20 Aug 2026 3:54 PM IST
എണ്ണ വിലയിലെ കുതിപ്പ് ഇന്ത്യക്ക് തിരിച്ചടി; ഇറക്കുമതി ചെലവ് വര്‍ധിച്ചത് 57ശതമാനം
MyFin Desk
Summary
അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റമാണ് ഇറക്കുമതി അളവില്‍ വലിയ മാറ്റമില്ലാതെ തന്നെ ചെലവ് ഇത്രയധികം വര്‍ദ്ധിപ്പിച്ചത്
2026 ഏപ്രില്‍-ജൂലൈ കാലയളവില്‍ ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതി ബില്‍ 56.5 ശതമാനം ഉയര്‍ന്ന് 63.4 ബില്യണ്‍ ഡോളറിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 40.5 ബില്യണ്‍ ഡോളര്‍ മാത്രമായിരുന്നു. അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റമാണ് ഇറക്കുമതി അളവില്‍ വലിയ മാറ്റമില്ലാതെ തന്നെ ചെലവ് ഇത്രയധികം വര്‍ദ്ധിപ്പിച്ചത്.
പെട്രോളിയം പ്ലാനിംഗ് ആന്‍ഡ് അനാലിസിസ് സെല്ലിന്റെ കണക്കുകള്‍ പ്രകാരം, പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളും വിതരണ തടസ്സങ്ങളുമാണ് എണ്ണ വില കുത്തനെ ഉയരാന്‍ കാരണം. ഏപ്രിലില്‍ ബാരലിന് 114.48 ഡോളറും മെയ് മാസത്തില്‍ 106.23 ഡോളറുമായിരുന്ന വില, ജൂണ്‍-ജൂലൈ മാസങ്ങളില്‍ അല്‍പ്പം കുറഞ്ഞെങ്കിലും ഓഗസ്റ്റോടെ വീണ്ടും ബ്രെന്റ് ക്രൂഡ് വില 90 ഡോളറിന് മുകളിലേക്ക് ഉയര്‍ന്നിരിക്കുകയാണ്.
ഇന്ത്യന്‍ ക്രൂഡ് ഓയില്‍ ആവശ്യകതയുടെ 85 ശതമാനവും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. ഇതിനിടയില്‍ 2026 ഏപ്രില്‍-ജൂലൈ കാലയളവില്‍ ആഭ്യന്തര അസംസ്‌കൃത എണ്ണ ഉല്‍പ്പാദനം കുറഞ്ഞത് രാജ്യത്തിന്റെ പ്രതിസന്ധി കൂടുതല്‍ വഷളാക്കുന്നു.
ഉയര്‍ന്ന എണ്ണവില രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്കും, വിമാനക്കമ്പനികള്‍, റോഡ് ഗതാഗതം, ലോജിസ്റ്റിക്സ് തുടങ്ങിയ ഊര്‍ജ്ജ-തീവ്ര വ്യവസായങ്ങളുടെ ചെലവ് വര്‍ദ്ധിക്കുന്നതിനും കാരണമാകും. ഇത് രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മിയും പണപ്പെരുപ്പവും ഉയര്‍ത്തുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
പഠിക്കാം & സമ്പാദിക്കാം
Home
