image

30 Dec 2025 4:21 PM IST

Oil and Gas

Russian oil: ഇന്ത്യയിലേക്കുള്ള റഷ്യന്‍ ക്രൂഡ് വരവിനെന്തുപറ്റി?

MyFin Desk

russian crude imports fall
X

Summary

റഷ്യന്‍ എണ്ണ ഇറക്കുമതിയിലെ ഇടിവ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് പോലുള്ള ഇന്ത്യന്‍ റിഫൈനര്‍മാരെ ബദല്‍ വിതരണക്കാരെ തേടാന്‍ പ്രേരിപ്പിച്ചു. എന്നാല്‍ ആഭ്യന്തര വിപണിയിലേക്ക് ഇന്ധനങ്ങള്‍ ഉത്പാദിപ്പിക്കുന്ന റിലയന്‍സിന്റെ ജാംനഗര്‍ റിഫൈനറിയില്‍ റഷ്യന്‍ ക്രൂഡ് ഇപ്പോഴും ഉപയോഗിക്കുന്നു.


ഇന്ത്യയിലേക്കുള്ള റഷ്യന്‍ ക്രൂഡ് ഓയില്‍ വരവ് കുറയുന്നു. ഡിസംബറിലെ കണക്കുപരിശോധിക്കുമ്പോള്‍ മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എണ്ണവരവ് എത്തുന്നു. എന്നാല്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് വീണ്ടും ക്രൂഡ് വാങ്ങുന്നത് ആരംഭിച്ചതിനാല്‍ അടുത്ത വര്‍ഷം ആദ്യം അളവ് ഉയര്‍ന്നേക്കാം.

എണ്ണവരവ് മൂന്നുവര്‍ഷത്തെ താഴ്ന്ന നിലയില്‍

ഡിസംബറില്‍ 1.1 ദശലക്ഷം ബാരല്‍ എണ്ണ വിതരണം ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2022 നവംബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിതെന്ന് ഷിപ്പിംഗ് ഡാറ്റ ട്രാക്ക് ചെയ്യുന്ന അനലിറ്റിക്‌സ് സ്ഥാപനമായ കെപ്ലര്‍ പറയുന്നു. എന്നാല്‍ ഈ മാസം ആദ്യം ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പ്രവചനത്തേക്കാള്‍ കൂടുതലാണ് ഇത്.

യുഎസിന്റെ കര്‍ശന നിരീക്ഷണം വിനയായി

റഷ്യയില്‍നിന്ന് ക്രൂഡ് ഓയില്‍ വ്യാപാരം കൂടുതല്‍ സൂക്ഷ്മമായി യുഎസ് കൂടുതല്‍ സൂക്ഷ്മമായി പരിശോധിക്കുന്നത് എണ്ണ വരവ് കുറയുകയായിരുന്നു.

ഒക്ടോബര്‍ അവസാനത്തില്‍ റോസ്നെഫ്റ്റ് പിജെഎസ്സി, ലുക്കോയില്‍ പിജെഎസ്സി എന്നിവയ്ക്ക് യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ റിഫൈനറായ റിലയന്‍സ്, റഷ്യന്‍ എണ്ണ വാങ്ങലുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. രണ്ട് ഉല്‍പാദകരുമായുള്ള ഇടപാടുകള്‍ അവസാനിപ്പിക്കാന്‍ ഇറക്കുമതിക്കാര്‍ക്ക് ഒരു മാസത്തെ സമയം നല്‍കി.

ആഭ്യന്തര വിപണിയിലേക്കുള്ള ഇന്ധനങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഗുജറാത്തിലെ ജാംനഗര്‍ റിഫൈനറിയിലാണ് റഷ്യന്‍ ക്രൂഡ് ഓയില്‍ ഉപയോഗിക്കുന്നത്. ഡിസംബര്‍ രണ്ടാം വാരത്തില്‍ ഇന്ത്യയിലേക്കുള്ള മൊത്തത്തിലുള്ള റഷ്യന്‍ എണ്ണ വിതരണം 712,000 ബാരലായി കുറഞ്ഞിരുന്നു. പിന്നീട് അത് വര്‍ദ്ധിച്ചു.

റിലയന്‍സ് ക്രൂഡ് വാങ്ങല്‍ നിര്‍ത്തിയതിനെ തുടര്‍ന്നാണ് ഡിസംബറിലെ ഇറക്കുമതിയില്‍ ഇടിവ് ഉണ്ടായത്. അതേസമയം, കെപ്ലര്‍ കണക്കുകള്‍ കാണിക്കുന്നത് എച്ച്പിസിഎല്‍-മിത്തല്‍ എനര്‍ജി ലിമിറ്റഡ്, മുന്ദ്ര ഓയില്‍ ടെര്‍മിനല്‍, മാംഗ്ലൂര്‍ റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സ് ലിമിറ്റഡ് എന്നിവിടങ്ങളിലേക്കുള്ള ഒഴുക്ക് കുറഞ്ഞു എന്നാണ്.