image

23 Feb 2023 7:15 AM GMT

Education

വിദ്യാഭ്യാസ രംഗത്തേയ്ക്ക് ചുവടുവെച്ച് ജോർ-ഹോം സ്‌കൂൾ ധാരണാ പത്രം

MyFin Desk

jore partnering future
X

Summary

120 കോടി രൂപയാണ് ഇതിനായി ജോര്‍ നിക്ഷേപിക്കുന്നതു.


കൊച്ചി: പ്രമുഖ ഇ-കൊമേഴ്സ് കമ്പനിയായ ജോര്‍ വിദ്യാഭ്യാസ രംഗത്തേയ്ക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ വിദ്യാഭ്യാസ രംഗത്തെ പ്രമുഖരായ ഹോം സ്‌കൂളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും.

ജോര്‍ ചെയര്‍മാന്‍ ജാക്സണ്‍ അറയ്ക്കല്‍,ഹോം സ്‌കൂള്‍ ചെയര്‍മാന്‍ സുനില്‍ നടേശന്‍ എന്നിവര്‍ ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ജോറും ഹോം സ്‌കൂളും ചേര്‍ന്ന് ഗ്രാന്‍ഡ് മാസ്റ്റര്‍ ജി.എസ് പ്രദീപിന്റെ സഹായത്തോടെ ആരംഭിക്കുന്ന ജി.കെ.വിത്ത് ഗ്രാന്‍ഡ്മാസ്റ്റര്‍ എന്ന കോഴ്സിന്റെ ലോഞ്ചിംഗും ചടങ്ങില്‍ നടന്നു.

കേരളത്തിലെ മുഴുവന്‍ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ മേഖലകളില്‍ ഒന്ന് വീതം ജോര്‍-ഹോംസ്‌കൂള്‍ ട്യൂഷന്‍ സെന്ററുകള്‍ തുറക്കുകയാണ് ലക്ഷ്യമെന്നും 120 കോടി രൂപയാണ് ഇതിനായി ജോര്‍ നിക്ഷേപിക്കുന്നതെന്നും ജോര്‍ ചെയര്‍മാന്‍ ജാക്സണ്‍ അറയ്ക്കല്‍,ഹോം സ്‌കൂള്‍ ചെയര്‍മാന്‍ സുനില്‍ നടേശന്‍ എന്നിവര്‍ സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

വിദ്യാഭ്യാസത്തിനൊപ്പം തന്നെ കുട്ടികളെ ക്രീയേറ്റീവായും വളര്‍ത്തിക്കൊണ്ടുൂവരികയെന്നതാണ് ഹോം സ്‌കൂള്‍ ലക്ഷ്യം വെയ്ക്കുന്നതെന്ന് സുനില്‍ നടേശന്‍ പറഞ്ഞു.



പൊതുജനങ്ങള്‍ക്കു സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കുന്ന ജോർ 726 സ്റ്റോറുകളുമായി സംസ്ഥാനത്തെ ഏറ്റവും വലിയ വിതരണ ശൃംഖലയായി മാറിക്കഴിഞ്ഞു. മൂന്ന് വര്‍ഷം കൊണ്ട് കേരളത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും എക്സ്പീരിയന്‍സ് സ്റ്റോറുകള്‍ തുറക്കുക എന്നതാണ് ജോര്‍ ലക്ഷ്യമിടുന്നത്. ഈ വര്‍ഷം ഏപ്രില്‍ മാസത്തോടെ എക്സ്പീരിയന്‍സ് സെന്ററുകളുടെ എണ്ണം 1043 ആകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജി.കെ.വിത്ത് ഗ്രാന്‍ഡ്മാസ്റ്റര്‍ എന്ന കോഴ്സ് എല്ലാവര്‍ക്കും ഏറെ ഉപകാരപ്രദമാണെന്നും ഇത് ജനങ്ങള്‍ ഏറ്റെടുക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും ജെയ്സണ്‍ ജോയി അറക്കല്‍ വ്യക്തമാക്കി. ജി.കെ.വിത്ത് ഗ്രാന്‍ഡ്മാസ്റ്റര്‍ എന്ന കോഴ്സ് തുടക്കത്തില്‍ രണ്ടും ലക്ഷം ജനങ്ങളിലേക്ക് എത്തിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജി.കെ.വിത്ത് ഗ്രാന്‍ഡ്മാസ്റ്റര്‍ എന്ന കോഴ്സ് മലയാളത്തിലാണ് തയ്യാറാക്കിയിരിക്കുന്നതെന്നും അതിനാല്‍ തന്നെ പ്രായപരിധിയില്ലാതെ ഏത് വിഭാഗക്കാര്‍ക്കും ഇതില്‍ ചേരാവുന്നതാണെന്നും ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ഗ്രാന്‍ഡ് മാസ്റ്റര്‍ ജി.എസ് പ്രദീപ് പറഞ്ഞു.108 ക്ലാസുകളിലൂടെ ആര്‍ക്കും ഗ്രാന്‍ഡ്മാസ്റ്ററാകാമെന്നും അദ്ദേഹം പറഞ്ഞു.

ഹോം സ്‌കൂള്‍ അക്കാദമിക് ഡയറക്ടര്‍ മാത്യു കോര, ഹോം സ്‌കൂള്‍ ഡയറക്ടര്‍ അനന്തു സുനില്‍, റിങ്സ് പ്രൊമോസ് സി.ഇ.ഒ. ജെയ്സണ്‍ ജോയി അറയ്ക്കല്‍, സി.എ.ഒ നീത കാര്‍ത്തിക് തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.