image

9 March 2024 11:10 AM GMT

Pharma

ഫാര്‍മാ സെക്ടര്‍ കുതിക്കുന്നു; കിതപ്പില്‍ ശ്വസന വിഭാഗം

MyFin Desk

ഫാര്‍മാ സെക്ടര്‍ കുതിക്കുന്നു; കിതപ്പില്‍ ശ്വസന വിഭാഗം
X

Summary

  • ശ്വസന വിഭാഗത്തില്‍ പ്രകടനം മോശം
  • പ്രതിമാസം ഒന്‍പത് ശതമാനം വളര്‍ച്ച
  • കഴിഞ്ഞ വര്‍ഷവും ഇതേ പ്രവണതയാണ് കണ്ടതെന്നാണ് വിപണി വിദഗ്ധര്‍


ഇന്ത്യയിലെ ഫാര്‍മസ്യൂട്ടിക്കല്‍ മാര്‍ക്കറ്റ് പ്രതിമാസം ഒന്‍പത് ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. റെസ്പിറേറ്ററി വിഭാഗം ഒഴികെയുള്ള എല്ലാ തെറാപ്പി മേഖലകളും മികച്ച പ്രവര്‍ത്തനം നടത്തുന്നുണ്ട്. റെസ്പിറേറ്ററി വിഭാഗത്തില്‍ മൂല്യത്തിലും വില്‍പ്പനയിലും നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ ഫാര്‍മട്രാിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചിരിക്കുന്നത്.

ഫെബ്രുവരിയിലെ വിപണി വളര്‍ച്ചയ്ക്ക് പ്രധാനമായും കാരണമായത് വില വര്‍ധനയും പുതിയ അവതരണങ്ങളുമാണ്. കഴിഞ്ഞ വര്‍ഷവും ഇതേ പ്രവണതയാണ് കണ്ടതെന്നാണ് വിപണി വിദഗ്ധര്‍ പറഞ്ഞത്.

മരുന്ന് ഓഗ്മെന്റിന്‍ ആന്റിബയോട്ടിക് വിഭാഗം ഒന്നാം സ്ഥാനത്ത് തുടര്‍ന്നു. ഫെബ്രുവരിയില്‍ 22% വളര്‍ച്ചയാണ് രേഖപ്പെടുത്തി. മറ്റ് മുന്‍നിര കമ്പനികള്‍ കൊളസ്‌ട്രോള്‍ മരുന്ന്, തൈറോയ്ഡ് മരുന്ന് വിഭാഗങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. മൂല്യത്തിലും യൂണിറ്റുകളിലും ഇത് ഇരട്ട അക്ക വളര്‍ച്ച പ്രകടമാക്കി.

പ്രമേഹ വിരുദ്ധ മരുന്നായ റൈബെല്‍സസ് കഴിഞ്ഞ കുറച്ച് മാസങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത മൂന്നക്ക വളര്‍ച്ച നിലനിര്‍ത്തി. ഇക്കോസ്പ്രിന്‍ എവി, ഇലക്ട്രല്‍ എന്നിവയാണ് മികച്ച ഇരട്ട അക്ക വളര്‍ച്ച പ്രകടമാക്കിയ മറ്റ് ബ്രാന്‍ഡുകള്‍.