image

12 Dec 2025 3:55 PM IST

Industries

Mexico Tariffs : ഇന്ത്യക്ക് മെക്സിക്കോയുടെ അടി; തീരുവ വർധന ബാധിക്കുന്ന മേഖലകൾ ഏതൊക്കെ?

MyFin Desk

Mexico Tariffs : ഇന്ത്യക്ക് മെക്സിക്കോയുടെ അടി; തീരുവ വർധന ബാധിക്കുന്ന മേഖലകൾ ഏതൊക്കെ?
X

Summary

ഇന്ത്യക്ക് മെക്സിക്കോ ചുമത്തിയ 50 ശതമാനം അധിക തീരുവ ബാധിക്കുന്നത് ഏതൊക്കെ മേഖലകെളയാണ്?


ഇന്ത്യയും ചൈനയുമുൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങൾക്ക് ഉയർന്ന തീരുവ ചുമത്തി ഞെട്ടിച്ചിരിക്കുകയാണ് മെക്സിക്കോ. 50 ശതമാനമാണ് അധിക തീരുവ. ഇന്തോനേഷ്യ, തായ്ലൻഡ്, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളും അധിക നികുതി നൽകേണ്ടി വരും. ഇന്ത്യക്ക് ചുമത്തിയിരിക്കുന്ന നികുതി ഏറ്റവും കൂടുതൽ ബാധിക്കാൻ സാധ്യതയുള്ളത് രാജ്യത്തെ ഓട്ടോമൊബൈൽ രംഗത്തെ ആയിരിക്കും. ഫോക്സ്‌വാഗൺ, ഹ്യുണ്ടായ് തുടങ്ങി മെക്സിക്കോയിലേക്ക് കാറും ഓട്ടോമൊബൈൽ പാർട്സും കയറ്റുമതി ചെയ്യുന്ന കമ്പനികളെ ഉയർന്ന നികുതി ബാധിക്കാം. ഇന്ത്യയിൽ നിന്ന് മെക്സിക്കോയിലേക്കുള്ള മൊത്തം കയറ്റുമതി 580 കോടി ഡോളറാണ് .

വാഹന വിപണിയിൽ നിന്ന് മാത്രം 1.95 ലക്ഷം ഡോളറിലധികം കയറ്റുമതിയാണ് 2025 സാമ്പത്തിക വർഷത്തിൽ നടന്നത്. 83.4 കോടി ഡോളറിൻ്റേതാണ് ഓട്ടോ പാർട്സ് കയറ്റുമതി. ഏറ്റവുമധികം കയറ്റുമതി നടത്തുന്ന കമ്പനികളിൽ ഒന്ന് സ്കോഡ ഇന്ത്യയാണ്. ഹ്യൂണ്ടായി, മാരുതി തുടങ്ങിയ കാർ കമ്പനികൾക്കുമുണ്ട് കയറ്റുമതി. ഇലക്ട്രിക്കൽ കോംപോണൻ്റ്സ്, ഇലക്ട്രോണിക്സ്, മെഷിനറികൾ എന്നിവയെയും തീരുവ വർധന ബാധിക്കാം. അതേസമയം പ്രത്യക്ഷത്തിൽ ഭീഷണി ഇല്ലെന്ന് സ്കോഡ ഇന്ത്യ മേധാവി വ്യക്തമാക്കി.

ചൈനക്ക് ഇരട്ട പ്രഹരം

എന്നാൽ ഇന്ത്യയേക്കാൻ മെക്സിക്കോയിലേക്ക് കൂടുതൽ കയറ്റുമതി നടത്തുന്ന രാജ്യം ചൈനയാണ്. ചൈനയുമായുള്ള ബിസിനസ് വെട്ടിക്കുറയ്ക്കാൻ മെക്സിക്കൻ സർക്കാർ വാഷിംഗ്ടണിൽ നിന്നും കടുത്ത സമ്മർദ്ദം നേരിട്ടിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് നടപടി. തീരുവ വർധന ചൈനയുടെ കയറ്റുമതിയെ സാരമായി തന്നെ ബാധിക്കും. 2025 ൻ്റെ ആദ്യ പകുതിയിൽ തന്നെ 6210 കോടി ഡോളറിൻ്റേതായിരുന്നു ചൈനയുടെ കയറ്റുമതി.