image

11 March 2026 10:55 AM IST

Oil and Gas

Reliance US Refinery : 30000 കോടി ഡോളർ നിക്ഷേപത്തിൽ അമേരിക്കയിൽ വമ്പൻ ഓയിൽ റിഫൈനറി, പണം മുടക്കുന്നത് അംബാനി

MyFin Desk

Reliance US Refinery : 30000 കോടി ഡോളർ നിക്ഷേപത്തിൽ അമേരിക്കയിൽ വമ്പൻ ഓയിൽ റിഫൈനറി, പണം മുടക്കുന്നത് അംബാനി
X

Reliance US Refinery

Summary

30000 കോടി ഡോളർ നിക്ഷേപത്തിൽ അമേരിക്കയിലെ വമ്പൻ ഓയിൽ റിഫൈനറി, പണം മുടക്കുന്നത് അംബാനി, ഇന്ത്യക്ക് നന്ദി അറിയിച്ച് ട്രംപ്


ഇന്ത്യക്ക് നന്ദി പറഞ്ഞ് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. റിലയൻസിൻ്റെ നിക്ഷേപ പിന്തുണയോടെ ടെക്സസിൽ ഒരുങ്ങുന്നത് 30000 കോടി ഡോളറിന്റെ റിഫൈനറി പദ്ധതിയെ പ്രശംസിച്ചാണ് ഇന്ത്യക്കും റിലയൻസിനും ട്രംപ് നന്ദി പറയുന്നത്. അമേരിക്കയിലെ ഊർജ്ജ ഉൽപ്പാദനം വർധിപ്പിക്കുന്നതിൽ നിർണായകമാകുന്ന റിഫൈനറി ടെക്സസിലെ ബ്രൗൺസ്‌വില്ലിലാണ് സ്ഥാപിക്കുന്നത്. മെക്സിക്കോ അതിർത്തിയിലാണിത്.

50 വർഷത്തിനുള്ളിൽ അമേരിക്കയുടെ ഓയിൽ റിഫൈനറി രംഗത്ത് എത്തുന്ന ഏറ്റവും തന്ത്രപരമായ നിക്ഷേപമാണിത്. റിലയൻസിന് ആഗോള സാനിധ്യം ശക്തിപ്പെടുത്തുന്നതിനും പുതിയ പദ്ധതി സഹായകരമാകും. യുഎസിൻ്റെ ഊർജ്ജ മേഖലയിലേക്ക് റിലയൻസ് നടത്തുന്ന ഒരു നിർണായക നീക്കമാണിത്.റിഫൈനറിയിലൂടെ യുഎസിൻ്റെ ആഭ്യന്തര വിപണിയിൽ ഇന്ധനം നൽകാൻ സഹായിക്കുക മാത്രമല്ല, കയറ്റുമതി വർദ്ധിപ്പിക്കുകയും ദേശീയ സുരക്ഷ വർദ്ധിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്യും. നിലവിൽ ലോകത്തെ ഏറ്റവും വലിയ ഓയിൽ റിഫൈനറി റിലയൻസിൻ്റേതാണ്. ജാംനഗറിലാണിത്.

വ്യാപാര കമ്മി കുറയും

പ്രതിദിനം ഏകദേശം 160,000 മുതൽ 168,000 ബാരൽ വരെ ഓയിൽ സംസ്കരിക്കാൻ കഴിയുന്ന രീതിയിലാണ് യുഎസ് റിഫൈനറിയുടെ രൂപകൽപ്പന . 2026 ന്റെ രണ്ടാം പാദത്തിൽ പദ്ധതി ആരംഭിക്കും എന്നാണ് സൂചന. ഇവിടെ നിന്നുള്ള ഇന്ധനങ്ങൾ വാങ്ങുന്നതിനായി റിലയൻസ് 20 വർഷത്തെ കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്.

ക്രൂഡ് ആഭ്യന്തര ഉൽപ്പാദനവും കയറ്റുമതിയും വർദ്ധിപ്പിക്കുന്നതിനുള്ള അമേരിക്കയുടെ അജണ്ടയുമായി യോജിക്കുന്നതാണ് പദ്ധതി.സൗത്ത് ടെക്സസ് മേഖലയിൽ ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പദ്ധതി സഹായകരമാകും. പദ്ധതി പൂർത്തിയാകുന്നതോടെ യുഎസിലെ വ്യാപാര കമ്മിയിൽ ഏകദേശം 30 കോടി ഡോളർ കുറവാണ് പ്രതീക്ഷിക്കുന്നത്.