image

9 Oct 2023 10:45 AM GMT

Power

149.71 കോടി രൂപയുടെ ഓര്‍ഡര്‍ നേടി ശക്തി പമ്പ് സെറ്റ്

MyFin Desk

149.71 കോടി രൂപയുടെ ഓര്‍ഡര്‍ നേടി ശക്തി പമ്പ് സെറ്റ്
X

Summary

  • പ്രധാനമന്ത്രി കിസാന്‍ ഊര്‍ജ സുരക്ഷാ ഏവം ഉത്താന്‍ മഹാഭിയാന് (പിഎം എസ്‌യുഎസ്‌യുഎം) കീഴിലാണ് ഈ പദ്ധതി


പ്രധാനമന്ത്രി കിസാന്‍ ഊര്‍ജ സുരക്ഷാ ഏവം ഉത്താന്‍ മഹാഭിയാന് (പിഎം എസ്‌യുഎസ്‌യുഎം) കീഴില്‍ 149.71 കോടി രൂപയുടെ ഓര്‍ഡര്‍ സ്വന്തമാക്കി ശക്തി പമ്പ് സെറ്റ്. കാര്യക്ഷമതയില്ലാത്ത പമ്പ് സെറ്റുകള്‍ക്ക് പകരം ബിഎല്‍ഡിസി സോളാര്‍ പമ്പ് സെറ്റുകള്‍, സൗരോര്‍ജ്ജം ഉപയോഗപ്പെടുത്തല്‍, മിച്ചമുള്ള വൈദ്യുതി ഗ്രിഡിലേക്ക് തിരികെ നല്‍കാന്‍ അനുവദിക്കല്‍ എന്നിവ ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു.

ജലസേചനം മെച്ചപ്പെടുത്തുക, പരമ്പരാഗത ഊര്‍ജത്തെ ആശ്രയിക്കുന്നത് കുറയ്ക്കുക, വിതരണ കമ്പനികള്‍ക്ക് അധിക വൈദ്യുതി വില്‍പ്പനയില്‍ നിന്നുള്ള വരുമാനം ഉറപ്പാക്കുക തുടങ്ങിവയ്ക്ക് ഈ സംരംഭം കര്‍ഷകര്‍ക്ക് പ്രയോജനം നല്‍കുന്നു.

കര്‍ഷകരെ ഭക്ഷ്യ ദാതാക്കളില്‍ നിന്നും ഊര്‍ജ്ജ ദാതാക്കളാക്കി കൊണ്ടുള്ള മാറ്റം യാഥാര്‍ത്ഥ്യമാക്കിയത് ശക്തി പമ്പ്സ് ചെയര്‍മാന്‍ ദിനേശ് പതിദാറാണ്. പമ്പ് സെറ്റിന്റെ ചെലവ് അഞ്ച് വര്‍ഷത്തിനുള്ളില്‍ ഊര്‍ജ്ജ സമ്പാദ്യത്തിലൂടെ വീണ്ടെടുക്കാന്‍ കഴിയും. അതേസമയം കര്‍ഷകര്‍ക്ക് മിച്ച വൈദ്യുതി വില്‍ക്കുന്നതിലൂടെ ഗണ്യമായ വരുമാനം നേടാനാകും.

പിഎം എസ്‌യുഎസ്‌യുഎം പദ്ധതി കര്‍ഷകരെ ശാക്തീകരിക്കാന്‍ സഹായിക്കുന്നതായാണ് വിലയിരുത്തല്‍. കൂടാതെ ജല സേചന ശേഷി വര്‍ധിപ്പിക്കല്‍, പരമ്പരാഗത ഊര്‍ജ്ജ സ്രാതസ്സുകളെ ആശ്രയിക്കുന്നത് കുറയ്ക്കല്‍, കൂടാതെ ഇന്ത്യന്‍ കര്‍ഷകര്‍ക്ക് ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കാനും ഈ പദ്ധതിയിലൂടെ സാധിക്കും. പിഎം എസ്‌യുഎസ്‌യുഎം 2019 ലാണ് ആരംഭിച്ചത്. 34,422 കോടി രൂപ കേന്ദ്ര ധനസഹായത്തോടെ ഈ പദ്ധതിയിലൂടെ 30,800 മെഗാവാട്ട് സൗരോര്‍ജ്ജ ശേഷി കൈവരിക്കാന്‍ ഒരുങ്ങുകയാണ്.

ചെറുകിട വൈദ്യുത നിലയങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള എ ഘടകം , ഒറ്റപ്പെട്ട സോളാര്‍ പവര്‍ അഗ്രികള്‍ച്ചര്‍ പമ്പുകള്‍ക്കുള്ള ബി ഘടകം, ഗ്രിഡ് ബന്ധിപ്പിച്ച കാര്‍ഷിക പമ്പുകളുടെ സോളാറൈസേഷനുള്ള സി ഘടകം എന്നിങ്ങനെ സ്‌കീമില്‍ മൂന്ന് ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. കൊവിഡ് മഹാമാരിയുടെ ആഘാതം കണക്കിലെടുത്ത് ഫെബ്രുവരിയില്‍ 2026 മാര്‍ച്ച് വരെ പദ്ധതിയുടെ വിപുലീകരണം നീട്ടിയിരുന്നു.