image

10 March 2026 11:55 AM IST

Oil and Gas

LPG Cylinder Crisis : എൽപിജി പ്രതിസന്ധി ​ഗുരുതരമാകുന്നു; മുംബൈയിൽ 20 ശതമാനം റെസ്റ്റോറൻ്റുകൾ അടച്ചു

MyFin Desk

LPG Cylinder Crisis : എൽപിജി പ്രതിസന്ധി ​ഗുരുതരമാകുന്നു; മുംബൈയിൽ 20 ശതമാനം റെസ്റ്റോറൻ്റുകൾ അടച്ചു
X

LPG Cylinder Shortage

Summary

എൽപിജി സിലിണ്ടറുകൾ ലഭ്യമാകാതായതോടെ മുംബൈയിൽ 20 ശതമാനം റെസ്റ്റോറൻ്റുകൾ അടച്ചു. ചില ഇടങ്ങളിൽ റെസ്റ്റോറൻ്റ് മെനുവിലും നിയന്ത്രണം. ബെംഗശളൂരു, ചെന്നൈ നഗരങ്ങളിലും പ്രതിസന്ധി


രാജ്യത്ത് എൽപിജി വിതരണത്തിന് നിയന്ത്രണങ്ങൾ ഏ‍ർപ്പെടുത്തിയോടെ മുബൈയിൽ പല റെസ്റ്റോറൻ്റുകളും തൽക്കാലത്തേക്ക് അടച്ചിട്ടു.ബെംഗളൂരുവിലും ചെന്നൈയിലും സമാനമായ സ്ഥിതിയുള്ളതായി റിപ്പോ‍ർട്ടുകൾ.

ചില റെസ്റ്റോറന്റുകൾ പ്രവർത്തന സമയവും വിഭവങ്ങളും കുറച്ചു. കഴിഞ്ഞ രണ്ട് ദിവസമായി, വാണിജ്യ സിലിണ്ട‍ർ ക്ഷാമം ഒന്നിലധികം സംസ്ഥാനങ്ങളിലെ നഗരങ്ങളെ ബാധിച്ചിരിക്കുകയാണ്. മുംബൈയാണ് ഇത് ഏറ്റവും കൂടുതൽ ബാധിച്ചത്.

വിവിധ നഗരങ്ങളിലുടനീളമുള്ള റെസ്റ്റോറന്റുകളിലെ അടുക്കളകളിൽ വാണിജ്യ എൽപിജി സിലിണ്ടറുകൾ ഒഴിച്ചുകൂടാനാകാത്തതാണ്. സിലിണ്ടർ വിതരണത്തിലെകാലതാമസം ഭക്ഷണം സമയത്തിന് പാകം ചെയ്യാൻ തടസം വരുത്തും എന്നതാണ് പാചക വാതകം കുറവുള്ള റെസ്റ്റോറൻ്റുകൾ അടച്ചിടാൻ കാരണം.

സിലിണ്ടർ കാര്യക്ഷമമായി വിതരണം ചെയ്യാനായില്ലെങ്കിൽ ഹോസ്പിറ്റാലിറ്റി മേഖലയെയും ഇത് ബാധിച്ചേക്കാം എന്ന് ഈ രം​ഗത്തുള്ള സ്ഥാപനങ്ങളും ചൂണ്ടിക്കാട്ടുന്നു. ഹോട്ടൽ, റെസ്റ്റോറൻ്റ് വ്യവസായ രംഗത്തെ തന്നെയാണ് വാണിജ്യ സിലിണ്ടർ വിതരണത്തിലെ തടസം ഏറ്റവുമധികം ബാധിക്കുക.

താൽക്കാലിക നിയന്ത്രണങ്ങൾ

പശ്ചിമേഷ്യയിൽ സംഘർഷം കാരണം ആഗോള ഊർജ്ജ വിപണി പ്രതിസന്ധിയിലായതിനാലാണ് രാജ്യത്തും എൽപിജി വിതരണത്തിന് നിയന്ത്രണം വന്നിരിക്കുന്നത്. ഇന്ധന കയറ്റുമതി തടസ്സപ്പെട്ടതും വിതരണത്തിലെ പ്രശ്നങ്ങളുമാണ് താൽക്കാലികമായ നിയന്ത്രണത്തിന് പിന്നിൽ. പശ്ചിമേഷ്യൻ സംഘർഷം അനിശ്ചിതമായി നീണ്ടാൽ പ്രതിസന്ധി കൂടുതൽ കനത്തേക്കും. ഇപ്പോൾ പാചക വാതക സിലിണ്ടർ ബുക്ക് ചെയ്യുന്നതിനും നിയന്ത്രണമുണ്ട്. ​ഗാ‍ർഹിക സിലിണ്ടർ ബുക്കിങ്ങിൽ 25 ദിവസത്തെ ഇടവേള നിർബന്ധമാണ്.

രാജ്യത്ത് ഏകദേശം 25 മുതൽ 30 ദിവസത്തേക്കുള്ള എൽപിജി സ്റ്റോക്കാണുള്ളത്. കൂടാതെ 250 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണയും പെട്രോളിയം ഉൽപ്പന്നങ്ങളുമാണ് സ്റ്റോക്കുള്ളത്. വിതരണ തടസമുണ്ടായാൽ ഏഴ് മുതൽ എട്ട് ആഴ്ച വരെയുള്ള സ്റ്റോക്കാണിത്. സ്റ്റോക്ക് ലഭ്യത ഉറപ്പാക്കാനാണ് സിലിണ്ടറുകളുടെ വിതരണത്തിന് നിയന്ത്രണം ഏ‍ർപ്പെടുത്താൻ സ‍ർക്കാർ എണ്ണ കമ്പനികൾക്ക് നി‍ർദേശം നൽകിയത്.