image

26 Jan 2023 5:00 AM GMT

FMCG

യുണൈറ്റഡ് സ്പിരിറ്റിനു മൂന്നാം പാദത്തിൽ ലഹരി കുറഞ്ഞു; ലാഭം 27% താഴോട്ട്

Bureau

diageo controlled liquor maker united spirits
X

Summary

രണ്ടാം പാദത്തിൽ കമ്പനിയുടെ ലാഭം 295 കോടി ആയിരുന്നു.


മുംബൈ: രാജ്യത്തെ മദ്യ വിപണിയിലെ മുൻനിരക്കാരായ യുണൈറ്റഡ് സ്പിരിറ്റിന്റെ ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ ലാഭം 27 ശതമാനം കുറഞ്ഞു 214 കോടിയായി. രണ്ടാം പാദത്തിൽ കമ്പനിയുടെ ലാഭം 295 കോടി ആയിരുന്നു.

മൊത്ത ലാഭം കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 8917 കോടിയായിരുന്നത്, ഈ പാദത്തിൽ 6631 കോടിയായി കുറഞ്ഞു.

മൂന്നാം പാദത്തിൽ മൊത്ത വരുമാനം 22079 കോടിയായി കുറഞ്ഞു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനിയുടെ മൊത്ത വരുമാനം 23306 കോടി ആയിരുന്നു

എന്നാൽ, ഡിസംബറിൽ അവസാനിച്ച 9 മാസത്തിൽ കമ്പനിയുടെ ലാഭം 1023 കോടിയായി കുത്തനെ കൂടി. കഴിഞ്ഞ വർഷം ആദ്യത്തെ 9 മാസം യുണൈറ്റഡ് സ്പിരിറ്റിന്റെ ലാഭം 632 കോടി ആയിരുന്നു.

മദ്യ വിപണിയിലെ ചാഞ്ചാട്ടവും, അസംസ്കൃത വസ്തുക്കളുടെ വിലകയറ്റവുമാണ് മൂന്നാം പാദത്തിൽ ലാഭം കുറയാനുള്ള കാരണങ്ങളായി കമ്പനി ചൂണ്ടി കാണിക്കുന്നത്