image

12 Feb 2024 10:55 AM GMT

Port & Shipping

പാരിസ്ഥിതിക പ്രവര്‍ത്തനങ്ങളില്‍ ഒന്നാമനായി അദാനി പോര്‍ട്‌സ്

MyFin Desk

Adani Ports tops climate action
X

Summary

  • നാല് ആഗോള റേറ്റിംഗ് കമ്പനികളുടെ മൂല്യ നിര്‍ണ്ണയത്തലാണ് ഈ നേട്ടം.


കാലാവസ്ഥാ- പാരിസ്ഥിതിക പ്രവര്‍ത്തനങ്ങളില്‍ ഒന്നാമതായി അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍. ആഗോള റേറ്റിംഗ് ഏജന്‍സികളായ സിഡിപി, എസ് ആന്‍ഡ് പി, സസ്‌റ്റൈനലിറ്റിക്സ്, മൂഡീസ് എന്നിവയുടെ റേറ്റിംഗിലാണ് കാലാവസ്ഥാ പ്രവര്‍ത്തനങ്ങളില്‍ ഈ നേട്ടം സ്വന്തമാക്കിയത്. 2023 ലെ സിഡിപി ക്ലൈമറ്റ് അസസ്മെന്റില്‍ കമ്പനി 'ലീഡര്‍ഷിപ്പ് ബാന്‍ഡ്' നേടി.

എസ് ആന്‍ഡ് പി ഗ്ലോബല്‍ സിഎസ്എ 2023 ല്‍ ട്രാന്‍സ്പോര്‍ട്ട്-ട്രാന്‍സ്പോര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയിലാണ് ഒന്നാം സ്ഥാനം. 324 കമ്പനികളെ മറികടന്നാണ് ഈ നേട്ടം. കുറഞ്ഞ കാര്‍ബണ്‍ ട്രാന്‍സിഷന്‍ റേറ്റിംഗില്‍ മറൈന്‍ തുറമുഖ മേഖലയിലാണ് സസ്റ്റൈനലിറ്റിക്സിന്റെ ഒന്നാം റാങ്കും കമ്പനി നേടിയത്. മൂഡീസ് എനര്‍ജി ട്രാന്‍സിഷന്‍ റേറ്റിംഗിലെ 'അഡ്വാന്‍സ്ഡ്' റേറ്റിംഗിലും ഇഎസ്ജി അസസ്മെന്റിലും സ്ട്രാറ്റജി അവലോകനത്തിലും അദാനി പോര്‍സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇകണോമിക് സോണ്‍ ഒന്നാം റാങ്ക് നേടി.

ആഗോളതലത്തില്‍ വൈവിധ്യവല്‍ക്കരിക്കപ്പെട്ട അദാനി ഗ്രൂപ്പിന്റെ ഭാഗമാണ് അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍. ഇന്ത്യയിലെ ഏറ്റവും വലിയ പോര്‍ട്ട് ഡെവലപ്പറും ഓപ്പറേറ്ററുമാണിവര്‍.