രഖ്യാപിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

വരാനിരിക്കുന്ന ഐപിഒ ആകാശിന്റെ ഇന്‍ഫ്രാസ്ട്രക്ചര്‍ വര്‍ദ്ധിപ്പിക്കുന്നതിനും അതിന്റെ പരിധി വിശാലമാക്കുന്നതിനും രാജ്യത്തുടനീളമുള്ള ധാരാളം വിദ്യാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസം നല്‍കുന്നതിനും ഗണ്യമായ സംഭാവന നല്‍കുമെന്നും കമ്പനി അറിയിച്ചു.

2021 ഏപ്രിലിലാണ് 7100 കോടി രൂപയ്ക്ക് (950 മില്യന്‍ ഡോളര്‍) ബൈജൂസ് ആകാശിനെ ഏറ്റെടുത്തത്.

നിലവില്‍ രാജ്യത്തുടനീളം 4,00,000-ത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് സേവനം നല്‍കുന്ന 325 കേന്ദ്രങ്ങളുണ്ട് ആകാശിന്.

2021 ഏപ്രിലില്‍ ഏറ്റെടുത്തതിനുശേഷം, ആകാശിന്റെ വരുമാനം മൂന്നിരട്ടിയിലധികമായി വര്‍ധിച്ച് 3,000 കോടി രൂപയായി. ലാഭവും മൂന്നിരട്ടിയായി. 2021 ഏപ്രിലില്‍ ആകാശിനെ ഏറ്റെടുത്തതിനു ശേഷം 115 കേന്ദ്രങ്ങള്‍ തുറന്നതോടെ മൊത്തം സെന്ററുകളുടെ എണ്ണം 325 ആയി.

1988-ല്‍ പ്രവര്‍ത്തനമാരംഭിച്ച ആകാശ് 32 വര്‍ഷമെടുത്താണ് രാജ്യത്ത് 200-ഓളം കേന്ദ്രങ്ങള്‍ തുറന്നത്.

തന്ത്രപരമായ ഏറ്റെടുക്കലുകളിലൂടെയും പങ്കാളിത്തത്തിലൂടെയും ബൈജൂസ് തങ്ങളുടെ പോര്‍ട്ട്ഫോളിയോ വിപുലീകരിക്കുകയാണ്. ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിനും ഓണ്‍ലൈന്‍ പഠന പരിഹാരങ്ങള്‍ക്കും വേണ്ടിയുള്ള ഇന്ത്യയുടെ വര്‍ദ്ധിച്ചുവരുന്ന ഡിമാന്‍ഡ് പ്രയോജനപ്പെടുത്താനാണ് ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.

ആകാശിന്റെ ഭാവി വളര്‍ച്ചയെക്കുറിച്ചും ഐപിഒയിലൂടെ നിക്ഷേപകരെ ആകര്‍ഷിക്കാനുള്ള അതിന്റെ സാധ്യതയെക്കുറിച്ചും ബൈജൂസ് ശുഭാപ്തി വിശ്വാസത്തിലാണ്. വിദ്യാഭ്യാസ മേഖല വികസിക്കുകയും വിദ്യാര്‍ത്ഥികളുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങളുമായി പൊരുത്തപ്പെടുകയും ചെയ്യുന്നതിനാല്‍, ഈ മേഖലയിലെ അവസരങ്ങള്‍ മുതലാക്കാന്‍ സാധിക്കുമെന്ന വിശ്വാസവും ബൈജൂസിനുണ്ട്.