23 Feb 2026 5:21 PM IST
Summary
7000ത്തിലധികം ജീവനക്കാരുണ്ടെന്നാണ് റിപ്പോർട്ട്
ഇന്ത്യയില്‍ തങ്ങളുടെ കോര്‍പ്പറേറ്റ് സാന്നിധ്യം വിപുലീകരിക്കുന്നതിന്റെ ഭാഗമായി, ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഓഫീസ് ആമസോണ്‍ ബെംഗളൂരുവില്‍ ആരംഭിച്ചു. 1.1 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള, 12 നിലകളുള്ള കെട്ടിടത്തില്‍ ഇ-കൊമേഴ്‌സ്, പേയ്മെന്റ്‌സ്, ടെക്‌നോളജി തുടങ്ങി 7000ത്തിലധികം ജീവനക്കാരുണ്ട്.
കര്‍ണാടക വ്യവസായവകുപ്പ് മന്ത്രി എം.ബി പാട്ടീല്‍ ആണ് ആമസോണിന്റെ പുതിയ കോര്‍പ്പറേറ്റ് ക്യാമ്പസ് ഉദ്ഘാടനം ചെയ്തത്. ആഗോള തലത്തില്‍ ആമസോണിന്റെ ഏറ്റവും വലിയ രണ്ടാമത്തെ ഓഫീസാണിത്. ഏറ്റവും വലിയ ഓഫീസ് ഹൈദരാബാദിലാണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയോടുള്ള കമ്പനിയുടെ ദീർഘകാല പ്രതിബദ്ധതയെയാണ് പുതിയ ഓഫീസിന്റെ വരവോട് കൂടി പ്രതിഫലിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ ഇതിനകം 40 ബില്യൺ ഡോളറിലധികം നിക്ഷേപം നടത്തിയിരിക്കുന്ന കമ്പനി, 2030ഓടെ അധികമായി 35 ബില്യൺ ഡോളർ കൂടി നിക്ഷേപിക്കാനാണ് പദ്ധതിയിടുന്നത്.
ആമസോണിന്റെ തുടർച്ചയായ നിക്ഷേപം ഇന്ത്യയുടെ ആഗോള സാങ്കേതികവിദ്യ മേഖലകളിലെ ഉയർന്നുവരുന്ന പ്രാധാന്യത്തെ തെളിയിക്കുന്നതാണെന്ന് ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെ എം.ബി പാട്ടീൽ പറഞ്ഞു. ഇത്തരത്തിലുള്ള കോർപ്പറേറ്റ് ഓഫീസുകളുടെ വരവ്, ഉയർന്ന നിലവാരത്തിലുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതോടൊപ്പം പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും രാജ്യത്തിന്റെ ഡിജിറ്റൽ സാമ്പത്തിക വളർച്ചയ്ക്ക് പിന്തുണ നൽകുകയും ചെയ്യുമെന്നും എം.ബി പാട്ടീൽ കൂട്ടിച്ചേർത്തു. സൗകര്യപ്രദമായ ജോലിസാഹചര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി രൂപകൽപ്പന ചെയ്തതാണ് പുതിയ ക്യാമ്പസ്.
പഠിക്കാം & സമ്പാദിക്കാം
Home
