image

9 March 2023 5:40 AM GMT

Healthcare

ലൈഫ് ഇന്‍ഷുറന്‍സ് മേഖലയില്‍ വരുമാനം കുറഞ്ഞത് 17%, വരുമാനത്തില്‍ എച്ച്ഡിഎഫ്‌സി മുന്നില്‍

MyFin Desk

Insurance cover
X


രാജ്യത്തെ ലൈഫ് ഇന്‍ഷുറന്‍സ് മേഖലയുടെ പ്രകടനം ഫെബ്രുവരിയില്‍ വളരെ മോശം. വാര്‍ഷിക അടിസ്ഥാനത്തിലും അല്ലാതെയും പരിഗണിക്കുമ്പോള്‍ വരുമാനത്തില്‍ വലിയ ഇടിവുണ്ടായി.

ആകെ 17 ശതമാനമാണ് ഈ രംഗത്ത് വരുമാനമിടിഞ്ഞത്. ഇക്കുറിയും എല്‍ ഐസി വരുമാനത്തിന്റെ കാര്യത്തില്‍ സ്വകാര്യ സ്ഥാപനങ്ങളുടെ പിന്നിലാണ്. സ്വകാര്യ കമ്പനികളില്‍ ഉയര്‍ന്ന വരുമാനം റിപ്പോര്‍ട്ട് ചെയ്തത് എച്ച്ഡിഎഫ്‌സി ലൈഫ് ഇന്‍ഷുറന്‍സ് ആണ്.

ഫെബ്രുവരിയിലെ ആകെ പ്രീമിയം 22,848 കോടി രൂപയാണ്. 17 ശതമാനമാണ് ഇക്കുറി കുറവ്. എന്നാല്‍ 2020 ഫെബ്രുവരിയെ അപേക്ഷിച്ച് 15 ശതമാനം കൂടുതലാണ്. പുതിയ പോളിസികളുടെ വില്‍പന 15 ശതമാനം കുറഞ്ഞിട്ടുണ്ട്.