3 Jun 2024 6:36 PM IST
Summary
- കഴിഞ്ഞ 12 മാസത്തിനിടെ ഏകദേശം 10,000-ത്തിലധികം വരുന്ന ജീവനക്കാരെ ബൈജൂസ് പിരിച്ചുവിട്ടിരുന്നു
- ജീവനക്കാര്‍ക്ക് ഏപ്രിലിലെ ശമ്പളവും കൃത്യസമയത്ത് ബൈജൂസ് നല്‍കിയിരുന്നു
- ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ കുടിശ്ശികയുള്ള ശമ്പളം ജൂണ്‍ 15-30നകം കമ്പനി തീര്‍പ്പാക്കുമെന്ന് കഴിഞ്ഞ ആഴ്ച ബൈജു രവീന്ദ്രന്‍ ജീവനക്കാര്‍ക്ക് ഉറപ്പ് നല്‍കി
സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്ന എഡ്യുടെക് സ്ഥാപനമായ ബൈജൂസ് ജീവനക്കാര്‍ക്ക് മേയ് മാസത്തെ ശമ്പളം ജൂണിലെ ആദ്യ പ്രവൃത്തി ദിനമായ 3-ാം തീയതി നല്‍കി.
ജീവനക്കാര്‍ക്ക് ഏപ്രിലിലെ ശമ്പളവും കൃത്യസമയത്ത് ബൈജൂസ് നല്‍കിയിരുന്നു.
ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ കുടിശ്ശികയുള്ള ശമ്പളം ജൂണ്‍ 15-30നകം കമ്പനി തീര്‍പ്പാക്കുമെന്ന് കഴിഞ്ഞ ആഴ്ച ബൈജു രവീന്ദ്രന്‍ ജീവനക്കാര്‍ക്ക് ഉറപ്പ് നല്‍കിയതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം.
കമ്പനിക്ക് മേയ് മാസം ലഭിച്ച ബിസിനസ് കളക്ഷനുകളില്‍ നിന്നാണു ശമ്പളം നല്‍കാനുള്ള പണം ബൈജൂസ് കണ്ടെത്തിയത്. സാമ്പത്തിക നില മെച്ചപ്പെടുത്താന്‍ കമ്പനി സമീപകാലത്ത് ചില നടപടികള്‍ സ്വീകരിച്ചിരുന്നു. ശമ്പളം കൃത്യസമയത്ത് നല്‍കിയതിലൂടെ ഇൗ നടപടികള്‍ ഫലപ്രദമായെന്നു തെളിയിക്കുകയാണ് ബൈജൂസ്.
കഴിഞ്ഞ 12 മാസത്തിനിടെ ഏകദേശം 10,000-ത്തിലധികം വരുന്ന ജീവനക്കാരെ ബൈജൂസ് പിരിച്ചുവിട്ടിരുന്നു.