image

31 Jan 2024 11:04 AM GMT

Power

ഗ്രീന്‍ കെമിക്കല്‍ പദ്ധതികള്‍ക്കായി കൈകോര്‍ത്ത് എന്‍ടിപിസി-എന്‍ആര്‍എല്‍

MyFin Desk

NTPT-NRL join hands for green chemical projects
X

Summary

  • എന്‍ടിപിസി ലിമിറ്റഡ് വൈദ്യുതി മന്ത്രാലയത്തിന് കീഴിലുള്ള ഒരു സ്ഥാപനമാണ്.
  • വടക്കു കിടക്കന്‍ മേഖലയുടെ വികസനവും ഇതില്‍ പെടുന്നു.


ഗ്രീന്‍ കെമിക്കല്‍ പദ്ധതികള്‍ക്കായുള്ള പങ്കാളിത്ത സാധ്യതകള്‍ പര്യവേക്ഷണം ചെയ്യുന്നതിനായി നുമാലിഗഡ് റിഫൈനറി ലിമിറ്റഡുമായി (എന്‍ആര്‍എല്‍), എന്‍ടിപിസി നോണ്‍-ബൈന്‍ഡിംഗ് കരാര്‍ ഒപ്പിട്ടു. ഗ്രീന്‍ കെമിക്കലിനും, ഗ്രീന്‍ പദ്ധതികള്‍ക്കുമായി തന്ത്രപരമായ പങ്കാളിത്തം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് എന്‍ടിപിസിയും എന്‍ആര്‍എല്ലും. എന്‍ടിപിസി ബോംഗൈഗാവിലെ ബയോ റിഫൈനറിയിലും മറ്റ് ഹരിത പദ്ധതികളിലും പങ്കാളിത്ത അവസരങ്ങള്‍ക്കായാണ് എന്‍ആര്‍എല്ലുമായി എന്‍ടിപിസി നോണ്‍-ബൈന്‍ഡിംഗ് ധാരണാപത്രം ഒപ്പുവച്ചത്.

എന്‍ടിപിസി ലിമിറ്റഡ് വൈദ്യുതി മന്ത്രാലയത്തിന് കീഴിലുള്ള ഒരു സ്ഥാപനമാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ശുദ്ധീകരിക്കുന്നതിനും വിപണനം ചെയ്യുന്നതിനുമുള്ള ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഓയില്‍ ഇന്ത്യ ലിമിറ്റഡിന്റെ ഒരു അനുബന്ധ സ്ഥാപനമാണ് നുമാലിഗഡ് റിഫൈനറി ലിമിറ്റഡ് (എന്‍ആര്‍എല്‍).

ഈ ധാരണാപത്രത്തിലൂടെ രണ്ട് പൊതു കമ്പനികളും ഗ്രീന്‍ കെമിക്കല്‍ മേഖലയില്‍ സാന്നിധ്യം വര്‍ദ്ധിപ്പിക്കാനും വടക്കുകിഴക്കന്‍ മേഖലയുടെ വികസനത്തില്‍ പങ്കാളികളാകുന്നതിനുമാണ് ലക്ഷ്യമിടുന്നത്.

2032-ഓടെ 60 ജിഗാവാട്ട് പുനരുപയോഗ ഊര്‍ജ്ജ ശേഷി കൈവരിക്കാനും ഹരിത ഹൈഡ്രജന്‍, ഊര്‍ജ്ജ സംഭരണ മേഖലയിലെ ഒരു പ്രധാന കമ്പനിയായി വളരാനുമുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ കരാര്‍.