5 Jan 2026 8:06 PM IST
Summary
കപ്പല്‍ നിര്‍മ്മാണ രംഗത്ത് ചൈനയുടെ കുതിപ്പിനെ തകര്‍ക്കാന്‍ ഇന്ത്യയുടെ നീക്കം. മെഗാസബ്‌സിഡി വഴി ലക്ഷ്യമിടുന്നത് അതാണ്. 30 ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും
ആഗോള കപ്പല്‍ നിര്‍മ്മാണ രംഗത്ത് വന്‍ കുതിപ്പിനൊരുങ്ങി ഇന്ത്യ. കപ്പല്‍ നിര്‍മ്മാണത്തിന് 44,700 കോടി രൂപയുടെ മെഗാ സബ്‌സിഡി പ്രഖ്യാപിച്ചു. ചൈനയുടെ കുത്തക തകര്‍ക്കാന്‍ ഇന്ത്യ ഒരുങ്ങിക്കഴിഞ്ഞുവെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
പദ്ധതിയിലൂടെ അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ 30 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും.നിലവില്‍ കപ്പല്‍ നിര്‍മ്മാണത്തില്‍ ലോകത്ത് 16-ാം സ്ഥാനത്താണ് ഇന്ത്യ. എന്നാല്‍ 2030-ഓടെ ടോപ്പ് 10-ലേക്കും, 2047-ഓടെ ടോപ്പ് 5-ലേക്കും എത്തുക എന്ന ലക്ഷ്യത്തോടെ രണ്ട് വമ്പന്‍ പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ തുടക്കമിട്ടിരിക്കുന്നത് - ഷിപ്പ് ബില്‍ഡിംഗ് ഫിനാന്‍ഷ്യല്‍ അസിസ്റ്റന്‍സ് സ്‌കീമും ഷിപ്പ് ബില്‍ഡിംഗ് ഡെവലപ്‌മെന്റ് സ്‌കീമും.
ഇന്ത്യന്‍ ഷിപ്പ്യാര്‍ഡുകള്‍ നേരിടുന്ന ഉയര്‍ന്ന ചിലവ് മറികടക്കാന്‍ സര്‍ക്കാര്‍ നേരിട്ട് ധനസഹായം നല്‍കും. വിദേശ കപ്പലുകള്‍ക്ക് വേണ്ടി കാത്തുനില്‍ക്കാതെ ഇന്ത്യയെ ഒരു ആഗോള നിര്‍മ്മാണ ഹബ്ബാക്കി മാറ്റാനാണ് ഈ നീക്കം.ഒരു കപ്പല്‍ നിര്‍മ്മാണത്തിന്റെ 30% മുതല്‍ 40% വരെ ഇന്ത്യന്‍ നിര്‍മ്മിത വസ്തുക്കള്‍ ഉപയോഗിച്ചാലേ ഈ സബ്‌സിഡി ലഭിക്കൂ. ഇത് ഇന്ത്യയിലെ ചെറുകിട വ്യവസായങ്ങള്‍ക്കും വമ്പന്‍ ഉണര്‍വാകും.
നിലവിലുള്ള കപ്പല്‍ശാലകള്‍ വികസിപ്പിക്കുന്നതിന് 25% സാമ്പത്തിക സഹായം സര്‍ക്കാര്‍ നല്‍കും. കൂടാതെ സ്പെഷ്യലൈസ്ഡ് കപ്പലുകള്‍ക്കും പരിസ്ഥിതി സൗഹൃദ ഗ്രീന്‍-ഫ്യൂവല്‍ കപ്പലുകള്‍ക്കും ഉയര്‍ന്ന സബ്‌സിഡി ലഭ്യമാകും.
അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ 2.2 ലക്ഷം കോടി രൂപ വിലമതിക്കുന്ന 400-ലധികം കപ്പലുകളുടെ നിര്‍മ്മാണമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഷിപ്പിംഗ് സെക്രട്ടറി വിജയ് കുമാര്‍ വ്യക്തമാക്കുന്നത് പ്രകാരം, ഈ പദ്ധതിയിലൂടെ ഇന്ത്യയുടെ വാര്‍ഷിക കപ്പല്‍ നിര്‍മ്മാണ ശേഷി നിലവിലെ ഒരു ലക്ഷം ടണ്ണില്‍ നിന്നും 45 ലക്ഷം ടണ്ണായി കുതിച്ചുയരും. ഇത് ഓഹരി വിപണിയിലെ ഡിഫന്‍സ്, ഷിപ്പിംഗ് കമ്പനികള്‍ക്ക് വമ്പന്‍ നേട്ടമായി മാറും.
പഠിക്കാം & സമ്പാദിക്കാം
Home
