19 March 2026 4:17 PM IST
Summary
എംബിഎക്കാരൻ്റെ ഇ- വേസ്റ്റ് സ്റ്റാർട്ടപ്പാണ് . മൂന്നുവർഷത്തനുള്ളിൽ വരുമാനം എട്ടുകോടി രൂപ
ചുറ്റും ഒന്നു നോക്കിയാൽ എത്രയെത്ര ഇലക്ട്രോണിക് ഉപകരണങ്ങളാണ്. ലാപ്ടോപ്പ് , മൊബൈൽ, ടിവി തുടങ്ങി ഇലക്ട്രോണിക് ഉപകരണങ്ങൾ എല്ലാം ഉപയോഗശേഷം വലിച്ചെറിയുന്നവരാണ് ഭൂരിഭാഗം പേരും. എന്നാൽ ഇ മാലിന്യങ്ങൾ ഏറ്റവും ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടവയാണ്. അശാസ്ത്രീയമായ സംസ്കരണവും പുനരുപയോഗവും ഹാനികരമാണ്. ഇന്ന് ഇ വേസ്റ്റ് മാനേജ്മൻ്റ് രംഗത്ത് പ്രവർത്തിക്കുന്ന മിക്ക സ്ഥാപനങ്ങളും മികച്ച വരുമാനം നേടുന്നുണ്ട്.
29 കാരനായ അക്ഷയ് ജെയിൻ ഇത്തരത്തിൽ ഫരീദാബാദിൽ തുടങ്ങിയ ഒരു സ്റ്റാർട്ടപ്പാണ്. മുന്നു വർഷം കൊണ്ട് കമ്പനി നേടിയ വിറ്റുവരവ് എട്ട് കോടി രൂപ. പരിസ്ഥിതിക്ക് ദോഷം വരുത്തുന്ന ഇലക്ട്രോണിക് മാലിന്യങ്ങൾ പുനരുപയോഗം ചെയ്യുന്നതാണ് സംരംഭം. 2015 ഓഗസ്റ്റിൽ ആരംഭിച്ച പബ്ലിക് ലിമിറ്റഡ് കമ്പനിയുടെ പേര് രസകരമാണ്. നമോ ഇ-വേസ്റ്റ് മാനേജ്‌മെന്റ് ലിമിറ്റഡ്. ഗാഡ്‌ജെറ്റുകളുടെ ബാറ്ററികളിലെ ദോഷകരമായ രാസവസ്തുക്കൾ പരിസ്ഥിതിയെ ബാധിക്കും എന്നതിനാൽ പുനരുപയോഗം ചെയ്യുന്നത് ശാസ്ത്രീയമായി വേണം എന്ന് അക്ഷയ് പറയുന്നു. '' 15 കിലോഗ്രാം ഭാരമുള്ള വാഷിംഗ് മെഷീനിൽ 60 ശതമാനം ലോഹം, 30 ശതമാനം പ്ലാസ്റ്റിക്, രണ്ട് ശതമാനം അപകടകരമായ വസ്തുക്കൾ എന്നിവ അടങ്ങിയിരിക്കുന്നു. ബാക്കിയുള്ള ഭാഗം എല്ലാം കൂടെ ചേർന്നതാണ്. ഇവ പ്രത്യേകം പ്രത്യേകം വേണം സംസ്കരിക്കാൻ.''
നല്ല ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയിൽ
വിവിധ സ്ഥലങ്ങളിൽ നിന്ന് ഇവരുടെ കമ്പനി ഇ-മാലിന്യങ്ങൾ ശേഖരിച്ച് ഫരീദാബാദിലെ ഫാക്ടറിയിൽ കൊണ്ടുവരും. ലാപ്‌ടോപ്പുകൾ, കമ്പ്യൂട്ടറുകൾ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കും. പ്രവർത്തനക്ഷമമല്ലാത്തവ പൂർണ്ണമായും പൊളിച്ചുമാറ്റുന്നു. അതേസമയം നന്നാക്കാൻ കഴിയുന്ന ലാപ്‌ടോപ്പുകളും കമ്പ്യൂട്ടറുകളും നന്നാക്കി മറിച്ച് വിൽക്കും. പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്ലാസ്റ്റിക് റീസൈക്ലറുകളിലേക്ക് അയയ്ക്കും. വയറുകളും മറ്റ് വസ്തുക്കളും മെറ്റൽ റീസൈക്ലർ പ്ലാന്റുകളിലാണ് എത്തിക്കുക. അപകടകരമായ ഖരമാലിന്യങ്ങൾ സർക്കാരിൻ്റെ അംഗീകൃത സ്ഥലങ്ങളിൽ എത്തിക്കും.
ഇവരുടെ ഫാക്ടറി പ്രതിദിനം 15 ടൺ ഇ-മാലിന്യങ്ങൾ റീസൈക്കിൽ ചെയ്യുന്നുണ്ട്. ഒരു വർഷത്തിനുള്ളിൽ 5,500 ടൺ മാലിന്യങ്ങൾ പുനരുപയോഗം ചെയ്ത് സംസ്കരിക്കുന്നു.ലണ്ടനിലെ ഗ്രീൻവിച്ച് യൂണിവേഴ്സിറ്റിയിൽ നിന്ന് എംബിഎ പൂർത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങിയതിന് ശേഷമാണ് അക്ഷയ് സ്വന്തം സംരംഭം ആരംഭിക്കുന്നത്.
പഴയ ലാപ്‌ടോപ്പുകൾ, മൊബൈലുകൾ, ഉപയോഗിച്ച ബാറ്ററികൾ എന്നിവ പോലുള്ള ഇ-മാലിന്യങ്ങൾ പൊതുജനങ്ങൾക്ക് നിക്ഷേപിക്കാൻ കഴിയുന്ന പ്രത്യേക ബിന്നുകൾ കമ്പനി രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. ഇ മാലിന്യങ്ങളാണ് സംസ്കരിക്കുന്നത്. ഇപ്പോൾ 23 സംസ്ഥാനങ്ങളും 7 ഫ്രാഞ്ചൈസി ഔട്ട്‌ലെറ്റുകളുമുണ്ട്. ഫരീദാബാദ് കേന്ദ്രീകരിച്ചാണ് പ്രവർത്തനം.
പഠിക്കാം & സമ്പാദിക്കാം
Home
