image

2 Jan 2023 6:30 PM IST

FMCG

ഡാബർ ഇന്ത്യയുടെ അറ്റാദായം 476 കോടി രൂപയായി

PTI

ഡാബർ ഇന്ത്യയുടെ അറ്റാദായം 476 കോടി രൂപയായി
X

Summary

കൺസോളിഡേറ്റഡ് പ്രവർത്തന ലാഭം വാർഷികാടിസ്ഥാനത്തിൽ 3 ശതമാനം കുറഞ്ഞ് 610 കോടി രൂപയായി.


മുംബൈ: നടപ്പു സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ പ്രമുഖ എഫ്എംസിജി കമ്പനിയായ ഡാബർ ഇന്ത്യയുടെ അറ്റാദായം വാർഷികാടിസ്ഥാനത്തിൽ 5.4 ശതമാനം ഇടിഞ്ഞ് 476 കോടി രൂപയായി. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 3.4 ശതമാനം വർധിച്ച് 3,043.2 കോടി രൂപയായി.

വരുമാനം വാർഷികാടിസ്ഥാനത്തിൽ 5.7 ശതമാനം കടന്ന് 3,000-കോടി രൂപയായപ്പോൾ ആഗോള തലത്തിൽ അത് 4 ശതമാനം വളർച്ച നേടി. .

കൺസോളിഡേറ്റഡ് പ്രവർത്തന ലാഭം വാർഷികാടിസ്ഥാനത്തിൽ 3 ശതമാനം കുറഞ്ഞ് 610 കോടി രൂപയായി. പ്രവർത്തന മാർജിൻ 130 ബേസിസ് പോയിന്റ് ഇടിഞ്ഞ് 20 ശതമാനമായി.

കമ്പനിയുടെ ഹോം കെയർ ബിസിനസിൽ 18 ശതമാനത്തിന്റെ ശക്തമായ വളർച്ച രേഖപ്പെടുത്തി. ആയുർവേദ ഒ ടി സി ബിസിസിനസിൽ 17 ശതമാനത്തിന്റെ വളർച്ചയും, ഡൈജസ്റ്റീവ് വിഭാഗത്തിൽ 12 ശതമാനത്തിന്റെയും വളർച്ചയും റിപ്പോർട്ട് ചെയ്തു. ഭക്ഷ്യ പാനീയ ബിസിനസിൽ ഈ പാദത്തിൽ 6.4 ശതമാനത്തിന്റെ വളർച്ച റിപ്പോർട്ട് ചെയ്തു. ടൂത് പേസ്റ്റ് ബിസിനസിൽ 32 ശതമാനത്തിന്റെ വളർച്ചയാണ് റിപ്പോർട്ട് ചെയ്തത്.

ഹെയർ കെയർ എണ്ണയുടെ വിഭാഗത്തിൽ ഡാബറിന്റെ വിപണി വിഹിതം 70 ബേസിസ് പോയിന്റ് വർധിച്ച് 16.2 ശതമാനമായപ്പോൾ ഷാംപൂ വിഭാഗത്തിൽ 40 ബേസിസ് പോയിന്റ് വർധനവുണ്ടായി.