image

5 Feb 2026 3:42 PM IST

Oil and Gas

വ്യാപാര കരാറില്‍ വ്യക്തതയില്ല; റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടരുമെന്ന് കമ്പനികള്‍

MyFin Desk

companies say they will continue to buy russian oil, despite lack of clarity on trade deal
X

Summary

ഉയര്‍ന്ന നിലവാരമുള്ള റഷ്യന്‍ എണ്ണയുടെ കിഴിവുകള്‍ വെനിസ്വേലന്‍ എണ്ണയേക്കാള്‍ ഇരട്ടിയിലധികമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ റിഫൈനറികള്‍ക്ക് ഫെബ്രുവരിയില്‍ ആറ് കാര്‍ഗോ റഷ്യന്‍ എണ്ണ ലഭിച്ചിരുന്നു


റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് തുടരും. യുഎസ്-ഇന്ത്യ ഉഭയകക്ഷി വ്യാപാര കരാറില്‍ വ്യക്തതയില്ലാത്തതിനാലാണ് ഈ തീരുമാനമെന്ന് ഇന്ത്യന്‍ എണ്ണകമ്പനികള്‍ പറയുന്നു. ഉയര്‍ന്ന നിലവാരമുള്ള റഷ്യന്‍ എണ്ണയുടെ കിഴിവുകള്‍ വെനിസ്വേലന്‍ എണ്ണയേക്കാള്‍ ഇരട്ടിയിലധികമാണ്.

ഇന്ത്യയിലെ ഏറ്റവും വലിയ റിഫൈനറികള്‍ക്ക് ഫെബ്രുവരിയില്‍ ആറ് കാര്‍ഗോ റഷ്യന്‍ എണ്ണ ലഭിച്ചിരുന്നു. അറേബ്യന്‍ കടലിലെ ടാങ്കറുകളില്‍ 20 ദശലക്ഷം ബാരലിലധികം റഷ്യന്‍ എണ്ണ സംഭരിച്ചിരിക്കുന്നതിനാല്‍ വിതരണക്കാരും ശുഭാപ്തിവിശ്വാസികളാണെന്ന് കെപ്ലര്‍ അനലിസ്റ്റ് സുമിത് റിറ്റോലിയ പറഞ്ഞു.

ജനുവരിയില്‍ 30 ദശലക്ഷം ബാരലുകളാണ് സംഭരിച്ചത്. ഇന്ത്യയിലേക്കും ചൈനയിലേക്കുമുള്ള ചില വില്‍പ്പനകള്‍ ഈ ഇടിവിനെ പ്രതിഫലിപ്പിക്കുന്നു. ഒക്ടോബറില്‍ യുഎസ് ഉപരോധങ്ങള്‍ക്ക് മുമ്പ് 2025 ജനുവരിയില്‍ ഏകദേശം 8 ദശലക്ഷം ബാരലുകളേക്കാള്‍ വളരെ കുറവാണ് ഫ്ലോട്ടിംഗ് സ്റ്റോറേജ്. ഫ്ലോട്ടിംഗ് സ്റ്റോറേജിന്റെ ഭൂരിഭാഗവും ഒടുവില്‍ ഇന്ത്യയിലേക്ക് എത്തുമെന്ന് റിറ്റോലിയ പറഞ്ഞു. മാര്‍ച്ചില്‍ പ്രതിദിനം 1.2 ദശലക്ഷം ബാരലിലധികം റഷ്യന്‍ എണ്ണ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യും.

ഫെബ്രുവരിയിലെ ആദ്യ നാല് ദിവസങ്ങളില്‍ റഷ്യയുടെ ശരാശരി എണ്ണ വിതരണം പ്രതിദിനം 1.35 ദശലക്ഷം ബാരല്‍ ആയിരുന്നു, ജനുവരി മുഴുവന്‍ ഇത് 1.25 ദശലക്ഷം ബാരല്‍ ആയിരുന്നു. ഇപ്പോള്‍ അവ കൃത്യമായി താരതമ്യപ്പെടുത്താനാവില്ലെന്ന് കെപ്ലര്‍ ഡാറ്റ വ്യക്തമാക്കുന്നു. ഇന്ത്യ-യുഎസ് എഫ്കരാറിനെക്കുറിച്ചുള്ള പ്രസ്താവനകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലും അസംസ്‌കൃത എണ്ണ വ്യാപാരത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ല.

ട്രംപ് വെനിസ്വേലന്‍ എണ്ണ വാങ്ങാന്‍ പ്രേരിപ്പിക്കുന്നുണ്ടെങ്കിലും റഷ്യയില്‍ നിന്ന് ലഭിക്കുന്ന കിഴിവുകളും ഗുണനിലവാരമുള്ള ഓയിലും ഇന്ത്യന്‍ റിഫൈനര്‍മാരുടെ താല്‍പര്യം വര്‍ധിപ്പിക്കുന്നു. റഷ്യന്‍ എണ്ണ ഇറക്കുമതി കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്നും കൂടുതല്‍ യുഎസ് ക്രൂഡ് വാങ്ങാന്‍ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും റിഫൈനറി വ്യാപാരി പറഞ്ഞു.

ഫെബ്രുവരിയിലെ ആദ്യ നാല് ദിവസങ്ങളില്‍ സ്വകാര്യ മേഖലയിലെ റിഫൈനര്‍മാരായ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, റഷ്യന്‍ റോസ്‌നെഫ്റ്റ് നടത്തുന്ന നയാര എനര്‍ജി, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള റിഫൈനര്‍ ഇന്ത്യന്‍ ഓയില്‍ എന്നിവയ്ക്ക് റഷ്യയില്‍ നിന്ന് രണ്ട് കാര്‍ഗോ വീതം ലഭിച്ചു.