image

1 Jan 2023 11:03 AM GMT

Power

ഡിസംബറില്‍ രാജ്യത്തെ വൈദ്യുതി ഉപഭോഗത്തില്‍ 11% വര്‍ധന

MyFin Desk

ഡിസംബറില്‍ രാജ്യത്തെ വൈദ്യുതി ഉപഭോഗത്തില്‍ 11% വര്‍ധന
X

Summary

  • രാജ്യത്തെ വടക്കന്‍ സംസ്ഥാനങ്ങളില്‍ ശൈത്യം മൂല്യം ഹീറ്റിംഗ് ഉപകരണങ്ങളുടെ ഉപയോഗം കൂടാന്‍ സാധ്യതയുള്ളതിനാല്‍ ജനുവരിയിലും വൈദ്യുതി ഉപഭോഗം ഉയരാനാണ് സാധ്യത


ഡെല്‍ഹി: രാജ്യത്തെ വൈദ്യുതി ഉപഭോഗത്തിന്റെ അളവ് ഡിസംബറില്‍ 11 ശതമാനം വര്‍ധിച്ച് 121.19 ബില്യണ്‍ യൂണിറ്റായെന്ന് കേന്ദ്ര സര്‍ക്കാര്‍. മുന്‍വര്‍ഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുന്നതാണ് കണക്കെന്നും റിപ്പോര്‍ട്ടിലുണ്ട്. രാജ്യത്തെ വ്യവസായ മേഖലയിലുള്‍പ്പടെ ഉണ്ടായ വളര്‍ച്ചയാണ് ഇതിന് കാരണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

രാജ്യത്തെ വടക്കന്‍ സംസ്ഥാനങ്ങളില്‍ ശൈത്യം മൂല്യം ഹീറ്റിംഗ് ഉപകരണങ്ങളുടെ ഉപയോഗം കൂടാന്‍ സാധ്യതയുള്ളതിനാല്‍ ജനുവരിയിലും വൈദ്യുതി ഉപഭോഗം ഉയരാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

2021 ഡിസംബറിലെ കണക്ക് പ്രകാരം 109.17 ബില്യണ്‍ യൂണിറ്റ് വൈദ്യുതിയുടെ ഉപഭോഗമാണ് അക്കാലയളവില്‍ രാജ്യത്തുണ്ടായത്. 2020ല്‍ ഇത് 105.03 ബില്യണായിരുന്നു. പ്രതിദിന വൈദ്യുതി ഉപഭോഗം 205.03 ജിഗാവാട്ട് വരെ ഉയര്‍ന്ന ദിവസങ്ങളുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.