image

5 May 2025 4:45 PM IST

Industries

ഐ സിഎൽ ഫിൻകോർപിന് എൻഐഡിസിസിയുടെ അംഗീകാരം

MyFin Desk

icl index expo 2025 concludes today
X

Summary

ഐ സിഎൽ ഫിൻകോർപ് എൻഐഡിസിസിയുടെ വായ്പാ പങ്കാളിയായി തിരഞ്ഞെടുക്കപ്പെട്ടു


ഐസിഎല്‍ ഇന്‍ഡെക്‌സ് എക്‌സ്‌പോ 2025ന് സമാപനം. കേന്ദ്ര സര്‍ക്കാരിന്റെ നാല് മന്ത്രാലയങ്ങളുടെയും, 20 വിദേശ എംബസികളുടെയും പങ്കാളിത്തത്തോടെ അങ്കമാലി ആഡ്ലക്സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് എക്‌സ്‌പോ സംഘടിപ്പിച്ചത്.

ഐസിഎല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ കെ.ജി. അനില്‍ കുമാറിന്റെയും വിദേശ എംബസികളില്‍ നിന്നുള്ള മറ്റ് വിശിഷ്ട അതിഥികളുടെയും സാന്നിധ്യത്തില്‍ കേന്ദ്രമന്ത്രി ബി.എല്‍. വര്‍മ്മ ആണ് എക്‌സ്‌പോയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചത്.

നാഷണല്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്മെന്റ് കൗണ്‍സില്‍ കമ്മിറ്റി കേരളത്തില്‍ ആദ്യമായി സംഘടിപ്പിക്കുന്ന ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്മെന്റ് എക്‌സിബിഷനാണ് ഇന്‍ഡെക്‌സ് 2025.

250ലധികം സ്റ്റാളുകള്‍ സജ്ജീകരിച്ച എക്‌സിബിഷനില്‍ 200-ലധികം ബിസിനസ്സ്, റീട്ടെയില്‍ ശൃംഖലകള്‍, പ്രധാന ബാങ്കുകള്‍ ഉള്‍പ്പെടെ 20-ലധികം ധനകാര്യ സ്ഥാപനങ്ങള്‍, വിവിധ രാജ്യങ്ങളിലെ സര്‍ക്കാര്‍ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

ഐസിഎല്‍ ഫിന്‍കോര്‍പിനെ നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (എന്‍ഐഡിസിസി) ഓള്‍ ഇന്ത്യ ലെന്‍ഡിങ് പങ്കാളിയായി തിരഞ്ഞെടുത്തത് തങ്ങള്‍ക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണെന്ന് ഐസിഎല്‍ ഫിന്‍കോര്‍പ് ചെയര്‍മാന്‍ അനില്‍കുമാര്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ 34 വര്‍ഷത്തെ സേവനത്തിലൂടെ ജനങ്ങളില്‍ നിന്ന് നേടിയെടുത്ത വിശ്വാസ്യതയാണ് എന്‍ഐഡിസിസിയെ തങ്ങളെ വായ്പാ പങ്കാളിയായി തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ബാങ്ക് സബ്സിഡികള്‍ വായ്പയെടുക്കുന്നവര്‍ക്ക് ലഭ്യമാക്കാനും ഐസിഎല്‍ ഫിന്‍കോര്‍പ് മുന്‍കൈയെടുക്കും. എന്‍ഐഡിസിസി വഴി പുതിയ സംരംഭകര്‍ക്ക് ബിസിനസ് ആരംഭിക്കുന്നതിനും, പുതിയ സംരംഭങ്ങള്‍ രൂപീകരിക്കുന്നതിനുള്ള വായ്പകള്‍ കണ്ടെത്തുന്നതിനും സാധിക്കും.