image

26 Jan 2023 4:30 AM GMT

Infra

ഹൈവേ അതോറിറ്റിക്ക് `22 ൽ ടോൾ പിരിവിലൂടെ കിട്ടിയത് 50,855 കോടി

MyFin Bureau

ഹൈവേ അതോറിറ്റിക്ക് `22 ൽ ടോൾ പിരിവിലൂടെ കിട്ടിയത് 50,855 കോടി
X

Summary

2021 ൽ ലഭിച്ചതിനേക്കാൾ 46 ശതമാനം കൂടുതൽ


നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻ എച് എ ഐ ) ടോൾ പിരിവിൽ കഴിഞ്ഞ വർഷം ( 2022 ) വളരെ ഏറെ ദൂരം മുന്നോട്ടു സഞ്ചരിച്ചു. ദേശീയ - സംസ്ഥാന പാതകളിലെ ടോൾ ബൂത്തുകളിൽ നിന്ന് ഉൾപ്പെടെ അതോറിറ്റിക്ക് കഴിഞ്ഞ വർഷം ടോളായി ഫാസ്റ്റ് ടാഗ് വഴി ലഭിച്ചത് 50,855 കോടി. തലേ വർഷത്തിൽ ( 2021 )- ലഭിച്ചതിനേക്കാൾ - 34,778 കോടി - 46 ശതമാനം കൂടുതലാണിത് .

6 .4 കോടി ഫാസ്റ്റ് ടാഗുകളിലൂടെ നടത്തിയ 324 കോടി ഇടപാടുകളിലൂടെയാണ് കഴിഞ്ഞ വർഷം ഈ തുക സമാഹരിച്ചതെന്ന്, അതോറിറ്റി ഇറക്കിയ കുറിപ്പിൽ പറയുന്നു.