image

26 Jan 2023 5:30 AM GMT

FMCG

എയർ ഇന്ത്യ വിമാനത്തിൽ മദ്യം വിളമ്പുന്നതിനു നിയന്ത്രണം

PTI

air india modifies in-flight alcohol service policy
X

Summary

  • ആവശ്യമായ അളവിൽ മാത്രമേ മദ്യം വിളമ്പാവു
  • യാത്രക്കാർ അവരുടെ കയ്യിലുള്ള മദ്യം വിമാനത്തിൽ വെച്ച് ഉപയോഗിക്കാൻ അനുവദിക്കരുത്.


ഡൽഹി: മദ്യം കഴിച്ച യാത്രക്കാർ മോശമായി പെരുമാറുന്ന സംഭവങ്ങൾ ഏറി വരുന്നതിനാൽ , വിമാനത്തിൽ മദ്യം വിളമ്പുന്നതിൽ എയർ ഇന്ത്യ നിയത്രണം ഏർപ്പെടുത്തി. യാത്രക്കാർ കൂടുതൽ മദ്യം ആവശ്യപ്പെട്ടാൽ, വിമാനത്തിലെ ആതിഥേയ ജീവനക്കാർ അത് തന്ത്രപൂർവം നിഷേധിക്കണമെന്നാണ് നിർദേശം.

ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥയിലുള്ള എയർ ഇന്ത്യ യുടെ രണ്ടു അന്താരാഷ്ട്ര സർവീസിൽ യാത്രക്കാർ മദ്യം കഴിച്ചു മോശമായി പെരുമാറിയത്, എയർലൈൻ രാജ്യത്തെ യാത്ര വ്യോമ മേഖലാ നിയന്ത്രകരായ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി ജി സി എ ), നെ അറിയിക്കുന്നതിൽ വീഴ്ച വരുത്തിയതിനു എയർ ഇന്ത്യക്കു കഴിഞ്ഞ ദിവസം ഡി ജി സി എ പിഴ ശിക്ഷ നൽകിയിരുന്നു

എയർ ഇന്ത്യയുടെ പുതിയ നയം അനുസരിച്ചു, യാത്രക്കാർ അവരുടെ കയ്യിലുള്ള മദ്യം വിമാനത്തിൽ വെച്ച് ഉപയോഗിക്കാൻ അനുവദിക്കരുത്. അങ്ങനെ ചെയ്യന്ന യാത്രക്കാർ വിമാനത്തിലെ ആതിഥേയ ജീവനക്കാരുടെ നിരീക്ഷണത്തിലായിരിക്കണം. വിമാനത്തിൽ സുരക്ഷയെ ബാധിക്കാത്ത വിധത്തിൽ ആവശ്യമായ അളവിൽ മാത്രമേ മദ്യം വിളമ്പാവു. കൂടുതൽ മദ്യം യാത്രക്കാർ ആവശ്യപ്പെട്ടാൽ അത് തന്ത്രപൂർവം നിഷേധിക്കണം.