image

21 Nov 2023 11:43 AM GMT

Industries

കെഇസി ഇന്റർനാഷണലിന് 1005 കോടി രൂപയുടെ പുതിയ പ്രൊജെക്ടുകൾ

MyFin Desk

1005 crore new projects for kec international
X

Summary

ഒക്ടോബറിൽ വിവിധ ബിസിനസുകളിലായി 1,315 കോടി രൂപയുടെ പ്രൊജെക്ടുകൾ കമ്പനിക്ക് ലഭിച്ചിരുന്നു.


എഞ്ചിനീയറിംഗ് സ്ഥാപനമായ കെഇസി ഇന്റർനാഷണൽ റെയിൽവേ, കേബിളുകൾ എന്നിവയുൾപ്പെടെയുള്ള 1005 കോടി രൂപയുടെ പുതിയ പ്രോജക്ടുകൾ നേടിയതായി അറിയിച്ചു.

റെയിൽവേയുടെ 25 കെവി ഓവർഹെഡ് ഇലക്ട്രിഫിക്കേഷനും, ഇന്ത്യയിലെ പരമ്പരാഗത സെഗ്‌മെന്റിൽ അനുബന്ധ ജോലികൾക്കും ഓർഡർ ലഭിച്ചതായി കമ്പനി അറിയിച്ചു. ആഭ്യന്തര വിപണിയിലും വിദേശത്തും വിവിധ തരം കേബിളുകൾ വിതരണം ചെയ്യുന്നതിനുള്ള ഓർഡറുകളും കമ്പനി നേടിയിട്ടുണ്ട്.

ആർപിജി ഗ്രൂപ്പ് കമ്പനി ആഭ്യന്തര വിപണിയിൽ കൂടാതെ, മിഡിൽ ഈസ്റ്റ്, യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളിലും പ്രോജക്ടുകൾ നേടിയിട്ടുണ്ട്. മിഡിൽ ഈസ്റ്റിലെ 220, 400 കെവി ഓവർഹെഡ് ട്രാൻസ്മിഷൻ ലൈനുകൾ, യൂറോപ്പിലെ 110 കെവി ട്രാൻസ്മിഷൻ ലൈനുകൾ, മിഡിൽ ഈസ്റ്റ് , ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളിലേക്കുള്ള ടവറുകളുടെ വിതരണം. ഇന്ത്യ, മിഡിൽ ഈസ്റ്റ്, യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളിലെ ടി ആൻഡ് ഡി, കേബിളിംഗ് പ്രോജക്ടുകളും കമ്പനി നേടിയിട്ടുണ്ട്.

ഒക്ടോബറിൽ വിവിധ ബിസിനസുകളിലായി 1,315 കോടി രൂപയുടെ പ്രൊജെക്ടുകൾ കമ്പനിക്ക് ലഭിച്ചിരുന്നു. സൗദി അറേബ്യയിലെ 380 കെവി ഓവർഹെഡ് ട്രാൻസ്മിഷൻ ലൈനിന്റെ രൂപകൽപ്പന, വിതരണം, ഇൻസ്റ്റാളേഷൻ എന്നിവയ്ക്കായി സെപ്റ്റംബറിൽ 1,145 കോടി രൂപയുടെ പ്രോജക്റ്റും കമ്പനി നേടിയിരുന്നു.

കെഇസി ഇന്റർനാഷണൽ ആഗോള ഇൻഫ്രാസ്ട്രക്ചർ എഞ്ചിനീയറിംഗ്, പ്രൊക്യുർമെന്റ്, കൺസ്ട്രക്ഷൻ (ഇപിസി) കമ്പനിയാണ്. റെയിൽവേ, സിവിൽ, അർബൻ ഇൻഫ്രാസ്ട്രക്ചർ, കേബിളുകൾ തുടങ്ങിയ മേഖലകളിലും കമ്പനിക്ക് സാന്നിധ്യമുണ്ട്.

2023 സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ കമ്പനിയുടെ അറ്റാദായം 55.83 കോടി രൂപയായി രേഖപെടുത്തി.

കെഇസി ഇന്റർനാഷണൽ ഓഹരികൾ 1.08 ശതമാനം താഴ്ന്നു 592.90 ക്ലോസ് ചെയ്തു.