image

2 April 2026 12:57 PM IST

Metals & Mining

യുദ്ധം, പെട്രോകെമിക്കൽ ഉൽപ്പന്നങ്ങൾക്ക് നികുതി കുറച്ച് സർക്കാർ

MyFin Desk

യുദ്ധം, പെട്രോകെമിക്കൽ ഉൽപ്പന്നങ്ങൾക്ക് നികുതി കുറച്ച് സർക്കാർ
X

Summary

യുദ്ധം നേരിട്ട് ബാധിച്ച പെട്രോകെമിക്കൽ വ്യവസായ മേഖലക്ക് ആശ്വാസം. തീരുവ ഇളവ് നൽകി സർക്കാർ.


പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ ചില രാസവസ്തുക്കൾക്കും അനുബന്ധ ഉൽപ്പന്നങ്ങൾക്കും നികുതി ഇളവ് നൽകി സർക്കാർ. അമോണിയം നൈട്രേറ്റ്, മെഥനോൾ, പിവിസി തുടങ്ങിയ നിർണായക രാസവസ്തുക്കളുടെ ഇറക്കുമതി തീരുവ ഇന്ത്യ ഒഴിവാക്കി.ഏപ്രിൽ രണ്ടു മുതൽ മൂന്ന് മാസത്തേക്കാണ് തീരുവ ഇളവ്. വിതരണ തടസം മൂലം വിവിധ വ്യവസായങ്ങൾക്കുണ്ടാകുന്ന ചെലവ് കുറയ്ക്കുന്നതിനാണ് നീക്കം.

അമോണിയം നൈട്രേറ്റിൻ്റെ കാർഷിക അടിസ്ഥാന സൗകര്യ വികസന സെസ്സും സർക്കാർ ഒഴിവാക്കിയിട്ടുണ്ട്. സ്റ്റെറൈൻ, അസറ്റിക് ആസിഡ്, പോളി വിനൈൽ ക്ലോറൈഡ് തുടങ്ങിയ ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്കും തീരുവ ഇളവ് ബാധകമാണെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു.മറ്റ് രാസവസ്തുക്കൾക്കുൾപ്പെടെ നികുതി ഇളവ് ലഭ്യമാകും.

ആഗോള സംഘർഷങ്ങൾ ഇന്ത്യയുടെ പെട്രോകെമിക്കൽ വ്യവസായ രം​ഗത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഈ രം​ഗത്ത് ലോജിസ്റ്റിക്സ് ചെലവുകൾ ഉയരുന്നത് അനുബന്ധ ഉൽപാദന വിതരണ ചെലവുകൾ ഉയർത്തും. അസംസ്കൃത എണ്ണയിൽ നിന്നും പ്രകൃതിവാതകത്തിൽ നിന്നും വേ‍ർതിരിക്കുന്ന പെട്രോ കെമിക്കൽ ഉൽപ്പന്നങ്ങളെയാണ് വിലക്കയറ്റം ആദ്യം ബാധിച്ചത് .2026 മാർച്ചിൽ ബ്രെന്റ് ക്രൂഡ് വില ബാരലിന് 110 ഡോള‍ർ വരെയായി വില കുതിച്ചു. മിക്ക നിർമ്മാതാക്കൾക്കും ഉൽപ്പാദനച്ചെലവിൽ 20% വർദ്ധനവ് ഉണ്ടായിരുന്നു. യുദ്ധ സാഹചര്യത്തിൽ വില വർധന വരുത്തിയാൽ ഉപഭോക്താക്കൾക്ക് അത് തിരിച്ചടിയാകും. ഈ സാഹചര്യത്തിൽ നികുതി ഇളവ് നൽകുന്നത് കമ്പനികൾക്ക് സഹായകരമാകും.