image

2 Jan 2023 12:54 PM IST

Oil and Gas

വാണിജ്യ എല്‍പിജിയുടെ വിലയില്‍ വര്‍ധന

MyFin Desk

commercial cylinders price increased
X

Summary

  • വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചതിനാല്‍ ഹോട്ടല്‍ ഭക്ഷണ വിലയും വര്‍ധിച്ചേക്കും.


രാജ്യത്തെ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ വര്‍ധന. പുതുവര്‍ഷം ആദ്യദിനത്തില്‍ തന്നെ 25 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ വര്‍ധിപ്പിച്ചത്. 19 കിലോഗ്രാം സിലിണ്ടറുകള്‍ക്കാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്. ഗാര്‍ഹിക എല്‍പിജി വിലയില്‍ മാറ്റമുണ്ടാകില്ല. വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചതിനാല്‍ ഹോട്ടല്‍ ഭക്ഷണ വിലയും വര്‍ധിച്ചേക്കും

നിരക്ക് വര്‍ധിപ്പിച്ചതോടെ ഡെല്‍ഹിയില്‍ വാണിജ്യ സിലിണ്ടറുകളുടെ വില ഇനി മുതല്‍ 1,769 രൂപയാകും. കഴിഞ്ഞ കുറച്ചു മാസങ്ങളിലായി എണ്ണ വിതരണ കമ്പനികള്‍ സിലിണ്ടറുകളുടെ വിലയില്‍ കുറവ് വരുത്തിയിരുന്നു. 2022 ജൂണിനു ശേഷം ഏഴു തവണയാണ് കമ്പനികള്‍ വില കുറച്ചത്. സിലിണ്ടര്‍ ഒന്നിന് 610 രൂപ വരെ കുറച്ചിരുന്നു.

2022 ല്‍ വാണിജ്യ സിലിണ്ടറുകള്‍ക്ക് 4 തവണയാണ് വില വര്‍ധിപ്പിച്ചത്. ഇതില്‍ മാര്‍ച്ചില്‍ 50 രൂപ ഉയര്‍ത്തി. പിന്നീട് മെയ് മാസത്തില്‍ ആദ്യം 50 രൂപയും, പിന്നീട് 3.50 രൂപയും ഉയര്‍ത്തി. പിന്നീട് ജൂലൈയിലാണ് അവസാനം വില ഉയര്‍ത്തിയത്.