8 Dec 2022 5:49 PM IST
ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയിലെ പണ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനായി ഉപരിതല ഗതാഗത മന്ത്രാലയം ' ഷുവര്‍ട്ടി ബോണ്ടുകള്‍' അവതരിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. വ്യവസായ സംഘടനയായ സിഐഐ സംഘടിപ്പിച്ച പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഈ മാസം 19 നാണു ഷുവർട്ടി ബോണ്ടുകൾ അവതരിപ്പിക്കുക. കോര്‍പറേറ്റ് ബോണ്ടുകളില്‍ നിന്നും വ്യത്യസ്തമാണ് 'ഷുവര്‍ട്ടി ബോണ്ടുകള്‍'.
ഇന്‍ഫ്രാസ്ട്രക്ച്ചര്‍ മേഖലയിലെ പണ ലഭ്യത വര്‍ധിപ്പിക്കുന്നതിന് ഷുവര്‍ട്ടി ബോണ്ടുകള്‍ സഹായിക്കും. കോണ്‍ട്രാക്ടര്‍മാര്‍ക്ക് അവരുടെ ബിസിനസ്സിന്റെ വളര്‍ച്ചയ്ക്കായി ഈ ഫണ്ട് പ്രയോജനപ്പെടുത്താനാകുമെന്നും മന്ത്രി പറഞ്ഞു.
എങ്കിലും, റോഡ് അപകടങ്ങള്‍ പൂര്‍ണമായി കുറക്കുവാന്‍ സാധിച്ചിട്ടില്ല എന്നും റോഡിന്റെ നിര്‍മാണ തകരാറാണ് ഇതിനു പ്രധാന കാരണമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. അടുത്ത വര്‍ഷത്തോടെ റോഡ് അപകടങ്ങള്‍ 50 ശതമാനമായി കുറക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
പഠിക്കാം & സമ്പാദിക്കാം
Home
