image

22 April 2024 10:15 AM GMT

FMCG

ഹോനാസ കണ്‍സ്യൂമറിന്റെ ചര്‍മ്മ സംരംക്ഷണ വിഭാഗം കുതിക്കുന്നു

MyFin Desk

ഹോനാസ കണ്‍സ്യൂമറിന്റെ ചര്‍മ്മ സംരംക്ഷണ വിഭാഗം കുതിക്കുന്നു
X

Summary

  • കമ്പനിയുടെ പുതുനിര ഉല്‍പന്നങ്ങള്‍ വളര്‍ച്ചാ മുന്നേറ്റം പ്രകടമാണ്.
  • കളര്‍ കെയര്‍ വിഭാഗത്തിലും വില്‍പ്പന വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്.
  • എബിറ്റ്ഡ മുന്നറ്റത്തില്‍


വാര്‍ഷിക വരുമാന നിരക്ക് 500 കോടി രൂപ കൈവരിച്ച് ഡെര്‍മാ കോ. മമ എര്‍ത്തിന്റെ മാതൃ കമ്പനിയായ ഹോനാസ കണ്‍സ്യൂമറിന്റെ ചര്‍മ്മ സംരക്ഷണ ബ്രാന്‍ഡാണ് ഡെര്‍മാ കോ. 2023 സെപ്റ്റംബറില്‍ കമ്പനി 350 കോടി രൂപയില്‍ നിന്നാണ് ഈ നേട്ടം.

ഫെയ്സ് സെറം, ഹൈഡ്രേറ്റിംഗ് സണ്‍സ്‌ക്രീനുകള്‍, സണ്‍സ്‌ക്രീന്‍ സ്റ്റിക്കുകള്‍, മുഖക്കുരു, മുഖത്തെ പാടുകള്‍ എന്നിങ്ങനെയുള്ള വിവിധ വിഭാഗങ്ങളിലായി ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുകയും ഇന്ത്യന്‍ ചര്‍മ്മത്തിനും കാലാവസ്ഥയ്ക്കും അനുസൃതമായി ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിച്ചുകൊണ്ട് കമ്പനി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1 കോടി യൂണിറ്റുകള്‍ വിറ്റു.

തന്ത്രപരമായ ബ്രാന്‍ഡ് ബില്‍ഡിംഗ് സമീപനത്തിന്റെ ശക്തമായ മുന്നേറ്റമാണ് വാര്‍ഷിക വരുമാന നിരക്കിലെ ഈ വര്‍ധനവിന് കാരണം. മുന്‍നിര ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലുടനീളമുള്ള മികച്ച മൂന്ന് ബെസ്റ്റ് സെല്ലറില്‍ ഒന്നാണ് ഡെര്‍മ കോ ഉത്പന്നങ്ങളെന്നാണ കമ്പനി വ്യക്തമാക്കുന്നത്. ഹോനാസയുടെ ഉല്‍പന്നങ്ങളില്‍ ആറ് ബ്രാന്‍ഡുകളില്‍ നാലെണ്ണം 150 വര്‍ഷിക വരുമാന നിരക്കില്‍ ഇടം പിടിച്ചവയാണ്.