image

1 April 2024 6:37 AM GMT

Port & Shipping

ചരക്ക് കൈകാര്യം ചെയ്യലില്‍ റെക്കോര്‍ഡ് നേട്ടവുമായി അദാനി പോര്‍ട്‌സ്

MyFin Desk

ചരക്ക് കൈകാര്യം ചെയ്യലില്‍ റെക്കോര്‍ഡ് നേട്ടവുമായി അദാനി പോര്‍ട്‌സ്
X

Summary

  • 408 എംഎംടി ചരക്കും ആഭ്യന്തര തുറമുഖത്തിന്റെ സംഭാവന
  • ചരക്ക് കൈകാര്യം ചെയ്തതില്‍ 24 ശതമാനത്തിന്റെ വര്‍ധനയാണ് അദാനി പോര്‍ട്‌സ് രേഖപ്പെടുത്തിയത്
  • ഗൗതം അദാനിയുടെ മകന്‍ കരണ്‍ അദാനിയാണ് അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടര്‍


കഴിഞ്ഞ 2023-24 സാമ്പത്തിക വര്‍ഷത്തില്‍ അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ് 420 എംഎംടി ചരക്ക് കൈകാര്യം ചെയ്തതായി 2024 ഏപ്രില്‍ 1 ന് അറിയിച്ചു.

ഇതില്‍ 408 എംഎംടി ചരക്കും ആഭ്യന്തര തുറമുഖത്തിന്റെ സംഭാവനയാണ്.

2024 മാര്‍ച്ചില്‍ കമ്പനി കൈകാര്യം ചെയ്തത് 38 എംഎംടി ചരക്കാണ്. ഇത് എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ തോത് കൂടിയാണ്.

2022-23 വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 2023-24 ല്‍ ചരക്ക് കൈകാര്യം ചെയ്തതില്‍ 24 ശതമാനത്തിന്റെ വര്‍ധനയാണ് അദാനി പോര്‍ട്‌സ് രേഖപ്പെടുത്തിയത്.

2023-24 ല്‍ ഇന്ത്യയുടെ മൊത്തം കാര്‍ഗോയില്‍ നാലിലൊരു ഭാഗവും അദാനി പോര്‍ട്‌സാണു കൈകാര്യം ചെയ്തത്.

ഗൗതം അദാനിയുടെ മകന്‍ കരണ്‍ അദാനിയാണ് അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടര്‍.

കഴിഞ്ഞയാഴ്ചയായിരുന്നു ഒഡീഷയിലെ ഗോപാല്‍പുര്‍ തുറമുഖം അദാനി പോര്‍ട്‌സ് ഏറ്റെടുത്തത്. ഒഡീഷയില്‍ എസ്പി ഗ്രൂപ്പും ഒഡീഷ സ്റ്റീവ്‌ഡോര്‍സ് ലിമിറ്റഡും പങ്കാളികളായി നടത്തിയിരുന്ന ഗോപാല്‍പുര്‍ പോര്‍ട്ട് ലിമിറ്റഡിന്റെ 95 ശതമാനം ഓഹരികള്‍ 3080 കോടി രൂപയ്ക്ക് ഏറ്റെടുക്കാനാണ് കരാറായിരിക്കുന്നത്.

ഇതോടെ അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ തുറമുഖങ്ങളുടെ എണ്ണം 14 ആയി. ഇതു കൂടാതെ ഇസ്രയേലില്‍ ഹൈഫ പോര്‍ട്ട്, കൊളംബോ തുറമുഖത്ത് ഒരു ടെര്‍മിനലും അദാനിക്ക് സ്വന്തമായുണ്ട്.