image

24 March 2026 4:37 PM IST

Oil and Gas

ട്രംപിൻ്റെ ആ പ്രഖ്യാപനം ഏറ്റവുമധികം നേട്ടമായത് ഇന്ത്യക്ക്? ഇനിയുള്ളത് വളരെ കുറവ് ക്രൂഡ് ഓയിൽ ശേഖരം

MyFin Desk

trumps announcement was the biggest gain for india
X

Summary

ഇന്ത്യയുടെ പക്കലുള്ളത് 10 ദിവസത്തിൽ താഴെയുള്ള ആവശ്യങ്ങൾ നിർവഹിക്കാനുള്ള ക്രൂഡ് ഓയിൽ കരുതൽ ശേഖരം മാത്രം.


ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി തടസപ്പെട്ടാൽ ഇന്ത്യക്ക് അധികം വൈകാതെ കടുത്ത നഷ്ടമുണ്ടാകുമെന്ന റിപ്പോർട്ടുകൾ പുറത്ത്. ഇന്ത്യയുടെ കരുതൽ എണ്ണ ശേഖരത്തിൽ ഉള്ളത് 10 ദിവസത്തിൽ താഴെയുള്ള ആവശ്യങ്ങൾ നിറവേറ്റാനുള്ള ശുദ്ധീകരിച്ച ക്രൂഡ് ഓയിൽ മാത്രം.പ്രകൃതി വാതക മന്ത്രാലയത്തിൻ്റേതാണ് വെളിപ്പെടുത്തൽ. ഒരു ദേശീയ മാധ്യമം സമർപ്പിച്ച വിവരാവകാശ രേഖയിലാണ് പ്രധാന വെളിപ്പെടുത്തൽ.

ഇന്ത്യൻ സ്ട്രാറ്റജിക് പെട്രോളിയം റിസർവ്ഡ് ലിമിറ്റഡിന് കീഴിൽ 33 ലക്ഷം ക്രൂഡ് സ്റ്റോക്കാണുള്ളതെന്നും ഇത് മൊത്തം സംഭരണ ​​ശേഷിയുടെ ഏകദേശം 60 ശതമാനമാണ് എന്നുമാണ് സൂചന. അതേസമയം ശുദ്ധീകരിക്കാത്ത അസംസ്കൃത എണ്ണ ഉൾപ്പെടെ നിലവിലെ മൊത്തം കരുതൽ ശേഖരത്തിൽ 74 ദിവസത്തേക്കുള്ള ഇന്ധനമാണുള്ളത്.

സംഭരണ ശേഷി ഉയർത്തും

ഇതിൽ എണ്ണ വിപണന കമ്പനികൾക്കുള്ള സ്റ്റോക്കുകൾ ഉൾപ്പെടെയുണ്ട്. ഇന്ത്യയുടെ ഇന്ധന സംഭരണ ശേഷി രാജ്യം ഗണ്യമായി വർധിച്ചുകൊണ്ടിരിക്കുകയാണ്. ഒഡീഷയിലും കർണാടകയിലും പുതിയ സംഭരണ കേന്ദ്രങ്ങൾ വരും. പൊതു സ്വകാര്യ പങ്കാളിത്തത്തോടെയാണ് ഈ കേന്ദ്രങ്ങൾ രൂപീകരിക്കുക.

ഇപ്പോൾ, വിശാഖപട്ടണം, മംഗളൂരു, പാദൂർ എന്നിവിടങ്ങളിലായി ഇന്ത്യയ്ക്ക് 53.3 ലക്ഷം മെട്രിക് ടൺ സംഭരണ ശേഷിയാണുള്ളത്. സ്റ്റോക്കും യഥാർത്ഥ ഉപഭോഗവും അനുസരിച്ച് കരുതൽശേഖരത്തിലും മാറ്റം വരും. എന്നാൽ യുദ്ധം തുടർന്നാണ് ഇന്ത്യക്ക് കനത്ത തിരിച്ചടിയാകും. ഇന്ത്യൻ സ്ട്രാറ്റജിക് പെട്രോളിയം റിസർവ്സ് ലിമിറ്റഡ് 2004 ജൂൺ 16 നാണ് രൂപീകരിക്കുന്നത്.

ദേശീയ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് സർക്കാർ ഈ സ്ഥാപനം രൂപീകരിച്ചത്. ഇന്ത്യ അതിന്റെ അസംസ്കൃത എണ്ണ ആവശ്യകതയുടെ 88 ശതമാനത്തിലധികം ഇറക്കുമതി ചെയ്യുന്നതിനാൽ, രാഷ്ട്രീയ പ്രതിസന്ധികൾ, യുദ്ധങ്ങൾ അല്ലെങ്കിൽ പ്രകൃതി ദുരന്തങ്ങൾ പോലുള്ള സമയങ്ങളിൽ ഉണ്ടാകാനിടയുള്ള വിതരണ തടസ്സം കൈകാര്യം ചെയ്യുകയാണ് ലക്ഷ്യം.