9 March 2026 4:06 PM IST
വിഷ്വൽ ഇഫക്റ്റ്സ് രംഗത്തെ മാന്ത്രികനാണ്, ഏറ്റവും പുതിയ ശതകോടീശ്വരൻ, ആസ്തി 1700 കോടി രൂപ
Rinku Francis
Summary
വിശ്വൽ ഇഫക്ട്സ് രംഗത്തെ മാന്ത്രികനാണ്. ഇന്ത്യയിലെ ഏറ്റവും പുതിയ ശതകോടീശ്വരൻമാരിലൊരാളുടെ ആസ്തി 1700 കോടി രൂപ. 4000 കോടി രൂപ ബജറ്റിൽ പുതുചിത്രം ഒരുങ്ങുന്നു.
ഹുറൂൺ ഗ്ലോബൽ ലിസ്റ്റിലെ ഏറ്റവും പുതിയ ശതകോടീശ്വരൻ. ആസ്തി 1700 കോടി രൂപ. വിഷ്വൽ ഇഫക്റ്റ്സ് രംഗത്തെ അതികായൻമാരിൽ ഒരാളും അറിയപ്പെടുന്ന സിനിമ നിർമാതാവുമായ നമിത് മൽഹോത്രയാണ് രാജ്യത്തെ പുതിയ ശതകോടീശ്വരൻമാരിലൊരാൾ. നമിത് മൽഹോത്രയുടെ സംരംഭക യാത്ര ആരംഭിക്കുന്നത് 1995-ലാണ്. പിതാവിന്റെ ഗാരേജിൽ ഒരു എഡിറ്റിംഗ് സ്റ്റുഡിയോ ആരംഭിച്ചാണ് തുടക്കം.
പിന്നീട് പിതാവിന്റെ നിർമ്മാണ കമ്പനിയായ വീഡിയോ വർക്ക്‌സുമായി ബിസിനസ്സ് ലയിപ്പിച്ച് പ്രൈം ഫോക്കസ് എന്ന പേരിൽ കമ്പനി സ്ഥാപിച്ചു. ലണ്ടൻ, ന്യൂയോർക്ക്, ലോസ് ഏഞ്ചൽസ്എന്നിവിടങ്ങളിൽ വിഷ്വൽ ഇഫക്റ്റുകളും പോസ്റ്റ്-പ്രൊഡക്ഷൻ സൗകര്യങ്ങളും വികസിപ്പിച്ച് പിന്നീട് ഈ കമ്പനി ആഗോളതലത്തിലേക്ക് ബിസിനസ് വ്യാപിപ്പിച്ചു. 2014 ൽ, പ്രൈം ഫോക്കസ് എന്ന പേരിലെ കമ്പനി യുകെ ആസ്ഥാനമായുള്ള വിഎഫ്എക്സ് സ്റ്റുഡിയോ ഡബിൾ നെഗറ്റീവുമായി ലയിച്ച് ഡിഎൻഇജി ആയി മാറിയിരുന്നു. ഇത് വിഷ്വൽ ഇഫക്റ്റുകൾക്ക് നിരവധി ഓസ്‌കറുകൾ നേടിയിട്ടുള്ള സ്ഥാപനമാണ്.
4000 കോടി രൂപ നിക്ഷേപത്തിൽ സിനിമ
ബോളിവുഡ് ചലച്ചിത്ര നിർമ്മാതാവ് നരേഷ് മൽഹോത്രയുടെ മൂത്ത മകനും ഇന്ത്യയിലെ ആദ്യത്തെ കളർ ചിത്രങ്ങളിലൊന്നായ ഝാൻസി കി റാണിയിൽ പ്രവർത്തിച്ച ഛായാഗ്രാഹകൻ എംഎൻ. മൽഹോത്രയുടെ ചെറുമകനുമാണ് നമിത് മൽഹോത്ര. എട്ട് ഓസ്കാർ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 2026 ലെ ഹുറൺ ഗ്ലോബൽ റിച്ച് ലിസ്റ്റിൽ 3306-ാം സ്ഥാനത്താണ്. 4000 കോടി രൂപ നിക്ഷേപത്തിൽ ഒരുങ്ങിയ രാമായണ ആണ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം.
പഠിക്കാം & സമ്പാദിക്കാം
Home
