image

26 March 2024 12:37 PM IST

Industries

ബെംഗളൂരുവില്‍ വിപുലീകരണത്തിനൊരുങ്ങി മെഴ്സിഡസ് ബെന്‍സ് ഗവേഷണ വിഭാഗം

MyFin Desk

mercedes-benz research unit set to expand in bengaluru
X

Summary

  • ഓട്ടോമോട്ടീവ് മേഖലയുടെ സുപ്രധാന വിപണിയായ ഇന്ത്യയില്‍ ശ്രദ്ധ നല്‍കാനാണ് ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ബെന്‍സിന്റെ നീക്കം
  • ഏകദേശം 4,18,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് പുതിയ ഓഫീസ് സ്‌പേസ്
  • അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ തങ്ങളുടെ ഏറ്റവും മികച്ച മൂന്ന് വിദേശ വിപണികളിലൊന്നായി മാറുമെന്ന് മെഴ്സിഡസ് ബെന്‍സ്


മെഴ്സിഡസ് ബെന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഇന്ത്യ, ബെംഗളൂരുവിലെ കേന്ദ്രം വിപുലീകരിക്കാന്‍ തയ്യാറെടുക്കുന്നു. ഏകദേശം 4,18,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് പുതിയ ഓഫീസ് സ്‌പേസ്. ഓട്ടോമോട്ടീവ് മേഖലയുടെ സുപ്രധാന വിപണിയായ ഇന്ത്യയില്‍ ശ്രദ്ധ നല്‍കാനാണ് ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ബെന്‍സിന്റെ നീക്കം.

കമ്പനി 2023 അവസാനത്തോടെ 60 മാസത്തേക്ക് എംബസി പ്രോപ്പര്‍ട്ടി ഡെവലപ്മെന്റില്‍ നിന്ന് വൈറ്റ്ഫീല്‍ഡിലെ എംബസി ക്രെസ്റ്റുമായുള്ള പാട്ടവും പുതുക്കി.

മെഴ്സിഡസ് ബെന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഇന്ത്യ, വരുന്ന വര്‍ഷത്തില്‍ ഇന്ത്യയില്‍ 1,000-ലധികം എഞ്ചിനീയര്‍മാരെ നിയമിക്കാന്‍ പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ തങ്ങളുടെ ഏറ്റവും മികച്ച മൂന്ന് വിദേശ വിപണികളിലൊന്നായി മാറുമെന്ന് മെഴ്സിഡസ് ബെന്‍സ് ഉറപ്പുനല്‍കുന്നു.

രാജ്യത്ത് ആഡംബര കാറുകളുടെ ആവശ്യകത വര്‍ധിച്ചതാണ് ഇതിന് കാരണമാവുന്നത്. നിലവില്‍, വടക്കേ അമേരിക്ക, യൂറോപ്പ്, ചൈന തുടങ്ങിയ വിപണികളെ ഒഴിവാക്കുന്ന മെഴ്സിഡസ് ബെന്‍സിന്റെ 'റീജിയന്‍ ഓവര്‍സീസ്' തന്ത്രത്തിലെ 118 രാജ്യങ്ങളില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്.