image

27 March 2024 9:01 AM GMT

Financial Services

സൂപ്പർ വുമൺ കാമ്പയിനുമായി മുത്തൂറ്റ്‌ ഫിൻകോർപ്പ്‌

MyFin Desk

muthoot fincorp with super woman campaign
X


മുത്തൂറ്റ്‌ പാപ്പച്ചൻ ഗ്രൂപ്പ് കമ്പനിയായ മുത്തൂറ്റ്‌ ഫിൻകോർപ്പ്‌ രാജ്യത്തെ അംഗീകരിക്കപ്പെടാത്ത വനിത സംരംഭകരെ കണ്ടെത്തി ആദരിക്കുന്നതിനായി മുത്തൂറ്റ്‌ ഫിൻകോർപ്പ്‌ സൂപ്പർ വുമൺ കാമ്പയിൻ നടത്തുന്നു.

അർഹരായ 30 വനിതാ സംരഭകരെ ലോകത്തിനു മുന്നിൽ പരിചയപ്പെടുത്തുന്ന ഈ കാമ്പയിൻ ജൂണിൽ സമാപിക്കും. അവരുടെ പ്രചോദനാത്മകമായ കഥകൾ പങ്കുവെക്കുന്നതിനൊപ്പം ഈ സൂപ്പർ സ്ത്രീകളെ പ്രത്യേകം ആദരിക്കാനും മുത്തൂറ്റ്‌ ഫിൻകോർപ്പ്‌ ലക്ഷ്യമിടുന്നുണ്ട്‌. കാമ്പയിന്റെ ആരംഭമെന്നോണം എം.എഫ്‌.എല്ലിന്റെ വനിതാ ഉപഭോക്താക്കളെ സോഷ്യൽ മീഡിയ പേജുകളിൽ (ഫേസ്‌ബുക്ക്‌, ഇൻസ്‌റ്റാഗ്രാം, ലിങ്ക്‌ഡ്‌ഇൻ & എക്‌സ്‌) ഫീച്ചർ ചെയ്യും. താത്‌പര്യമുള്ളവർക്ക്‌ സംരഭകയായ 'സൂപ്പർ വുമണിനെ'ക്കുറിച്ച്‌ publicrelations@muthoot.com എന്ന ഇ-മെയിൽ വിലാസത്തിലോ വിവരങ്ങൾ നൽകാം.