image

30 Aug 2022 6:23 AM GMT

Power

4 വര്‍ഷമായി കല്‍ക്കരി വില വര്‍ധിപ്പിച്ചില്ലെന്ന് കോള്‍ ഇന്ത്യ ചെയര്‍മാന്‍

James Paul

4 വര്‍ഷമായി കല്‍ക്കരി വില വര്‍ധിപ്പിച്ചില്ലെന്ന് കോള്‍ ഇന്ത്യ ചെയര്‍മാന്‍
X

Summary

സിഐഎല്‍ കൊല്‍ക്കത്ത: ഉപഭോക്താക്കള്‍ക്ക് വിതരണം ഉറപ്പാക്കാന്‍ കഴിഞ്ഞ നാല് വര്‍ഷമായി കല്‍ക്കരിയുടെ വില ഉയര്‍ത്തിയിട്ടില്ലെന്ന് കമ്പനി ചെയര്‍മാന്‍ പ്രമോദ് അഗര്‍വാള്‍ പറഞ്ഞു. ന്യായമായ വിലയ്ക്ക് രാജ്യത്തിന് വൈദ്യുതി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ഉത്പാദനവും വിതരണവും വര്‍ധിപ്പിക്കാന്‍ സിഐഎല്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കമ്പനിയുടെ വാര്‍ഷിക യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ 80 ശതമാനം കല്‍ക്കരിയും കോള്‍ ഇന്ത്യയില്‍ നിന്നാണ്. അന്താരാഷ്ട്ര കല്‍ക്കരി വില വളരെ ഉയര്‍ന്നിട്ടും കോള്‍ ഇന്ത്യ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല. ഇന്ത്യയുടെ വൈദ്യുതി ഉത്പാദനത്തിനായി ഇന്ധനം […]


സിഐഎല്‍
കൊല്‍ക്കത്ത: ഉപഭോക്താക്കള്‍ക്ക് വിതരണം ഉറപ്പാക്കാന്‍ കഴിഞ്ഞ നാല് വര്‍ഷമായി കല്‍ക്കരിയുടെ വില ഉയര്‍ത്തിയിട്ടില്ലെന്ന് കമ്പനി ചെയര്‍മാന്‍ പ്രമോദ് അഗര്‍വാള്‍ പറഞ്ഞു. ന്യായമായ വിലയ്ക്ക് രാജ്യത്തിന് വൈദ്യുതി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ഉത്പാദനവും വിതരണവും വര്‍ധിപ്പിക്കാന്‍ സിഐഎല്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കമ്പനിയുടെ വാര്‍ഷിക യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ 80 ശതമാനം കല്‍ക്കരിയും കോള്‍ ഇന്ത്യയില്‍ നിന്നാണ്. അന്താരാഷ്ട്ര കല്‍ക്കരി വില വളരെ ഉയര്‍ന്നിട്ടും കോള്‍ ഇന്ത്യ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല. ഇന്ത്യയുടെ വൈദ്യുതി ഉത്പാദനത്തിനായി ഇന്ധനം നല്‍കുന്നത് സിഐഎല്‍ തുടരുമെന്നും ചെയര്‍മാന്‍ അറിയിച്ചു. പുനരുത്പാദിപ്പിക്കാവുന്ന ഊര്‍ജ്ജ സ്രോതസ്സുകള്‍ കല്‍ക്കരിയ്ക്ക് സമീപഭാവിയില്‍ ഭീഷണിയാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2022 സാമ്പത്തിക വര്‍ഷത്തില്‍ 1,490.277 ബില്യണ്‍ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചപ്പോള്‍ അതില്‍ 69.9 ശതമാനം കല്‍ക്കരി അധിഷ്ഠിത ഉത്പാദനമാണ്. അത് 1,041.459 ബില്യണ്‍ യൂണിറ്റ് വരും. മുന്‍വര്‍ഷത്തെക്കാള്‍ 9.5 ശതമാനം വളര്‍ച്ചയാണ് ഇത് സൂചിപ്പിക്കുന്നത്.
2022 സാമ്പത്തിക വര്‍ഷത്തില്‍ 622.63 മില്യണ്‍ ടണ്‍ കല്‍ക്കരിയാണ് കോള്‍ ഇന്ത്യ ഉത്പാദിപ്പിച്ചത്. സിഐഎല്‍ നിലവില്‍ വന്നതിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.