image

4 Feb 2023 9:22 AM GMT

FMCG

മരിക്കോയുടെ അറ്റാദായം 333 കോടി രൂപയായി

PTI

മരിക്കോയുടെ അറ്റാദായം 333 കോടി രൂപയായി
X

Summary

  • പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 2,470 കോടി രൂപ
  • പാരച്ച്യൂട്ട് ഉത്പന്നങ്ങളിൽ നിന്നും 2 ശതമാനത്തിന്റെ വില്പന വളർച്ച



ഡെൽഹി : പ്രമുഖ എഫ് എംസിജി കമ്പനിയായ മരിക്കോയുടെ കണ്സോളിഡേറ്റഡ് അറ്റാദായം ഡിസംബറിൽ അവസാനിച്ച പാദത്തിൽ 5.04 ശതമാനം വർധിച്ച് 333 കോടി രൂപയായി. മുൻവർഷം ഇതേ കാലയളവിൽ അറ്റാദായം 317 കോടി രൂപയായിരുന്നു.

പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം, 2,407 കോടി രൂപയിൽ നിന്ന് 2.61 ശതമാനം ഉയർന്ന് 2,470 കോടി രൂപയായി.

വരുമാനത്തിന്റെ വളർച്ചയോടൊപ്പം ആഭ്യന്തര ബിസിനസിലെ വോളിയം വളർച്ച 4 ശതമാനവും, അന്താരാഷ്ട്ര വിപണിയിൽ 8 ശതമാനവും രേഖപ്പെടുത്തിയെന്ന് കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി.

മരിക്കോയുടെ മൊത്ത ചെലവ് 2.22 ശതമാനത്തിന്റെ വർധനവോടെ 2,067 കോടി രൂപയായി.

ആഭ്യന്തര വിപണിയിൽ നിന്നുള്ള വരുമാനം കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ രേഖപ്പെടുത്തിയ 1,817 കോടി രൂപയിൽ നിന്ന് 1.87 ശതമാനം ഉയർന്ന് 1,851 കോടി രൂപയായി.

പാരച്ച്യൂട്ട് ഉത്പന്നങ്ങളിൽ നിന്നും 2 ശതമാനത്തിന്റെ വില്പന വളർച്ച ഉണ്ടായി. ഭക്ഷ്യ എണ്ണയും, ഉത്പന്നങ്ങളും അടങ്ങുന്ന സഫോളയ്ക്ക് വോളിയം അടിസ്ഥാനത്തിൽ 10 ശതമാനത്തിന്റെ വർധനവുണ്ടായിട്ടുണ്ട്.

മരിക്കോയുടെ ഭക്ഷ്യ ഉത്പന്നങ്ങളുടെ ബിസിനസ്സ് 31 ശതമാനം വളർച്ച റിപ്പോർട്ട് ചെയ്തപ്പോൾ, ഹെയർ ഓയിൽ വിഭാഗത്തിൽ 3 ശതമാനത്തിന്റെ ഇടിവാണുണ്ടായത്.

അന്താരാഷ്ട്ര വിപണിയിൽ കമ്പനിയുടെ വരുമാനം ഈ പാദത്തിൽ 4.91 ശതമാനം വർധിച്ച് 619 കോടി രൂപയായി.

ബംഗ്ലാദേശിൽ 9 ശതമാനത്തിന്റെ സ്ഥിരമായ കറൻസി വളർച്ചയും, വിയറ്റ്നാമിൽ 13 ശതമാനത്തിന്റെ വളർച്ചയും, മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിൽ 13 ശതമാനത്തിന്റെ വർധനയുമാണ് റിപ്പോർട്ട് ചെയ്തത്. കമ്പനിയുടെ മൊത്ത മാർജിൻ വളർച്ചയിൽ മുന്നോട്ട് സ്ഥിരമായ വളർച്ചയാണ് പ്രതീക്ഷിക്കുന്നത്.