image

29 Nov 2023 11:32 AM GMT

Pharma

2030-ൽ ഫാർമ വ്യവസായം 13,000 കോടി ഡോളറാകുമെന്ന് വിദഗ്ധർ

MyFin Desk

experts predict that the pharma industry will be worth $130 billion by 2030
X

Summary

  • ഇന്ത്യയുടെ ഫാർമസ്യൂട്ടിക്കൽസ് ആഗോള കയറ്റുമതിക്ക് 20 ശതമാനം സംഭാവന നൽകി


അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ മരുന്നുകളുടെ വർധിച്ചുവരുന്ന ആവശ്യകതയും അവസരങ്ങളും മൂലം 2030 ഓടെ ഇന്ത്യയുടെ ഫാർമസ്യൂട്ടിക്കൽ വ്യവസായം 13,000 കോടി ഡോളർ കവിയുമെന്നു വ്യവസായ വിദഗ്ധർ. 2022 -23 സാമ്പത്തീക വർഷത്തിൽ ഇതിൻ്റെ മൂല്യം 5,000 കോടി ഡോളർ ആയിരുന്നെന്ന് ഇവർ പ്രസ്താവിച്ചു.

ഫാർമസ്യൂട്ടിക്കൽ വ്യവസായം അത്യാകർഷകമാം വിധം വളർന്നുകൊണ്ടിരിക്കുകയാണ്. കയറ്റുമതിയിൽ വർഷം തോറും 8 ശതമാനമാണ് വർധന. ഇത് ഒക്ടോബറിൽ മാത്രം 29 ശതമാനം വർധിച്ചു എന്ന് ഫാർമസ്യൂട്ടിക്കൽസ് എക്‌സ്‌പോർട്ട് പ്രൊമോഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ ചെയർമാൻ എസ് വി വീരമണി പറഞ്ഞു.

വളർച്ചയ്ക്ക് പിന്നിൽ

യുഎസ്എയിലെയും യൂറോപ്പിലെയും മരുന്നുകളുടെ ക്ഷാമം, വർധിച്ചു വരുന്ന വിപണി അവസരങ്ങൾ എന്നിവയാണ് വളർച്ചയ്ക്ക് പിന്നിൽ. സിഐഎസ് (കോമൺവെൽത്ത് ഓഫ് ഇൻഡിപെൻഡൻ്റ് രാജ്യങ്ങൾ) രാജ്യങ്ങളിൽ വെല്ലുവിളികളുണ്ടെങ്കിലും ഇന്ത്യൻ മരുന്നുകളുടെ ആഗോള സ്വീകരണം പോസിറ്റീവായിത്തന്നെ തുടരുന്നു. ഇന്ത്യൻ അഭ്യന്തര വിപണിയുടെ വളർച്ചാ നിരക്ക് പത്തു ശതമാനത്തിലേറെയാണ്. ഇതും 2030 ഓടെ വിപണി നേട്ടം കൈവരിക്കുമെന്ന വിശ്വാസം അധികരിപ്പിക്കുന്നു എന്നും അദ്ദേഹം ആഭിപ്രായപ്പെട്ടു.

സുസ്ഥിരമായ വളർച്ച പാതയാണ് പ്രതീക്ഷുക്കുന്നത്. ഇതിനായി വ്യവസായ വളർച്ച പ്രോത്സാഹിപപിക്കുന്നതോടൊപ്പം രോഗികളുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിനും വിനാശകരമായ നവീകരണത്തിനും പരിഷ്കരണങ്ങൾ ആവശ്യമാണ്. പാൻഡമിക് കാലത്തിൽ ചെയ്തപോലെ എന്ന് ഓർഗനൈസേഷൻ ഓഫ് ഫാർമസ്യൂട്ടിക്കൽ പ്രൊഡ്യൂസർ ഓഫ് ഇന്ത്യയുടെ (ഒപിപിഐ) ഡയറക്ടർ ജനറൽ അനിൽ മാടായി പറഞ്ഞു.

ഇന്ത്യയുടെ ഫാർമസ്യൂട്ടിക്കൽസ് ആഗോള കയറ്റുമതിക്ക് 20 ശതമാനം സംഭാവന നൽകി, 2022 2023 സാമ്പത്തിക വർഷത്തിൽ 25.3 ബില്യൺ യുഎസ് ഡോളർ (2.1 ലക്ഷം കോടി രൂപ) നേടി എന്നും, ആഭ്യന്തര, അന്തർദേശീയ പ്രഫഷണലികളിൽ നിന്നുമുള്ള ആർ&ഡി (റിസർച്ച് &ഡെവലപ്മൻ്റ്) നിക്ഷേപങ്ങൾ ഈ മേഖലയിൽ മാറ്റങ്ങൾക്കും, വിപണി വിപുലീകരണത്തെ പ്രേരിപ്പിച്ചുവെന്നും ഇന്ത്യയിലെ ഇൻഫോർമ മാർക്കറ്റ്‌സ് മാനേജിംഗ് ഡയറക്ടർ യോഗേഷ് മുദ്രാസ് വ്യക്തമാക്കി.

2023 ലെ സിപിഎച്ച്ഐ (കൺവെൻഷൻ ഓൺ ഫാർമസ്യൂട്ടിക്കൽ ഇൻഗ്രീഡിയൻസ്) ഫാർമ സൂചികയായ 7.187, നവീകരണത്തിനും സ്വയംപര്യാപ്തതയ്ക്കും വേണ്ടിയുള്ള വ്യവസായത്തിൻ്റെ മുന്നേറ്റത്തെ അടിവരയിടുന്നതായി ബൾക്ക് ഡ്രഗ് മാനുഫാക്ചറിംഗ് അസോസിയേഷൻ (ബിഡിഎംഎ) എക്‌സിക്യൂട്ടീവ് ഡയറക്ടർ ഈശ്വർ റെഡ്ഡി പറഞ്ഞു.

ഗ്രേറ്റർ നോയിഡയിൽ വെച്ച് നടന്ന 16 -ാംമത് സിപിഎച്ച്ഐ, പിഎംസി ഇന്ത്യ എക്സ്പോയുടെ ഫാർമസ്യൂട്ടിക്കൽ ബിസിനസ്സ് ടു ബിസിനസ്സ് മീറ്റിങ്ങിലാണ് കണക്കുകൾ വെളിപ്പെടുത്തിയത്. 80 ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത ഈ എക്സ്പോയിൽ 1500 ലധികം പ്രദർശകർ 10000 ലധികം ഉല്പന്നന്നങ്ങൾ പ്രദർശിപ്പിച്ചു. ലോകമെമ്പാടുനിന്നും അമ്പതിനായിരത്തിലധികം സന്ദർശകരെയാണ് ഈ ഇവൻ്റ് ആകർഷിച്ചത്.