image

8 Nov 2022 10:12 AM GMT

Technology

മാന്ദ്യഭീതി: ഐടി കരാറുകളിൽ അനിശ്ചിതത്വം

James Paul

global recession and IT industry
X

global recession and IT industry

Summary

സെപ്റ്റംബർ 30 ന് അവസാനിച്ച പാദത്തിൽ, ഐടി കമ്പനികൾ ആരോഗ്യകരമായ കരാർ വിജയങ്ങൾ റിപ്പോർട്ട് ചെയ്തു. ഇൻഫോസിസിന്റെ വലിയ ഡീൽ ടിസിവിയുമായിട്ടായിരുന്നു. ആദ്യ പാദത്തിൽ 1.7 ബില്യൺ ഡോളറായിരുന്ന ഈ ഇടപാട്, രണ്ടാം പാദത്തിൽ 2.7 ബില്യൺ ഡോളറായി ഉയർന്നു.


പാശ്ചാത്യലോകത്ത് ഒട്ടാകെ മാന്ദ്യത്തിന്റെ ഊഹാപോഹങ്ങൾ നിലനിൽക്കുകയും സമ്പദ് വ്യവസ്ഥകളിൽ അതിൻറെ പ്രതികണങ്ങൾ പ്രകടമാവുകയും ചെയ്യുന്ന സാഹചര്യത്തിൽ, ഇന്ത്യൻ ഐടി കമ്പനികളുടെ വൻകിട ഇടപാടുകൾ അനശ്ചിതത്വത്തിലാകുമെന്ന് ഈ മേഖലയിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നു.


അടുത്ത കുറച്ച് പാദങ്ങളിൽ ഐടി കമ്പനികളുടെ വലിയ ഇടപാടുകൾ മന്ദഗതിയിലാകുമെന്ന് വിശകലന വിദഗ്ധർ അഭിപ്രായപ്പെടുന്നു. വേഗത്തിൽ പൂർത്തികരിക്കാവുന്ന സമയബന്ധിതമായ ഇടപാടുകൾക്കാണ് ഇപ്പോൾ കമ്പനികൾ മുൻഗണന നൽകുന്നത്. മിക്ക കമ്പനികളും ഇക്കാര്യം കമ്പനികളുടെ ക്യൂ 2 കമൻററിയിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.


സെപ്റ്റംബർ 30 ന് അവസാനിച്ച പാദത്തിൽ, ഐടി കമ്പനികൾ ആരോഗ്യകരമായ കരാർ വിജയങ്ങൾ റിപ്പോർട്ട് ചെയ്തു. ഇൻഫോസിസിന്റെ വലിയ ഡീൽ ടിസിവി-യുമായിട്ടായിരുന്നു. ആദ്യ പാദത്തിൽ 1.7 ബില്യൺ ഡോളറായിരുന്ന ഈ ഇടപാട്, രണ്ടാം പാദത്തിൽ 2.7 ബില്യൺ ഡോളറായി ഉയർന്നു. വിപ്രോയുടെ ഇടപാടുകൾ പ്രതിവർഷം 24 ശതമാനം വർദ്ധിച്ച് 725 മില്യണ് ഡോളറിലെത്തി. എച്ച്സിഎൽ ടെക്കിന്റെ പുതിയ ഡീലുകൾ കഴിഞ്ഞ പാദത്തിൽ 16 ശതമാനം ഉയർന്ന് 2.38 ബില്യൺ ഡോളറിലെത്തി.


എന്നാൽ തുടർന്ന് വരുന്ന പാദങ്ങളിൽ ഇടപാടുകൾ മന്ദഗതിയിലാവുമെന്ന് ഐടി മേഖലയിലുള്ളവർ പറയുന്നു.


"പല കമ്പനികളും പുതിയ ഡീലുകളിൽ ഏർപ്പെടുന്നില്ല. യുഎസ്, യുകെ എന്നിവിടങ്ങളിൽ നിന്നുള്ള ഓഡറുകൾ ഗണ്യമായി കുറഞ്ഞു. ഭാവിയെ കുറിച്ചുള്ള അനശ്ചിതത്വം ഐടി മേഖലയിൽ ഒട്ടാകെ ആശങ്ക ഉണർത്തുന്നുണ്ട്. ഇന്ത്യയിലെ പ്രധാന ഐടി കമ്പനികളെല്ലാം യുഎസ്, യുകെ എന്നിവിടങ്ങളിൽ നിന്നുള്ള ഓഡർറുകളെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്," കൊച്ചിയിൽ ഐടി മേഖലയിൽ ജോലിചെയ്യുന്ന ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.


" ഇന്ത്യൻ ഐടി സേവനങ്ങൾക്ക് പ്രധാന സംഭാവന നൽകുന്ന പാശ്ചാത്യ രാജ്യങ്ങളിൽ അനിശ്ചിതത്വമുണ്ട്. ഇന്ത്യൻ ഐടി കമ്പനികളിൽ പലതും രണ്ടാം പാദത്തിൽ ഗണ്യമായ തോതിൽ ഇടിവ് റിപ്പോർട്ട് ചെയ്തതിട്ടുണ്ട്. കുറച്ച് കമ്പനികൾ മാത്രമാണ് വലിയ കരാർ വിജയങ്ങൾ നേടിയത്. ആ വിജങ്ങൾ വിപണിയെ സ്വാധീനിക്കും," അദ്ദേഹം പറഞ്ഞു.


ദീർഘകാല നിക്ഷേപങ്ങളിൽ ഏർപ്പെടുമ്പോൾ ഉപഭോക്താക്കൾ കൂടുതൽ ജാഗ്രത പുലർത്തുന്നു. മാന്ദ്യത്തിൻറെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ ഐടി കമ്പനികൾ അവരുടെ നിയമനം വെട്ടിക്കുറച്ചതായി റിപ്പോർട്ടുകളുണ്ട്. ഇൻഫോസിസ്, ടിസിഎസ്, എച്ച്സിഎൽ, വിപ്രോ എന്നിവ നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ (ക്യു 2 എഫ് വൈ 23) 28,736 പേരെ മാത്രമാണ് നിയമിച്ചത്. 2022 സാമ്പത്തിക വർഷത്തിലെ ഇതേ പാദത്തിലെ നിയമനങ്ങളുടെ പകുതി മാത്രമാണിത്.


ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിൽ കമ്പനികൾ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് നിരവധി സിഇഒമാർ പറഞ്ഞു. വിപ്രോ കഴിഞ്ഞ പാദത്തിൽ 605 പേരെ മാത്രമാണ് നിയമിച്ചത്.


ജെപി മോർഗന്റെ ടെക് ടീം റിപ്പോർട്ട് അനുസരിച്ച്, യുഎസിലെ സോഫ്റ്റ് വെയർ കമ്പനികൾ പണപ്പെരുപ്പ സമ്മർദ്ദം കാരണം അവരുടെ ബജറ്റുകൾ 5% -6% വരെ വെട്ടികുറയ്ക്കും. ടാറ്റ കൺസൾട്ടൻസി സർവ്വീസസ് (ടിസിഎസ്), ഇന്ഫോസിസ്, വിപ്രോ, ടെക് മഹീന്ദ്ര തുടങ്ങിയ ഇന്ത്യൻ ഐടി കമ്പനികളുമായുള്ള കരാറുകളിൽ ഇത് നേരിട്ട് ഇടിവുണ്ടാക്കും