10 Jan 2026 12:04 PM IST
SSC CGL Examination Result : സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ സിജിഎൽ മത്സരപരീക്ഷാ ഫലം പുറത്ത് ; ഉത്തരങ്ങളും മാർക്കും എളുപ്പത്തിൽ പരിശോധിക്കാം
MyFin Desk
SSC CGL 2025 Exam Result
Summary
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ്റെ സിജിഎൽ മത്സരപരീക്ഷയിൽ പങ്കെടുത്തവരുടെ സ്കോറും ഉത്തരങ്ങളും ഫെബ്രുവരി 8 വരെ ലഭ്യമാകും. സ്കോർ പരിശോധിക്കേണ്ടത് എങ്ങനെ?
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ്റെ സിജിഎൽ മത്സരപരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികളുടെ സ്കോറും ഉത്തരങ്ങളും ഇപ്പോൾ അറിയാം. ഫെബ്രുവരി എട്ടുവരെ ഓൺലൈനായി ഇത് പരിശോധിക്കാനാകും. വൈകിട്ട് ആറുമണി വരെയാണ് ഷീറ്റ് ഡൗൺലോഡ് ചെയ്യാനാകുക. ssc.gov.in. എന്ന വെബ്സൈറ്റിലൂടെ ഉത്തരങ്ങളും സ്കോറും പരിശോധിക്കാം.
സിജിഎൽ എക്സാമിനേഷൻ്റെ ടയർ 1 നഗരങ്ങളിലെ മാർക്കാണ് പുറത്ത് വിട്ടിരിക്കുന്നത്. രജിസ്റ്റേഡ് യൂസർ ഐഡിയും പാസ്‍വേഡും കൊടുത്ത് സൈറ്റിൽ ലോഗിൻ ചെയ്താൽ മതിയായിരിക്കും. ഫെബ്രുവരി എട്ടു വരെ മാത്രമേ ഉത്തരങ്ങൾ ലഭ്യമാകൂ എന്നും ഷീറ്റ് ഡൗൺലോഡ് ചെയ്യാനാകൂ എന്നും സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അറിയിച്ചിട്ടുണ്ട്. പ്രിൻ്റൗട്ട് എടുത്ത് ഉത്തരങ്ങളും സ്കോറും പരിശോധിക്കാൻ കമ്മീഷൻ ഉദ്യോഗാർത്ഥികൾക്ക് നിർദേശം നൽകി.
ജിഎസ്ഒ ; അർഹത നേടിയത് 6196 പേർ
ഫെബ്രുവരി എട്ടിന് ശേഷം ഉത്തരങ്ങൾക്കോ മാർക്ക് ഷീറ്റ് പരിശോധിക്കുന്നതിനോ നൽകുന്ന അപേക്ഷകളും പരിഗണിക്കില്ല. 2025 സെപ്റ്റംബർ 12 മുതൽ വിവിധ തിയതികളിലായാണ് സിജിഎൽ മത്സരപരീക്ഷ നടത്തിയത്. 1 .39 ലക്ഷം മത്സരാർത്ഥികളാണ് ടയർ 2 പരീക്ഷ എഴുതിയിരിക്കുന്നത്. ഷോർട്ട് ലിസ്റ്റ് ചെയ്ത 6196 പേരെ ജൂണിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ പോസ്റ്റിൽ നിയമിക്കും. 1 .30 ലക്ഷം ഉദ്യോഗാർത്ഥികൾ ഗ്രൂപ്പ് ബി ഗ്രൂപ്പ് സി പോസ്റ്റുകളിലേക്ക് അർഹത നേടിയിട്ടുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
