image

3 April 2024 8:34 AM GMT

FMCG

ഹെല്‍ത്ത് ഡ്രിങ്കും എനര്‍ജി ഡ്രിങ്കും ചട്ടകൂടിനുള്ളില്‍

MyFin Desk

no more health drinks and energy drinks, fssai announces changes
X

Summary

  • ഈ നടപടിയിലൂടെ ഉല്‍പ്പന്നങ്ങളുടെ സ്വഭാവവും പ്രവര്‍ത്തന സവിശേഷതകളും സംബന്ധിച്ച് വ്യക്തതയും സുതാര്യതയും വര്‍ധിക്കും
  • ഹെല്‍ത്ത് ഡ്രിങ്ക് എന്ന പദം രാജ്യത്തെ നിയമങ്ങള്‍ക്കനുസൃതമായി നിര്‍വചിക്കപ്പെട്ടിട്ടില്ല.
  • ഹെല്‍ത്ത് എനര്‍ജി ഡ്രിങ്കുകളുടെ വര്‍ധിച്ചുവരുന്ന അമിതമായ ഉപഭോഗം ആരോഗ്യത്തെ ബാധിക്കുമെന്ന് പഠനങ്ങള്‍


ഹെല്‍ത്ത് ഡ്രിങ്ക്, എനര്‍ജി ഡ്രിങ്ക് എന്നിവയില്‍ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). എല്ലാ ഇ-കൊമേഴ്‌സ് കമ്പനികളോടും പാല്‍ ഉപയോഗിക്കിച്ചുള്ള പാനീയങ്ങള്‍, അല്ലെങ്കില്‍ മാള്‍ട്ട് ഉപയോഗിച്ചുള്ള പാനീയങ്ങള്‍ ഹെല്‍ത്ത് ഡ്രിങ്ക് .എനര്‍ജി ഡ്രിങ്ക് എന്ന് പരാമര്‍ശിക്കരുതെന്നാണ് എഫ്എസ്എശ്എഐ വ്യക്തമാക്കിയിരിക്കുന്നത്.

ഹെല്‍ത്ത് ഡ്രിങ്ക് എന്ന പദം രാജ്യത്തെ നിയമങ്ങള്‍ക്കനുസൃതമായി നിര്‍വചിക്കപ്പെട്ടിട്ടില്ല. മാത്രമല്ല എനര്‍ജി ഡ്രിങ്ക് എന്നത് നിയമങ്ങള്‍ക്ക് കീഴിലുള്ള കാര്‍ബണേറ്റഡ്, നോണ്‍-കാര്‍ബണേറ്റഡ് വാട്ടര്‍ അധിഷ്ഠിത രുചിയുള്ള പാനീയങ്ങളെ സൂചിപ്പിക്കുന്നു. തെറ്റായ പദങ്ങളുടെ ഉപയോഗം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്.

'ഹെല്‍ത്ത് ഡ്രിങ്ക്' എന്ന പദം 2006-ലെ എഫ്എസ്എസ് ആക്ട് അല്ലെങ്കില്‍ ഭക്ഷ്യ വ്യവസായത്തെ നിയന്ത്രിക്കുന്ന നിയമങ്ങള്‍ അല്ലെങ്കില്‍ ചട്ടങ്ങള്‍ പ്രകാരം എവിടെയും നിര്‍വചിക്കപ്പെടുകയോ മാനദണ്ഡമാക്കുകയോ ചെയ്തിട്ടില്ലെന്ന് എഫ്എസ്എസ്എഐ വ്യക്തമാക്കി.

കാര്‍ബണേറ്റഡ്, നോണ്‍-കാര്‍ബണേറ്റഡ് വാട്ടര്‍ അധിഷ്ഠിത രുചിയുള്ള പാനീയങ്ങള്‍ പോലുള്ള ഉല്‍പ്പന്നങ്ങളില്‍ മാത്രമേ - 'ഊര്‍ജ്ജം' പാനീയങ്ങള്‍ - ഉപയോഗിക്കാന്‍ അനുവാദമുള്ളൂ. കഫീന്‍ എനര്‍ജി ഡ്രിങ്കുകളുടെ വില്‍പ്പന കുതിച്ചുയരുന്നതിനനുസരിച്ച് എഫ്എസ്എസ്എഐ കര്‍ശനമായ മാനദണ്ഡങ്ങള്‍ കൊണ്ടുവരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

'ഈ തിരുത്തല്‍ നടപടി ഉല്‍പ്പന്നങ്ങളുടെ സ്വഭാവവും പ്രവര്‍ത്തന സവിശേഷതകളും സംബന്ധിച്ച് വ്യക്തതയും സുതാര്യതയും വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ നേരിടാതെ തന്നെ ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുപ്പുകള്‍ നടത്താനാകുമെന്ന് ഇതിലൂടെ ഉറപ്പാക്കുന്നതായി എഫ്എസ്എസ്എഐ വ്യക്തമാക്കി.

പെപ്സികോ, കൊക്കകോള, ഹെല്‍ തുടങ്ങിയ കമ്പനികള്‍ ആഗോള തലത്തിലുള്ള റെഡ് ബുള്‍, മോണ്‍സ്റ്റര്‍ തുടങ്ങിയവരുടെ വിലയുടെ നാലിലൊന്ന് വിലയ്ക്ക് എനര്‍ജി ഡ്രിങ്കുകള്‍ വില്‍ക്കുന്നു. മാത്രമല്ല അവ പലചരക്ക് കടകളില്‍ വിറ്റഴിക്കുകയും ചെയ്തു. എനര്‍ജി ഡ്രിങ്ക് വില്‍പ്പന പ്രതിവര്‍ഷം 50-55 ശതമാനം വളരുന്നുണ്ടെന്നാണ് വിലയിരുത്തല്‍.