image

18 March 2024 11:19 AM GMT

Oil and Gas

ആഭ്യന്തര ഉത്പാദനം നിലച്ചു, ക്രൂഡോയിൽ ഇറക്കുമതിയിൽ പ്രതീക്ഷയർപ്പിച്ച് ഇന്ത്യ

MyFin Desk

ആഭ്യന്തര ഉത്പാദനം നിലച്ചു, ക്രൂഡോയിൽ ഇറക്കുമതിയിൽ പ്രതീക്ഷയർപ്പിച്ച് ഇന്ത്യ
X

Summary

  • ആഭ്യന്തര എണ്ണ ഉത്പാദനം സ്തംഭനാവസ്ഥയിൽ
  • ഇറക്കുമതി ചെയ്ത ക്രൂ ഡോയിലിനോടുള്ള ഇന്ത്യയുടെ ആശ്രയത്വം വർദ്ധിച്ചു.
  • പെട്രോളിയം ഉൽപ്പന്നങ്ങൾക്കുള്ള ഇന്ത്യയുടെ ആവശ്യം 88% വർദ്ധിച്ചു



ആഭ്യന്തര എണ്ണ ഉത്പാദനം സ്തംഭനാവസ്ഥയിലായതിനാൽ ഏപ്രിൽ-ഫെബ്രുവരി മാസങ്ങളിൽ ഇറക്കുമതി ചെയ്ത ക്രൂ ഡോയിലിനോടുള്ള ഇന്ത്യയുടെ ആശ്രയത്വം വർദ്ധിച്ചു. ഇന്ധനത്തിനും മറ്റ് പെട്രോളിയം ഉൽപ്പന്നങ്ങൾക്കുള്ള ഇന്ത്യയുടെ ആവശ്യം ഏകദേശം 88 ശതമാനമാനം വർദ്ധിച്ചു. 2024 സാമ്പത്തിക വർഷത്തേക്കുള്ള എണ്ണ ഇറക്കുമതി ആവശ്യം 2023 സാമ്പത്തിക വർഷത്തെ സർവകാല ഉയരം ലംഘിക്കുമെന്ന് കണക്കാക്കുന്നു.

ഫെബ്രുവരി മുതൽ 11 മാസങ്ങളിൽ രാജ്യത്തിന്റെ എണ്ണ ഇറക്കുമതി 87.7 ശതമാനമായിരുന്നു. ഇത് 2023 സാമ്പത്തിക വർഷത്തിലെ 87.2 ശതമാനത്തിൽ നിന്ന് ഉയർന്നതായി എണ്ണ മന്ത്രാലയത്തിലെ പെട്രോളിയം പ്ലാനിങ്ങ് ആന്റ് അനാലിസിസ് സെൽ (പിപിഎസി) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. 2023 സാമ്പത്തിക വർഷത്തിൽ ഇറക്കുമതി ചെയ്ത എണ്ണയെ ആശ്രയിക്കുന്നത് 87.4 ശതമാനമായിരുന്നു.

ആഭ്യന്തര എണ്ണ ഉത്പാദനം മന്ദഗതിയിൽ

കോവിഡ് 19 പകർച്ചാവ്യാധി മൂലം ആവശ്യം കുറഞ്ഞ 2021 സാമ്പത്തിക വർഷം ഒഴികെ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്നത് തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ആഭ്യന്തര ആവശ്യം നിറവേറ്റുന്നതിനായി ഇറക്കുമതി ചെയ്ത ക്രൂഡിനെ ആശ്രയിക്കുന്നത് 2022 സാമ്പത്തിക വർഷത്തിൽ 84.5% 2021 സാമ്പത്തിക വർഷത്തിൽ 84.4%, 2020 സാമ്പത്തിക വർഷത്തിൽ 85% 2019 സാമ്പത്തിക വർഷത്തിൽ 83.8% എന്നിങ്ങനെയാണ്. അസംസ്‌കൃത എണ്ണ ഇറക്കുമതി കുറയ്ക്കാൻ സർക്കാർ ആഗ്രഹിക്കുന്നു. എന്നാൽ പെട്രോളിയം ഉൽപ്പന്നങ്ങളുടെ നിരന്തരമായ വർദ്ധിച്ചുവരുന്ന ആവശ്യകതയുടെ പശ്ചാത്തലത്തിൽ ആഭ്യന്തര എണ്ണ ഉൽപ്പാദനം മന്ദഗതിയിലായതാണ് ഏറ്റവും വലിയ തടസ്സം. 2014 ലെ 77 ശതമാനത്തിൽ നിന്ന് 2022 ഓടെ 67 ശതമാനമായി കുറയ്ക്കാൻ സർക്കാർ ലക്ഷ്യമിട്ടിരുന്നു. എന്നാൽ ഇത് ഫലം കണ്ടില്ല. ആശ്രയത്വം വർദ്ധിക്കുകയും ചെയ്തു.

ഗതാഗതത്തിനും വ്യവസായങ്ങൾക്കും വേണ്ടിയുള്ള ഇലക്ട്രിക് മൊബിലിറ്റി,ജൈവ ഇന്ധനങ്ങൾ,മറ്റ് ബദൽ ഇന്ധനങ്ങൾ എന്നിവയ്ക്കായുള്ള സർക്കാരിന്റെ പ്രേരണയുടെ അടിസ്ഥാന ലക്ഷ്യം കൂടിയാണ് ചെലവേറിയ എണ്ണ ഇറക്കുമതി വെട്ടിക്കുറയ്ക്കുകയെന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പര്യവേക്ഷണവും ഉൽപ്പാദന കരാറുകളും കൂടുതൽ ലാഭകരമാക്കുകയും ഹൈഡ്രോകാർബൺ പര്യവേക്ഷണത്തിനായി വിശാലമായ ഏക്കറുകൾ തുറന്നുകൊടുക്കുകയും ചെയ്തുകൊണ്ട് ആഭ്യന്തര അസംസ്‌കൃത എണ്ണ ഉൽപ്പാദനം ഉയർത്താനുള്ള ശ്രമങ്ങളും സർക്കാർ ശക്തമാക്കിയിട്ടുണ്ട്. ഇലക്ട്രിക് മൊബിലിറ്റി സ്വീകരിക്കുന്നതിലും ജൈവ ഇന്ധനങ്ങളെ പരമ്പരാഗത ഇന്ധനങ്ങളുമായി സംയോജിപ്പിക്കുന്നതിലും മുന്നേറ്റമുണ്ടായിട്ടുണ്ടെങ്കിലും പെട്രോളിയം ആവശ്യകത നികത്താൻ ഇത് പര്യാപ്തമല്ല.

പെട്രോളിയം ഉൽപ്പന്നങ്ങളുടെ ആഭ്യന്തര ഉപഭോഗം അടിസ്ഥാനമാക്കിയാണ് ഇറക്കുമതിയെ ആശ്രയിക്കുന്നതിന്റെ വ്യാപ്തി കണക്കാക്കുന്നത്. എന്നാൽ ആ വ്യാപ്തി ഇന്ത്യയുടെ ആവശ്യകതയെ പ്രതിനിധീകരിക്കുന്നില്ല. പ്രതിവർഷം 250 ദശലക്ഷം ടണ്ണിലധികം ശുദ്ധീകരണ ശേഷിയുള്ള ഇന്ത്യ, ലോകത്തിലെ മൂന്നാമത്തെ വലിയ ക്രൂഡോയിൽ ഉപഭോക്താവും അതിന്റെ മുൻനിര ഇറക്കുമതിക്കാരനുമാണ്.

പെട്രോളിയം ഉൽപ്പന്നങ്ങളുടെ ആഭ്യന്തര ഉപഭോഗത്തിൽ വർദ്ധനവ്

ഏപ്രിൽ-ഫെബ്രുവരി മാസങ്ങളിൽ ഇന്ത്യയിലെ പെട്രോളിയം ഉൽപ്പന്നങ്ങളുടെ ആഭ്യന്തര ഉപഭോഗം പ്രതിവർഷം 5 ശതമാനം ഉയർന്ന് 212.2 ദശലക്ഷം ടണ്ണിലെത്തി. ഇതിൽ പ്രധാനമായും ഗതാഗത ഇന്ധനങ്ങളായ പെട്രോളിന്റേയും ഡീസലിന്റേയും ശക്തമായ ആവശ്യകതയും ഉണ്ടായിരുന്ന. എന്നിരുന്നാലും ഈ വർഷത്തെ ആഭ്യന്തര അസംസ്‌കൃത എണ്ണ ഉത്പാദനം ഏകദേശം 26.9 ദശലക്ഷം ടൺ ആയിരുന്നു. 2024 സാമ്പത്തിക വർഷത്തെ ആദ്യ 11 മാസങ്ങളിൽ ക്രൂഡോയിൽ ഇറക്കുമതി വർഷം തോറും 0.4 ശതമാനം ഉയർന്ന് 212.6 ദശലക്ഷം ടണ്ണായി. കൂടാതെ പെട്രോളിയം ഉൽപ്പന്ന ഇറക്കുമതി ഒരു വർഷം മുമ്പ് 40.2 ദശലക്ഷം ടണ്ണിൽ നിന്ന് 43.8 ദശലക്ഷം ടണ്ണായി വർദ്ധിച്ചു. ഏപ്രിൽ-ഫെബ്രുവരി മാസങ്ങളിൽ പെട്രോളിയം ഉൽപ്പന്ന കയറ്റുമതി 4.2 ശതമാനം ഉയർന്ന് 57.3 ദശലക്ഷം ടണ്ണായി.

ആഭ്യന്തര അസംസ്‌കൃത എണ്ണയിൽ നിന്നുള്ള പെട്രോളിയം ഉൽപ്പന്നങ്ങളുടെ മൊത്തം ഉൽപ്പാദനം ഏപ്രിൽ-ഫെബ്രുവരി മാസങ്ങളിൽ 26.1 ദശലക്ഷം ടൺ ആയിരുന്നു. അതായത് ക്രൂഡ് ഓയിലിൽ ഇന്ത്യയുടെ സ്വയംപര്യാപ്തതാ വ്യാപ്തി വെറും 12.3 ശതമാനമാണ്. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ ഇത് 12.8 ശതമാനമായിരുന്നു. 2023 സാമ്പത്തിക വർഷം തദ്ദേശീയ അസംസ്‌കൃത എണ്ണയിൽ നിന്നുള്ള പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഉപഭോഗം 25.8 ദശലക്ഷം ടൺ ആയിരുന്നപ്പോൾ മൊത്തം ആഭ്യന്തര ഉപഭോഗം 201.8 ദശലക്ഷം ടൺ ആയിരുന്നു.