image

3 Dec 2022 9:30 AM GMT

Education

കെ.എം.സി.ടി ഡെന്റല്‍ കോളേജിന് നാക് എ പ്ലസ് സര്‍ട്ടിഫിക്കറ്റ്

Bureau

kmct dental college nac a+ certi
X

Summary

  • രാജ്യത്ത് ആദ്യമായാണ് ഒരു ഡെന്റല്‍ കോളേജ് ആദ്യ റൗണ്ടില്‍ തന്നെ നാക്കിന്റെ ഗ്രേഡ് എ പ്ലസ് അംഗീകാരം നേടുന്നത്.


കെഎംസിടി ഡെന്റല്‍ കോളേജിന് നാക് (നാഷണല്‍ അസസ്മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍) അക്രെഡിറ്റേഷന്‍ ഗ്രേഡ് എ പ്ലസ് സര്‍ട്ടിഫിക്കറ്റ്. രാജ്യത്തെ സര്‍വകലാശാലകളുടെയും കോളേജുകളുടെയും പ്രകടനത്തെ അടിസ്ഥാനമാക്കി നല്‍കുന്ന അംഗീകാരമാണിത്. സംസ്ഥാന ആരോഗ്യ-കുടുബക്ഷേമ വകുപ്പു മന്ത്രി വീണാ ജോര്‍ജ്ജില്‍ നിന്നും കെഎംസിടി കോളേജ് പ്രിന്‍സിപ്പല്‍ ഡോ കെപി മനോജ് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.

രാജ്യത്ത് ആദ്യമായാണ് ഒരു ഡെന്റല്‍ കോളേജ് ആദ്യ റൗണ്ടില്‍ തന്നെ നാക്കിന്റെ ഗ്രേഡ് എ പ്ലസ് അംഗീകാരം നേടുന്നത്. ഇന്ത്യയിലെ 318 ഡെന്റല്‍ കോളേജുകളില്‍ കല്‍പ്പിത സര്‍വ്വകാലശാലകള്‍ ഒഴികെയുള്ള 26 കോളേജുകള്‍ക്ക് മാത്രമാണ് നാക് അക്രഡിറ്റേഷന്‍ ലഭിച്ചിട്ടുള്ളത്. നമ്മുടെ രാജ്യത്തും ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുള്ള ഞങ്ങളുടെ പരിശ്രമങ്ങള്‍ക്ക് ഈ അംഗീകാരം കൂടുതല്‍ ഉത്തേജനം പ്രദാനം ചെയ്യുമെന്ന് കെഎംസിടി ഗ്രൂപ്പ് മാനേജിംഗ് ട്രസ്റ്റി ഡോ നവാസ് പറഞ്ഞു.