4 Feb 2026 12:49 PM IST
Summary
പതിറ്റാണ്ടുകൾ മുമ്പു മുതലുള്ള പാർലേജിയെ ചുറ്റിപ്പറ്റിയുള്ള സായാഹ്ന ഓർമകൾ പങ്കിടുകയാണ് ഉപഭോക്താക്കൾ. ഫാക്ടറി എന്നന്നേക്കുമായി അടച്ചുപൂട്ടിയോ?
പാർലെ ജി ബിസ്ക്കറ്റ് ഇന്ത്യാക്കാർക്ക് ഒരു പേരു മാത്രമല്ല. മിക്കവർക്കും ബിസ്ക്കറ്റ് ഗൃഹാതുരത്വം നിറഞ്ഞ സായാഹ്ന ഓർമകൾ കൂടെയാണ്. മുംബൈയിലെ പാർലെ ജിയുടെ ഫാക്ടറി പൊളിച്ചു നീക്കുന്നു എന്ന വാർത്ത വന്നതോടെ സമൂഹമാധ്യമങ്ങളിലൂടെ പാർലെ ജി ഓർമകൾ പങ്കുവയ്ക്കുകയാണ് വർഷങ്ങളായുള്ള ഉപഭോക്താക്കൾ. പണ്ട് ഒരു രൂപക്ക് കിട്ടുന്ന നാല് പാർലെ ജി ബിസ്ക്കറ്റുകൾ മിക്ക വൈകുന്നേരങ്ങളിലും വിശപ്പടക്കിയിരുന്നത് നൂറുകണക്കിന് ആളുകളുടെ കൂടെയാണ് .
മുംബൈയിലേക്കുള്ള പല ട്രെയിൻ യാത്രകളിലും ഒരു കപ്പ് ചൂടു ചായയെ പൂർണമാക്കിയിരുന്നത് പാർലെ-ജി ബിസ്‌ക്കറ്റാണ്. മിക്കവർക്കും പാർലെ-ജി ഒരു ലഘുഭക്ഷണം മാത്രമായിരുന്നില്ല . ദൈനംദിന ജീവിതത്തെയും ബാല്യകാല ഓർമ്മകളെയും ചുറ്റിപ്പറ്റിയുള്ള സായാഹ്ന ഓർമകളിലെ ഒഴിവാക്കാനാകാത്ത ഒരു ഘടകം തന്നെയാണ്. ചായക്ക് ഒപ്പമുള്ള മനോഹരമായ ഒരു കോംബോ.
പാർലെ- ജി റീബ്രാൻഡ് ചെയ്തേക്കും
2016 ൽ പാർലെ ബിസ്‌ക്കറ്റ് ഉത്പാദനം നിർത്തിയെങ്കിലും ഫാക്ടറി അടക്കുന്നത് ഒരു യുഗത്തിന്റെ അവസാനം കൂടെയാണ്.മുംബൈയിലെ വിലെ പാർലെ ഈസ്റ്റിലെ ഏറ്റവും പഴയ നിർമ്മാണ കേന്ദ്രമായിരുന്നു ഈ കെട്ടിട സമുച്ചയം. ഇതാണ് പൊളിച്ചുനീക്കുന്നത്. 13.54 ഏക്കർ സ്ഥലത്തിന്റെ പുനർവികസനത്തിൻ്റെ ഭാഗമായാണ് ഈ ഭാഗത്തെ പഴയ കെട്ടിടങ്ങൾ എല്ലാം പൊളിച്ചു നീക്കുന്നത്. 21 പഴയ കെട്ടിടങ്ങളാണ് നീക്കുന്നത്. അതേസമയം പാർലേ ജി ബിസ്ക്കറ്റിൻ്റെ ഉൾപ്പെടെ റീബ്രാൻഡിങ്ങിനെക്കുറിച്ച് പാർലെ പ്രോഡക്‌ട്‌സ് പദ്ധതിയിടുന്നതായി റിപ്പോർട്ടുകളുണ്ട്.
ആ പെൺകുട്ടി എവിടെ?
പാർലെ-ജിയുടെ മുഖചിത്രമായ ഓമനത്തം തുളുമ്പുന്ന മുഖമുള്ള കുട്ടിയും ഹിറ്റായിരുന്നു. 1960 കൾ മുതൽ ഇന്ത്യൻ എഫ്എംസിജി രംഗത്ത് തിളങ്ങി നിൽക്കുന്ന ആ മുഖം പക്ഷേ ഒരു ക്രിയേറ്റീവാണ്. എവറസ്റ്റ് ക്രിയേറ്റീവ് എന്ന ഏജൻസിയിലെ ഒരു ആർട്ടിസ്റ്റാണ് ഈ മുഖം തീർത്തത്. മഗൻലാൽ ദഹിയ എന്ന ആർട്ടിസ്റ്റ് വരയിലൂടെ ജീവൻ നൽകിയ ആ മുഖവും ഗൃഹാതുരത്വം നിറഞ്ഞ ഓർമകളിൽ ആളുകൾ കൂട്ടിക്കലർത്തുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
