image

4 Feb 2022 5:40 AM GMT

Banking

ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണം കുറയുന്നു

Myfin Editor

ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണം കുറയുന്നു
X

Summary

ഫേസ്ബുക്കിന്റെ 18 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി പ്രതിദിന ഉപയോക്താക്കളുടെ എണ്ണം കുറഞ്ഞു. മാതൃകമ്പനിയായ മെറ്റയുടെ നിക്ഷേപകരെ ഞെട്ടിച്ചുകൊണ്ട് 2021 ന്റെ നാലാം പാദത്തില്‍ പ്രതീക്ഷിച്ചതിലും വലിയ ഇടിവാണ് ഫേസ്ബുക്ക് നേരിട്ടിരിക്കുന്നത്. ചീഫ് എക്സിക്യൂട്ടീവ് ഓപീസര്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പുറപ്പെടുവിച്ച റിപ്പോര്‍ട്ടിലാണ് വരുമാനം ഇടിഞ്ഞതായി വ്യക്തമാക്കിയത്. ഇതിനേ തുടര്‍ന്ന് മെറ്റാ പ്ലാറ്റ്ഫോംസിന്റെ ഓഹരി വിലയില്‍ 20 ശതമാനം ഇടിവ് സംഭവിച്ചു. തൊട്ടുമുന്‍പത്തെ പാദത്തേക്കാള്‍ ഫേസ്ബുക്കിന്റെ പ്രതിദിന ഉപയോക്താക്കളുടെ എണ്ണം കുറഞ്ഞതാണ് ഓഹരി വിലയെ സ്വാധീനിച്ചത്. തൊട്ടുമുന്‍പത്തെ പാദത്തില്‍ ഫേസ്ബുക്കിന്റെ […]


ഫേസ്ബുക്കിന്റെ 18 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി പ്രതിദിന ഉപയോക്താക്കളുടെ എണ്ണം കുറഞ്ഞു. മാതൃകമ്പനിയായ മെറ്റയുടെ നിക്ഷേപകരെ ഞെട്ടിച്ചുകൊണ്ട് 2021 ന്റെ നാലാം പാദത്തില്‍ പ്രതീക്ഷിച്ചതിലും വലിയ ഇടിവാണ് ഫേസ്ബുക്ക് നേരിട്ടിരിക്കുന്നത്. ചീഫ് എക്സിക്യൂട്ടീവ് ഓപീസര്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പുറപ്പെടുവിച്ച റിപ്പോര്‍ട്ടിലാണ് വരുമാനം ഇടിഞ്ഞതായി വ്യക്തമാക്കിയത്.

ഇതിനേ തുടര്‍ന്ന് മെറ്റാ പ്ലാറ്റ്ഫോംസിന്റെ ഓഹരി വിലയില്‍ 20 ശതമാനം ഇടിവ് സംഭവിച്ചു. തൊട്ടുമുന്‍പത്തെ പാദത്തേക്കാള്‍ ഫേസ്ബുക്കിന്റെ പ്രതിദിന ഉപയോക്താക്കളുടെ എണ്ണം കുറഞ്ഞതാണ് ഓഹരി വിലയെ സ്വാധീനിച്ചത്. തൊട്ടുമുന്‍പത്തെ പാദത്തില്‍ ഫേസ്ബുക്കിന്റെ ആഗോള പ്രതിദിന ഉപയോക്താക്കള്‍ 1.930 ബില്യണ്‍ ആയിരുന്നുവെങ്കില്‍ ഇപ്പോള്‍ ഇത് 1.929 ബില്യണ്‍ ആണ്.

2022 ഫെബ്രുവരിയിലെ കണക്കനുസരിച്ച് 436 മില്യണ്‍ ഫേസ്ബുക്ക് ഉപയോക്താക്കളാണ് ഇന്ത്യയില്‍ മാത്രമുള്ളത്. ആഗോള ഫേസ്ബുക്ക് ഉപയോക്താക്കളില്‍ ഏറ്റവും മുന്നിലാണ് ഇന്ത്യ. ഈ സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദം വരെയും ആഗോള പ്രതിദിന ഉപയോക്താക്കള്‍ 1.93 ബില്യണായിരുന്നു. മെറ്റ കുടുംബത്തിന്റെ ഭാഗമായ ഇന്‍സ്റ്റഗ്രാം, മെസഞ്ചര്‍, വാട്സാപ്പ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലും മൂന്നാം പാദത്തില്‍ പ്രതിദിന ഉപയോക്താക്കളുടെ വര്‍ധന പ്രകടമായിരുന്നു. കൊവിഡ് പ്രാരംഭ ഘട്ടത്തില്‍ വലിയൊരു വിഭാഗം ആളുകള്‍ ഫേസ്ബുക്കിനെ ആശ്രയിച്ചതാണ് മൂന്നാം പാദം വരെയുള്ള വളര്‍ച്ചയ്ക്കു കാരണമായതെന്നാണ് വിലയിരുത്തല്‍.

2016 ല്‍ റിലയന്‍സ് ജിയോയുടെ വരവോടെ ഡാറ്റ ലഭ്യത വര്‍ദ്ധിച്ചത് 2017 ല്‍ ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണം കൂട്ടി. എന്നാല്‍ ഡാറ്റ ചോര്‍ച്ച ആരോപണത്തെതുടര്‍ന്ന് യൂവജനങ്ങളില്‍ നല്ലൊരു വിഭാഗം ഉപയോക്താക്കള്‍ പിന്നോട്ടു പോയി.

ആപ്പിള്‍ അവരുടെ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ വരുത്തിയ സ്വകാര്യതാ മാറ്റങ്ങളും തങ്ങള്‍ക്ക് തിരിച്ചടിയായെന്ന് മെറ്റാ പറയുന്നു. ടിക് ടോക്, യുട്യൂബ് എന്നിവരില്‍ നിന്ന് കനത്ത വെല്ലുവിളിയും നേരിടുന്നുണ്ട്. ഇത്തരം സോഷ്യല്‍ മീഡിയകളിലേക്ക് ഉപയോക്താക്കള്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത് വരുംമാസങ്ങളിലും മെറ്റാ പ്ലാറ്റ്ഫോംസിന്റെ വരുമാനത്തെ പ്രതികൂലമായി ബാധിച്ചേക്കാം.

ടിക് ടോക്കിന്റെ എതിരാളിയായ റീല്‍സില്‍ കമ്പനി വന്‍തോതില്‍ നിക്ഷേപം നടത്തുന്നുണ്ടെന്ന് സുക്കര്‍ബര്‍ഗ് പറഞ്ഞു. യുവാക്കളെ ആകര്‍ഷിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചെങ്കിലും റീല്‍സ് ലാഭകരമല്ല. അതിനാല്‍ ന്യൂസ് ഫീഡും സ്റ്റോറികളും പോലെയുള്ള പഴയ ഫീച്ചറുകളില്‍ മെറ്റ പ്രാധാന്യം നല്‍കുന്നുണ്ട്.