image

5 Feb 2023 12:00 PM GMT

Company Results

ശക്തമായ വരുമാനത്തിൽ ടാറ്റ പവറിൻറെ അറ്റാദായം ഇരട്ടിയായി

MyFin Bureau

ശക്തമായ വരുമാനത്തിൽ ടാറ്റ പവറിൻറെ അറ്റാദായം ഇരട്ടിയായി
X

Summary

  • മൊത്ത വരുമാനം 14,401.95 കോടി രൂപയായി
  • ഈ പാദത്തിൽ ടിപിഎസ്എസ്എൽ 12,000 സോളാർ പമ്പുകളാണ് സ്ഥാപിച്ചത്


ഡെൽഹി: നടപ്പു സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ ടാറ്റ പവറിൻറെ അറ്റാദായം ഇരട്ടിയായി. കഴിഞ്ഞ സാമ്പത്തിക വർഷം സമാന പാദത്തിൽ റിപ്പോർട്ട് ചെയ്ത 551.89 കോടി രൂപയിൽ നിന്നും ഇത്തവണ 1,052.14 കോടി രൂപയായി അറ്റാദായം ഉയർന്നു. വരുമാനത്തിലെ വർധനവാണ് ഈ നേട്ടത്തിന് കാരണം. മൊത്ത വരുമാനം 11,018.73 കോടി രൂപയിൽ നിന്ന് 14,401.95 കോടി രൂപയായി. കഴിഞ്ഞ 13 പാദങ്ങളിൽ തുടർച്ചയായ വളർച്ചയാണ് ലാഭത്തിലുണ്ടായിട്ടുള്ളതെന്നും, ഉത്പാദനം, ട്രാൻസ്മിഷൻ, വിതരണം, പുനരുപയോഗം മുതലായ ബിസിനസിന്റെ എല്ലാ മേഖലകളിലും ശക്തമായ മുന്നേറ്റമാണ് ഉള്ളതെന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

നടപ്പു സാമ്പത്തിക വർഷത്തിലെ മൂന്നു പാദങ്ങളിലും തുടർച്ചയായി വരുമാന വളർച്ചയും ലാഭവും ശക്തമായ മുന്നേറ്റമുണ്ടാക്കി.

ഗ്രീൻ എനർജി പ്ലാറ്റ്‌ഫോം, ട്രാൻസ്മിഷൻ & ഡിസ്ട്രിബ്യൂഷൻ (ടി ആൻഡ് ഡി) ബിസിനസ് എന്നിവയുമായി ബന്ധപ്പെട്ട വിവിധ ബിസിനസുകളിൽ മൂന്നാം പാദത്തിൽ കാര്യമായ മുന്നേറ്റമുണ്ടായതായി കമ്പനി പ്രസ്താവിച്ചു.

കമ്പനിയുടെ ഈ സാമ്പത്തിക വർഷത്തിലെ ഡിസംബർ വരെയുള്ള കൺസോളിഡേറ്റഡ് അറ്റാദായം മുൻ വർഷത്തിലെ സമാന കാലയളവിൽ റിപ്പോർട്ട് ചെയ്ത 1,523 കോടി രൂപയിൽ നിന്ന് 88 ശതമാനം വർധിച്ച് 2,871 കോടി രൂപയായി.

ഒമ്പതു മാസത്തെ കൺസോളിഡേറ്റഡ് വരുമാനം 30,491 കോടി രൂപയിൽ 42 ശതമാനം ഉയർന്ന് 43,278 കോടി രൂപയായി. പുനരുപയോഗ മേഖലയിൽ ശേഷി വർധിപ്പിച്ചതും, തെർമൽ പ്ലാന്റുകളിൽ ഉത്പാദനം വർധിപ്പിച്ചതും, വിതരണ കമ്പനികളിൽ വില്പന ഉയർന്നതും വരുമാന വളർച്ചക്ക് സഹായകമായി.

ടാറ്റ പവർ സോളാർ സിസ്റ്റം ലിമിറ്റഡിന്റെ (ടിപിഎസ്എസ്എൽ )ഓർഡർ പൈപ്പ് ലൈൻ 15,440 കോടി രൂപ മൂല്യമുള്ള 3.9 ഗിഗാ വാട്ടായി.

ഈ പാദത്തിൽ ടിപിഎസ്എസ്എൽ 12,000 സോളാർ പമ്പുകളാണ് സ്ഥാപിച്ചത്. ഇതോടെ ആകെ വിതരണം ചെയ്ത സോളാർ പമ്പുകളുടെ എണ്ണം 93,000 ആയി.

ടാറ്റ പവർ, 493 സ്ഥലങ്ങളിലായി 3,080 ലധികൾ പബ്ലിക്, ക്യാപ്റ്റീവ് ഇലെട്രിക്ക് വെഹിക്കിൾ ചാർജിങ് പോയിന്റുകളിലാണ് ഊർജം വിതരണം ചെയുന്നത്. കൂടാതെ 30,000 ത്തിലധികം ഹോം ചാർജറുകളിലും 234 ബസ് ചാർജിംഗ് പോയിന്റുകളിലും ഊർജം വിതരണം ചെയുന്നുണ്ട്.

2025 ആവുമ്പോഴേക്ക് 25,000 ഇ വി ചാർജിംഗ് പോന്റി സ്ഥാപിക്കാനാണ് കമ്പനിയുടെ ലക്ഷ്യം.

ടാറ്റ പവറിന് നിലവിൽ 14,101 മെഗാ വാട്ടിന്റെ സ്ഥാപിത ശേഷിയാണുള്ളത്.