image

13 April 2023 10:59 AM IST

Industries

$7 ബില്യണ്‍: ഇന്ത്യയിലെ ഐ ഫോണ്‍ ഉല്‍പ്പാദനത്തില്‍ മൂന്നിരട്ടി വളര്‍ച്ച

MyFin Desk

growth in iphone production in india
X

Summary

  • ഇന്ത്യയില്‍ പങ്കാളികളുടെ എണ്ണം ഉയര്‍ത്തുന്നതിനും ശ്രമം
  • പുതിയ മോഡലിന്റെ അസംബ്ലിംഗ് ചൈനയ്‌ക്കൊപ്പം ഇന്ത്യയിലും


കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ആപ്പിള്‍ ഐ ഫോണ്‍ അസംബ്ലിംഗ് മൂന്നിരിട്ടി വര്‍ധിച്ച് $7 ബില്യണിലേക്കെത്തി. ഭൗമരാഷ്ട്രീയ അന്തരീക്ഷവും കൊറോണ മഹാമാരിയും കണക്കിലെടുത്ത് ചൈനയ്ക്കു പുറത്തേക്ക് ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള കമ്പനിയുടെ നീക്കങ്ങളാണ് ഇതിലേക്ക് നയിച്ചത്. നിലവില്‍ ആപ്പിള്‍ തങ്ങളുടെ ഐ ഫോണ്‍ ഉല്‍പ്പാദനത്തിന്റെ 7 ശതമാനവും ഇന്ത്യയില്‍ നിന്നാണ് നിര്‍വഹിക്കുന്നത്.

ഇന്ത്യയില്‍ തങ്ങളുടെ പങ്കാളികളുടെ എണ്ണം ഉയര്‍ത്തുന്നതിനും ആപ്പിള്‍ ശ്രമിക്കുന്നുണ്ട്. നിലവില്‍ ഫോക്‌സകോണ്‍ ടെക്‌നോളജി ഗ്രൂപ്പ്, പെഗാട്രോണ്‍ കോര്‍പ് എന്നിവയെല്ലാം ആപ്പിളിനായി ഉല്‍പ്പാദനം നടത്തുന്നുണ്ട്. ഫോക്‌സകോണിന്റെ ചൈനയിലെ ഐഫോണ്‍ സിറ്റിയില്‍ ഉണ്ടായ ചില പ്രശ്‌നങ്ങള്‍ ആപ്പിളിന് കഴിഞ്ഞ വര്‍ഷം ചില പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ആപ്പിളിന്റെ വിതരണ ശൃംഖലയില്‍ പ്രതിസന്ധി നേരിട്ടു. കമ്പനിക്ക് ഉല്‍പ്പാദന ലക്ഷ്യം വെട്ടിച്ചുരുക്കേണ്ടിയും വന്നു.

മൊത്തം ഉല്‍പ്പാദനത്തില്‍ $5 ബില്യണ്‍ ഐ ഫോണുകള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആപ്പിള്‍ കയറ്റി അയച്ചു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നാലിരട്ടി വര്‍ധനയാണിത്. തങ്ങളുടെ പുതിയ ഐഫോണ്‍ മോഡലിന്റെ ഉല്‍പ്പാദനം ചൈനയ്‌ക്കൊപ്പം തന്നെ ഇന്ത്യയിലും ആരംഭിക്കുന്നതിനാണ് കമ്പനി ലക്ഷ്യംവെക്കുന്നത്. അങ്ങനെയെങ്കില്‍ ആദ്യമായിട്ടായിരിക്കും ഒരു ഐഫോണ്‍ മോഡലിന്റെ അസംബ്ലിംഗ് ഒരുമിച്ച് രണ്ട് രാജ്യങ്ങളില്‍ ആരംഭിക്കുന്നത്. കാര്യങ്ങള്‍ നല്ലരീതിയില്‍ മുന്നോട്ടുപോകുകയാണെങ്കില്‍ 2025ഓടെ ഐഫോണ്‍ ഉല്‍പ്പാദനത്തിന്റെ 25 ശതമാനം ഇന്ത്യയിലാക്കുന്നതിനും കമ്പനി ലക്ഷ്യമിടുന്നു.