image

20 March 2024 6:04 AM GMT

Pharma

ഒരേ സ്ഥാപനത്തില്‍ ന്യൂട്രാസ്യൂട്ടിക്കല്‍സ്-ഹെല്‍ത്ത് സപ്ലിമെന്റുകളുടെ ഉത്പാദനം; നിയന്ത്രണത്തില്‍ ഇളവിന് സാധ്യത

MyFin Desk

ഒരേ സ്ഥാപനത്തില്‍ ന്യൂട്രാസ്യൂട്ടിക്കല്‍സ്-ഹെല്‍ത്ത് സപ്ലിമെന്റുകളുടെ ഉത്പാദനം; നിയന്ത്രണത്തില്‍ ഇളവിന് സാധ്യത
X

Summary

  • കയറ്റുമതിയെ മാത്രമല്ല ആഭ്യന്തര വിപണിയും അവതാളത്തിലാകുമെന്ന് ഫാര്‍മാ കമ്പനികള്‍
  • 2001 ഡിസംബറിന് മുന്‍പ് സ്ഥാപിതമായ കമ്പനികള്‍ക്ക് നിയന്ത്രണത്തില്‍ ഇളവ് നേരത്തെ നല്‍കിയിരുന്നു
  • അനിയന്ത്രിതമയായി ന്യൂട്രാസ്യൂട്ടിക്കല്‍സ്, ഹെല്‍ത്ത് സപ്ലിമെന്റുകള്‍ വിപണിയില്‍ സുലഭം


ന്യൂട്രാസ്യൂട്ടിക്കല്‍സ്, ഹെല്‍ത്ത് സപ്ലിമെന്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനത്തില്‍ പുനഃപരിശോധനയ്ക്ക് സാധ്യത. ന്യൂട്രാസ്യൂട്ടിക്കല്‍സ്, ഹെല്‍ത്ത് സപ്ലിമെന്റുകള്‍, മരുന്നുകള്‍ എന്നിവ ഒരേ സ്ഥാപനത്തില്‍ ഉത്പാദിപ്പിക്കുന്നത് സംബന്ധിച്ച മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന ഫാര്‍മ കമ്പനികള്‍ക്കെതിരെ കഴിഞ്ഞ മാസം സര്‍ക്കാര്‍ നിയനത്രണങ്ങള്‍ കടുപ്പിച്ചിരുന്നു.

നിലവിലെ നിയന്ത്രണങ്ങള്‍ കയറ്റുമതിയെ മാത്രമല്ല ആഭ്യന്തര വിപണിയേയും പ്രതികൂലമായി ബാധിക്കുമെന്നാണ് എംഎസ്എംഇകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഫാര്‍മാ ഗ്രൂപ്പായ ഫെഡറേഷന്‍ ഓഫ് ഫാര്‍മ എന്റര്‍പ്രണേഴ്‌സ് (ഫോപ്പ്) പറഞ്ഞു. നിയന്ത്രണവുമായി ബന്ധപ്പെട്ട ആശങ്കങ്ങള്‍ സംബന്ധിച്ച് രേഖാമൂലം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്ന് ഫോപ്പ് പ്രസിഡന്റ് ഹരീഷ് കെ ജെയിന്‍ പറഞ്ഞു. 2001 ഡിസംബറിന് മുന്‍പ് സ്ഥാപിതമായ യൂണിറ്റുകള്‍ക്ക് നേരത്തെ നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാക്കിയിരുന്നു.

1940 ലെ പുതുക്കിയ ഷെഡ്യൂള്‍ എം ഓഫ് ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് ആക്ട് പ്രകാരം, മരുന്നുകള്‍ ഉത്പാദിപ്പിക്കാന്‍ മാത്രം അംഗീകാരമുള്ള നിര്‍മ്മാണ കേന്ദ്രം മറ്റ് ഉല്‍പ്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്നതിനായി ഉപയോഗിക്കാന്‍ കഴിയില്ല. മരുന്നുകളും ഭക്ഷ്യ ഉല്‍പന്നങ്ങളും നിര്‍മ്മിക്കാന്‍ ലൈസന്‍സുള്ളതും ഈ മാനദണ്ഡം ലംഘിക്കുന്നതുമായ യൂണിറ്റുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) സംസ്ഥാന അധികാരികളോട് നിര്‍ദ്ദേശിച്ചിരുന്നു.

അതേസമയം അനിയന്ത്രിതമയായി ഇത്തരം മരുന്നുകള്‍ സുലഭമായി ലഭ്യമാകുന്നതായും ഉപയോഗം വര്‍ധിക്കുന്നതായും പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് അടുത്തിടെ നിയന്ത്രണങ്ങള്‍ വരുത്തിയിരുന്നു. പരസ്പരം വിരുദ്ധമായേക്കാവുന്ന ഒന്നിലധികം പോഷക മരുന്നുകള്‍ ഒന്നിച്ച് ശരീരത്തിലെത്തുന്ന അപകടകരമായ സാഹചര്യം കണക്കിലെടുത്താണ് എഫ്എസ്എസ്എഐ നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയത്. ന്യൂട്രാസ്യൂട്ടിക്കല്‍, ഹെല്‍ത്ത് സപ്ലിമെന്റ് വിഭാഗത്തിനായുള്ള ഉല്‍പ്പന്നങ്ങളുടെ നിയന്ത്രണം ആദ്യമായി നടപ്പിലാക്കിയത് 2018 ലാണ്. ന്യൂട്രാസ്യൂട്ടിക്കല്‍സ്, ഹെല്‍ത്ത് സപ്ലിമെന്റുകള്‍ എന്നിവയുടെ ഉപയോഗം നിയമാനുസൃതമാണെന്ന ഉറപ്പാക്കാനുള്ള പരിശോധനക്കായി പ്രത്യേക എന്‍ഫോഴ്സ്മെന്റ് പദ്ധതികള്‍ക്ക് എഫ്എസ്എസ്എഐ കഴിഞ്ഞ വര്‍ഷം നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.