image

28 March 2026 2:31 PM IST

Industries

രാസവള ഇറക്കുമതി പ്രതിസന്ധിയിൽ; തകർന്നടിഞ്ഞ് ഓഹരികൾ

MyFin Desk

രാസവള ഇറക്കുമതി പ്രതിസന്ധിയിൽ; തകർന്നടിഞ്ഞ്  ഓഹരികൾ
X

Summary

പശ്ചിമേഷ്യൻ യുദ്ധം മൂലം തകർന്നടിഞ്ഞ് രാസവള കമ്പനി ഓഹരികൾ. ഇവ വാച്ച്ലിസ്റ്റിൽ സൂക്ഷിക്കാം


പശ്ചിമേഷ്യൻ യുദ്ധം മൂലം കടുത്ത പ്രതിസന്ധി നേരിടുന്ന ഒരു മേഖലയാണ് രാസവളങ്ങളുടേത്. തകർന്നടിഞ്ഞിരിക്കുകയാണ് പല രാസവള കമ്പനികളുടെയും ഓഹരികൾ. ഹോർമുസ് കടലിടുക്കിലെ അപകട സാധ്യത ഇറക്കുമതിയെ ബാധിച്ചതിനാൽ എണ്ണ, പ്രകൃതി വാതകം എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മേഖലകളെല്ലാം മന്ദഗതിയിലാണ്. എന്നാൽ കനത്ത പ്രതിസന്ധിയാണ് രാസവളങ്ങളെ ആശ്രയിക്കുന്ന മേഖലകൾക്കും.

യൂറിയ, അമോണിയ, സൾഫർ എന്നിവയുൾപ്പെടെയുള്ള പ്രധാന രാസവളങ്ങളുടെയെല്ലാം ഇറക്കുമതി തടസപ്പെട്ടിരിക്കുന്നു. കടൽമാർഗമുള്ള ആഗോള ഇറക്കുമതിയുടെ ഏകദേശം 33 ശതമാനവും ഹോർമുസ് കടലിടുക്ക് വഴിയാണ്. ഇതുവഴിയുള്ള ചരക്ക് വിതരണം തടസപ്പെടുന്നത് കമ്പനികളുടെ ചെലവ് ഉയർത്തുന്നുമുണ്ട്.

ഗൾഫ് രാജ്യങ്ങൾക്ക് അപ്പുറത്തുള്ള രാജ്യങ്ങളിൽ നിന്നും ഇന്ത്യ ഇറക്കുമതി വൈവിധ്യവൽക്കരിക്കുന്നുണ്ട്. പക്ഷേ പ്രതിസന്ധിക്ക് പരിഹാരമായിട്ടില്ല. റഷ്യ, ബെലാറസ്, മൊറോക്കോ, എന്നിവിടങ്ങളിൽ നിന്നും ഇറക്കുമതി ഉയർത്തിയിട്ടുണ്ടെങ്കിലും ബദൽ മാർഗങ്ങൾ ചെലവേറിയതാണ്. ചൈന വലിയ വളം ഉൽപ്പാദക രാജ്യമാണെങ്കിലും, ശക്തമായ ആഭ്യന്തര ആവശ്യം കാരണം കയറ്റുമതിയ്ക്ക് പരിമിതിയുണ്ട്. ഇത് ഇന്ത്യക്ക് തിരിച്ചടിയാണ്. മൊത്തത്തിലുണ്ടായിരിക്കുന്ന വിതരണ പ്രതിസന്ധി പല ഓഹരികളെയും പിന്നോട്ടടിച്ചു.

തകർച്ച നേരിടുന്ന ഓഹരികൾ

പാരദീപ് ഫോസ്ഫേറ്റ്സ് ലിമിറ്റഡ് ,രാഷ്ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്‌സ് ലിമിറ്റഡ്, ചമ്പൽ ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡ് എന്നിവയുടെയെല്ലാം ഓഹരികൾ നഷ്ടത്തിലാണ്. യൂറിയ സ്റ്റോക്ക് ക്ഷാമവും ഉയർന്ന ഇറക്കുമതി ചെലവും കമ്പനികൾക്ക് കനത്ത തിരിച്ചടിയാണ്. ഇറക്കുമതി ചെയ്ത പൊട്ടാഷിനെയും ഫോസ്ഫറസിനെയും അമിതമായി ആശ്രയിച്ചതിനാൽ പശ്ചിമേഷ്യ സംഘർഷം ഇറക്കുമതിയെ വലിയ തോതിൽ ബാധിച്ച മറ്റൊരു കമ്പനിയാണ് കോറമാണ്ടൽ ഇന്റർനാഷണൽ ലിമിറ്റഡ്.

ക്രൂഡ് ഓയിൽ വിലയിലെ വർദ്ധനവും പ്രകൃതിവാതക വിതരണത്തിലെ കുറവും ദീപക് ഫെർട്ടിലൈസേഴ്‌സ് ആൻഡ് പെട്രോകെമിക്കൽസ് കോർപ്പറേഷനെയും ബാധിച്ചിട്ടുണ്ട്.