image

6 April 2024 5:59 AM GMT

FMCG

മാതൃകമ്പനിയുടെ റോയല്‍റ്റി ഫീസ് പുതുക്കി നെസ്ലേ ഇന്ത്യ

MyFin Desk

മാതൃകമ്പനിയുടെ റോയല്‍റ്റി ഫീസ് പുതുക്കി നെസ്ലേ ഇന്ത്യ
X

Summary

  • 5.25 ശതമാനമാണ് പുതിയ റോയല്‍റ്റി ഫീസ്
  • സുനീത റെഡ്ഡിയെ 2024 ഏപ്രില്‍ അഞ്ച് മുതല്‍ അഞ്ച് വര്‍ഷത്തേക്ക് അഡീഷണല്‍ ഇന്‍ഡിപെന്‍ഡന്റ് നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായി നിയമിച്ചു
  • കമ്പനിയുടെ ഓഹരികള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 28 % വര്‍ധിച്ചു


അടുത്ത അഞ്ച് വര്‍ഷത്തേക്ക് മാതൃ കമ്പനിയായ നെസ്ലേ എസ്എയ്ക്ക് റോയല്‍റ്റി നല്‍കി നെസ്ലേ ഇന്ത്യ. നെസ്ലേ ഇന്ത്യയുടെ ഉല്‍പ്പന്നങ്ങളില്‍ നിന്നുള്ള വില്‍പ്പന വരുമാനത്തിന്റെ പരമാവധി 5.25 ശതമാനമായിരിക്കും റോയല്‍റ്റി ഫീസ്. ഈ വര്‍ഷം ജൂലൈ ഒന്നു മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. നിലവില്‍ 4.5 ശതമാനമാണ് റോയല്‍റ്റി നിരക്ക്.

കൂടാതെ അപ്പോളോ ഹോസ്പിറ്റല്‍സ് എന്റര്‍പ്രൈസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടര്‍ സുനീത റെഡ്ഡിയെ 2024 ഏപ്രില്‍ അഞ്ച് മുതല്‍ തുടര്‍ച്ചയായി അഞ്ച് വര്‍ഷത്തേക്ക് അഡീഷണല്‍ ഇന്‍ഡിപെന്‍ഡന്റ് നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായി നിയമിക്കുന്നതിന് ബോര്‍ഡ് അംഗീകാരം നല്‍കിയതായി നെസ്ലെ ഇന്ത്യ അറിയിച്ചു.

കമ്പനിയുടെ ഓഹരികള്‍ കഴിഞ്ഞ ആറ് മാസത്തിനിടെ 10 ശതമാനവും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 28 ശതമാനവും വര്‍ധിച്ചു. സ്വിസ് പാക്കേജ്ഡ് ഫുഡ് മേജറിന്റെ ഇന്ത്യന്‍ യൂണിറ്റ്, മാതൃ കമ്പനിയിലേക്കുള്ള റോയല്‍റ്റി പേയ്മെന്റുകള്‍ക്കായി ഓരോ അഞ്ച് വര്‍ഷത്തിലും ഓഹരി ഉടമകളുടെ അനുമതി തേടുമെന്ന് 2019 ല്‍ പറഞ്ഞിരുന്നു. നിക്ഷേപകരെയും പ്രോക്‌സി ഉപദേശക സ്ഥാപനങ്ങളെയും സ്വീകരിച്ചതിന് ശേഷമാണ് ഇത് ചെയ്തത്.

അമിതമായി രാസവസ്തു സാന്നിധ്യമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് രാജ്യത്ത് 2015 ജൂണില്‍ ആറ് മാസത്തേക്ക് മാഗി നിരോധിച്ചിരുന്നു. എന്നാല്‍ സമാന വര്‍ഷം നവംബറില്‍ നിരോധനത്തിന് ഇളവ് വരുത്തിയിരുന്നു.