image

22 Jan 2024 12:45 PM GMT

Infra

വിനോദ വ്യവസായം 15 ശതമാനം വളര്‍ച്ച നേടുമെന്ന് വിദഗ്ധര്‍

MyFin Desk

experts predict that the entertainment industry will grow by 15 percent
X

Summary

  • ഈ മേഖല 2030ഓടെ രാജ്യത്ത് 25,000 കോടി രൂപയിലെത്താന്‍ സാധ്യതയുണ്ടെന്നും വിദഗ്ദര്‍ അഭിപ്രായപ്പെട്ടു.
  • അമ്യൂസ്മെന്റ് വ്യവസായത്തിന്റെ വാര്‍ഷിക വിറ്റുവരവ് 11,500 കോടി രൂപയാണ്
  • ഇന്ത്യയില്‍ ഏകദേശം 300 അമ്യൂസ്മെന്റ് പാര്‍ക്കുകളും 2,500 ഇന്‍ഡോര്‍ അമ്യൂസ്മെന്റ് സെന്ററുകളും ഉണ്ട്


ഡല്‍ഹി: അമ്യൂസ്മെന്റ് വ്യവസായം 15 ശതമാനം വളര്‍ച്ച കൈവരിച്ചുകൊണ്ടിരിക്കുകയാണെന്ന് വ്യവസായ വിദഗ്ദര്‍. ഈ മേഖല 2030ഓടെ രാജ്യത്ത് 25,000 കോടി രൂപയിലെത്താന്‍ സാധ്യതയുണ്ടെന്നും വിദഗ്ദര്‍ അഭിപ്രായപ്പെട്ടു.

വിനോദ വ്യവസായ മേഖലയ്ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള വലിയ സാധ്യതകളുണ്ട്. സാങ്കേതിക കണ്ടുപിടുത്തങ്ങളുടെയും ലേസര്‍ ഷോകളുടെയും മറ്റും സഹായത്തോടെ മതപരവും പുരാണപരവുമായ തീം അധിഷ്ഠിത പാര്‍ക്കുകളില്‍ ധാരാളം നിക്ഷേപ അവസരങ്ങള്‍ കാണാനാവുന്നുണ്ട്.

അമ്യൂസ്മെന്റ് വ്യവസായം 15 ശതമാനം നിരക്കില്‍ വളരുകയാണെന്നും വലിയ തൊഴിലവസരങ്ങളുള്ളതായും വിനോദസഞ്ചാരം, അമ്യൂസ്മെന്റ്, ഭക്ഷണം, യാത്ര എന്നിവ സംബന്ധിച്ച ചര്‍ച്ചയില്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് അമ്യൂസ്മെന്റ് പാര്‍ക്ക്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് (ഐഎഎപിഐ) ചെയര്‍മാന്‍ ശ്രീകാന്ത് ഗോയങ്ക പറഞ്ഞു.

ഈ വ്യവസായത്തിന്റെ വാര്‍ഷിക വിറ്റുവരവ് 11,500 കോടി രൂപയാണ്, 2030 ഓടെ ഇത് 25,000 കോടി രൂപയിലെത്തുമെന്നാണ് പ്രതീക്ഷ. ചിലപ്പോള്‍ അതിനുമുമ്പ് തന്നെ ഈ കണക്ക് കൈവരിക്കാന്‍ കഴിയുമെന്ന് ഗോയങ്ക പറഞ്ഞു.

ഇന്ത്യയില്‍ ഏകദേശം 300 അമ്യൂസ്മെന്റ് പാര്‍ക്കുകളും 2,500 ഇന്‍ഡോര്‍ അമ്യൂസ്മെന്റ് സെന്ററുകളും ഉണ്ട്.

വണ്ടര്‍ലാ ഹോളിഡേയ്സ് മാനേജിംഗ് ഡയറക്ടര്‍ അരുണ്‍ ചിറ്റിലപ്പിള്ളി, ഇമാജികാവേള്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ജയ് മല്‍പാനി, പസഫിക് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അഭിഷേക് ബന്‍സാല്‍ എന്നിവരും ഉള്‍പ്പെട്ട പാനലിസ്റ്റുകള്‍ വിനോദ വ്യവസായത്തിലെ വളര്‍ച്ചാ സാധ്യതകളെക്കുറിച്ച് ചര്‍ച്ച ചെയ്തു.

സമീപ വര്‍ഷങ്ങളിലെ അമ്യൂസ്മെന്റ് വ്യവസായത്തിന്റെ വളര്‍ച്ച, നിലവിലുള്ള അവസരങ്ങള്‍, മുന്നിലുള്ള വെല്ലുവിളികള്‍ എന്നിവയും വിദഗ്ധര്‍ ചര്‍ച്ച ചെയ്തുവെന്ന് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് അമ്യൂസ്മെന്റ് പാര്‍ക്ക്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് (ഐഎഎപിഐ) പ്രസ്താവനയില്‍ പറഞ്ഞു.